‘തമിഴക വെട്രി കഴകം’; പാർട്ടി പ്രഖ്യാപിച്ച് നടൻ വിജയ് ! സിനിമ അഭിനയത്തിന് വിട, രാഷ്ട്രീയം എനിക്ക് ഒരു വിനോദമല്ല, പുതിയ പ്രഖ്യാപനവുമായി വിജയ് !

ലോകം മുഴുവൻ ആരാധകരുള്ള നടനാണ് വിജയ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ജീവിതത്തിൽ വളരെ നിർണ്ണായകയമായ ഒരു തീരുമാനം എടുത്തിരിക്കുകയാണ്, അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് അദ്ദേഹം തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തമിഴക വെട്രി കഴകം എന്ന തന്റെ ഔദ്യോഹിക പാർട്ടി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അതുപോലെ തന്നെ താൻ തല്ക്കാലം തന്റെ സിനിമ ജീവിതത്തിന് വിട നൽകാനുമാണ് തീരുമാനം എന്നാണ് വിജയ് പറയുന്നത്.

പാർട്ടി പ്രഖ്യാപനം നടത്തികൊണ്ട് അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, എന്നെ സംബന്ധിച്ച് രാഷ്ട്രീയം എന്നത് വെറൊരു തൊഴിൽ അല്ല. അതൊരു വിശുദ്ധമായ സാമൂഹ്യസേവനമാണ്. രാഷ്ട്രീയത്തിൽ ഉയരങ്ങൾ കീഴടക്കൽ മാത്രമല്ല, ഒട്ടേറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് എൻ്റെ മുൻഗാമികളായ പലരുടെയും അടുത്തുനിന്ന് പാഠങ്ങൾ പഠിച്ച്, നീണ്ടകാലമായി എന്നെ ഉൾമനസിൽ തയാറാക്കി, മനസ്സിനെ പാകപ്പെടുത്തിക്കൊണ്ട് വരികയാണ്. അതുകൊണ്ട് രാഷ്ട്രീയം എനിക്ക് ഒരു വിനോദമല്ല.

അത് എന്റെ ആഴത്തിലുള്ള അന്വേഷണമാണ്. അതിൽ എന്നെ മുഴുവനായി ഇടപെടുത്താൻ ആഗ്രഹിക്കുന്നു. പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ മുന്നേ ഏറ്റെടുത്തിട്ടുള്ള സിനിമ പൂർത്തിയാക്കിയ ശേഷം പൊതുജനസേവനത്തിന് വേണ്ടി മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തനത്തിനായി ഇറങ്ങുന്നതാണ്. തമിഴ് ജനതക്കുള്ള എൻ്റെ കടപ്പാടായി ഞാൻ അതിനെ കാണുന്നു.” എന്നാണ് വിജയ് പറയുന്നത്.

വിജയിയുടെ പാർട്ടി പ്രഖ്യാപനം ഏവരെയും സന്തോഷിപ്പിക്കുന്നുണ്ട് എങ്കിലും, സിനിമ ജീവിതത്തിന് വിട പറയുന്നത് ഏവരെയും നിരാശ പെടുത്തുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സൈഫൈ ചിത്രം ‘ദി ഗോട്ട്’ എന്ന സിനിമയിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാൽ ദളപതി 69 എന്ന ചിത്രത്തോട് കൂടി സിനിമ രംഗത്തു നിന്നും വിജയ് പൂർണമായും പിന്മാറുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.

തമിഴു്ലെ എം ജി ആർ, ജയലളിത എന്നിവരുടെ പാതായാണ് വിജയ്‌യും പിന്തുടരുന്നത് എന്നാണ് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. തമിഴ്‌നാട്ടില്‍ ഇടനീളം ആള്‍ബലമുള്ള സംഘടനയാണ് വിജയ് ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം. ഈ സംഘടനയാണ് ഇപ്പോൾ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും വിജയ് മക്കള്‍ ഇയക്കം ഭാരവാഹികളുമായി കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *