ബിഗ് ബോസ് താരം ദയ അശ്വതി വിവാഹിതയായി !!
ബിഗ് ബോസ് സീസൺ 2 ൽ വൈൽഡ് കാർഡ് എൻട്രിയിൽ കൂടി മത്സരാർത്ഥി ആയ ആളാണ് ദയ അശ്വതി, ആ ഷോയിൽ വന്നതിന് ശേഷമാണ് അവരെ കുറിച്ച് പലരും കൂടുതൽ അറിഞ്ഞു തുടങ്ങിയത്, വ്യക്തി ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ട ആളാണ് താനെന്നും ദയ തുറന്ന് പറഞ്ഞിരുന്നു, ബിഗ് ബോസ്സിൽ രജിത് സാറുമായി വളരെ അടുത്ത ബന്ധം താരം പുലർത്തിയിരുന്നു…
മാഷ് എന്നായിരുന്നു അവർ രജിത് സാറിനെ വിളിച്ചിരുന്നത്, ഷോയിൽ അധികനാൾ താരം ഉണ്ടായിരുന്നില്ല, ഷോയിൽ നിന്നും പുറത്ത് പോയെങ്കിലും സോഷ്യൽ മീഡിയിൽ വളരെ സജീവമായിരുന്ന ദയ അശ്വതി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.. തന്റെ മുൻ ഭർത്താവ് വീണ്ടും വിവാഹിതനായി അതുകൊണ്ട് തന്നെ താനും ഉടനെ വീണ്ടും വിവാഹിതയാകുമെന്നും താരം പറഞ്ഞിരുന്നു..
തന്റെ പതിനാറാമത്തെ വയസ്സിലാണ് താൻ ആദ്യം വിവാഹിതയായതെന്നും, ഈ ബന്ധത്തിൽ തനിക്ക് രണ്ടു മക്കളുണ്ടെന്നും, ദുരിതപൂർണമായ ജീവിതമായിരുന്നു അതെന്നും അഞ്ച് അവർഷത്തിനു ശേഷം താൻ ആ ബന്ധം ഉപേക്ഷിച്ചു എന്നും താരം പറയുന്നു… തന്റെ മക്കൾ അവരുടെ അച്ഛന്റെ കൂടെ ആണെന്നും ജീവിതത്തിൽ താൻ തനിച്ചാണെനും താരം പറഞ്ഞിരുന്നു…
ബിഗ് ബോസ്സിൽ എത്തുന്നതിന് മുമ്പുതന്നെ താരം സെലിബ്രിറ്റികളെ വിമര്ശിച്ചുകൊണ്ടുള്ള നിരവധി വിഡിയോകൾ ചെയ്തിരുന്നു അത്തരത്തിൽ അവർ സോഷ്യൽ മീഡിയയിൽ താരമായിരുന്നു ആ വേളയിലാണ് അവർ ബിഗ് ബോസ്സിലും എത്തുന്നത്. നിരവധി സിനിമകളിൽ അവർ ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ചിട്ടുണ്ട്, ബ്യുട്ടീഷൻ കോഴ്സ് പഠിച്ച ദിയ വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോയിരുന്നു..
ബിഗ് ബോസ് വേദിയിൽ അവർ ഉണ്ണി എന്നുപറയുന്ന ഒരാളുമായി ഇഷ്ടത്തിലാന്നെനും, ഇവിടെ നിന്നും ഇറങ്ങിയാൽ ഉടൻ വിവാഹം ഉണ്ടാകുകമെന്നും അവർ പറഞ്ഞിരുന്നു, കഴിഞ്ഞ ദിവസം അവർ തന്നെയാണ് താലിയും പൊട്ടും ചാർത്തി ഒരു ചെറുപ്പക്കാരന്റെ കൂടെയുള്ള നിരവധി ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്, അത് ഉണ്ണിയാകുമെന്ന് ഏവരും കരുതുന്നു..
ഏതായാലും ആഗ്രഹിച്ചപോലെ വിവാഹം കഴിഞ്ഞല്ലോ വിവാഹ മംഗളാശംസകൾ എന്നാണ് ഏവരും അറിയിക്കുന്നത്, ഞാൻ ഒരുപാട് ഒരുപാട് ഹാപ്പിയാണ് നിങ്ങളോ എന്നാണ് താരം ചോദിക്കുന്നത്… പുതിയ ചിത്രങ്ങളിൽ ദയ രൂപത്തിലും ഭാവത്തിലും ഒരുപാട് മാറ്റങ്ങൾ ദയയിൽ കാണാൻ സാധിക്കുന്നുണ്ട്.. വണ്ണം കുറഞ്ഞ് സ്ലിം ആയി വളരെ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്… കൂടാതെ ഉണ്ണിയെ കെട്ടിപിടിച്ച് നിൽക്കുന്ന നിരവധി ചിത്രങ്ങൾ താരം ഇപ്പോഴും പങ്കുവെക്കുന്നു….
എന്നാൽ ചിത്രങ്ങൾക്കെതിരെ കടുത്ത വിമർശനവും കേൾക്കുന്നുണ്ട്, വളരെ മോശമായ കമന്റുകളും നമുക്ക് ദയയുടെ പോസ്റ്റിൽ കാണാൻ സാധിക്കുണ്ട്, രജിത് കുമാറുമായി അടുപ്പത്തില്തന്നെന തരത്തിൽ പല ഗോസിപ്പുകളും വന്നിരുന്നു, എന്നാൽ അതൊന്നും ശരിയല്ല തനിക്ക് അദ്ദേഹം സ്വന്തം അച്ഛനെ പോലെയാണെന്നും ദയ പറഞ്ഞിരുന്നു….
Leave a Reply