“ഉണ്ണിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നു” !! എന്നെ ചതിച്ചു എന്ന് പറയുന്നതിനേക്കാളും എനിക്ക് ഇഷ്ടം ഞാൻ വിട്ടുകൊടുത്തു എന്ന് പറയുന്നതാണ് ! ദയ അശ്വതി
ബിഗ് ബോസ് സീസൺ 2 വിൽ വൈൽഡ് കാർഡ് എൻട്രിയിൽ കൂടി ബിഗ് ബോസ്സിൽ എത്തിയ ആളാണ് ദയ അശ്വതി, ബിഗ് ബോസ്സിൽ എത്തുന്നതിനു മുമ്പ് താരങ്ങളെ വിമർശിച്ചുകൊണ്ട് വിഡിയോകൾ ചെയ്തിരുന്ന ദയ അശ്വതിയെ ആരാധകര്ക്ക് പരിചിത ആയിരുന്നു, ആ സമയത്താണ് അവർ ബിഗ് ബോസ്സിലും എത്തുന്നത്. നിരവധി സിനിമകളിൽ അവർ ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ചിട്ടുണ്ട്, ബ്യുട്ടീഷൻ കോഴ്സ് പഠിച്ച ദിയ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്നു…
ബിഗ് ബോസ് വേദിയിൽ അവർ ഉണ്ണി എന്നുപറയുന്ന ഒരാളുമായി ഇഷ്ടത്തിലാന്നെനും, ഇവിടെ നിന്നും ഇറങ്ങിയാൽ ഉടൻ വിവാഹം ഉണ്ടാകുകമെന്നും അവർ പറഞ്ഞിരുന്നു, അതുപോലെ തന്നെ കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഇവർ വിവാഹിതരായി എന്ന വാർത്ത താരം തന്നെ ആരാധകരെ അറിയിച്ചിരുന്നു, ആ സമയത്ത് അവർ നിരവധി വിമർശങ്ങളും നേരിട്ടിരുന്നു, ഞാൻ വളരെ സന്തോഷത്തിലാണ് എന്നുള്ള പോസ്റ്റുകളും താരം സമൂഹ മാധ്യങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു..
എന്നാൽ ഇപ്പോൾ ഏവരേയും ഞെട്ടിച്ചുകൊണ്ട് തന്റെ ആ ബന്ധം ഉപേക്ഷിച്ചു എന്നു തുറന്ന് പറയുകയാണ് ദയ അശ്വതി താരത്തിന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് താരം ഈ കാര്യം ഏവരെയും അറിയിച്ചിരുന്നത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എൻ്റെ എല്ലാ സുഹൃത്തുക്കളും അറിയുന്നതിന്, ഞാൻ ഉണ്ണിയുമായി വിവാഹം കഴിച്ചു ജീവിക്കണം എന്ന ആഗ്രഹം തിരഞ്ഞെടുത്തു എന്നത് സത്യമാണ്.
പക്ഷെ ഉണ്ണിയുടെ ഭാര്യ നിയപരമായി വേർപിഞ്ഞതിനു ശേഷം മാത്രം വിവാഹം കഴിക്കാം എന്നു കരുതി. പക്ഷെ മൂന്നു വർഷമായി പിരിഞ്ഞു കഴിയുകയായിരുന്നു ഉണ്ണിയും ഉണ്ണിയുടെ ഭാര്യയും. ഇടക്ക് ഇവർ ഒന്നിച്ചു പിന്നേയും പിരിഞ്ഞു, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുകയാണ് എന്ന് ഉണ്ണി എന്നോട് പറഞ്ഞു .
അതുകൊണ്ട് തന്നെ ഞാൻ ഉണ്ണിയുമായുള്ള വിവാഹബന്ധത്തിൽ നിന്നും പിന്മാറുകയാണ്. വേർപിരിക്കാൻ എളുപ്പമാണ്, പക്ഷെ ഒന്നിപ്പിക്കാനാണ് പാടുള്ളത്. അവർ രണ്ടു പേരും ഒരിക്കലും ഇനി ഒന്നിക്കില്ല എന്ന് പറഞ്ഞതിനാലും ഉണ്ണിയുടെ ഭാര്യ കോടതിയിൽ നിന്നും വക്കിൽ നോട്ടീസ് അയച്ചതിനാലും ആണ് ഞാൻ ഈ വിവാഹബന്ധത്തിന് സമ്മതിച്ചത്. പക്ഷെ, ഇപ്പോൾ അവർ വീണ്ടും ഒന്നിക്കുന്നു എന്ന് കേട്ടതിൽ ഞാൻ സന്തോഷിക്കുന്നു.
കാരണം കുടുംബ ജീവിതം ഒറ്റപ്പെട്ടു പോയ എനിക്ക് അറിയാം അതിൻ്റെ വിഷമം. ഇനി ഇന്ന് മുതൽ ഉണ്ണിയുമായി എനിക്ക് ഒരു ബന്ധവും ഉണ്ടാവില്ല. ഇതിൽ ഞാൻ ചതിക്കപ്പെട്ടു എന്ന് പറയുന്നതിലും എനിക്ക് ഇഷ്ട്ടം പിരിഞ്ഞു പോയ ഉണ്ണിയുടെ ഭാര്യയും കുടുബ ജീവിതവും ഒന്നിക്കപ്പെടാൻ ഞാൻ ഒരു കാരണം ആയിഎന്ന് പറയാനും കേൾക്കാനും ആണ് എനിക്കിഷ്ട്ടം. ഞാൻ ഈ എടുത്ത തീരുമാനം എനിക്ക് ഇപ്പോൾ കുറച്ച് വിഷത്തോടെ ആണെങ്കിലും പിന്നിട്ട് ശരി എന്ന് എനിക്ക് തോന്നുന്നുണ്ട് എന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്. താരത്തിന്റെ പോസ്റ്റിനു നിരവധി കമന്റുകളാണ് ലഭിക്കുന്നത്…..
Leave a Reply