ബിഗ് ബോസ് കിരീടം മണികുട്ടന് ! റണ്ണര്‍ അപ്പ് ആയത് ഏവരുടെയും ജനപ്രിയ താരം ! ആശംസകളുമായി മോഹൻലാൽ

വളരെയധികം പ്രേക്ഷക പിന്തുണ നേടിയ പരിപാടിയാണ് ബിഗ് ബോസ്, സീസൺ ഒന്നിനെയും രണ്ടിനെയും അപേക്ഷിച്ച് സീസൺ ത്രീ ഒരുപാട് പ്രിയപ്പെട്ടതായിരുന്നു. കൂടുതലും പുതുമുഖങ്ങൾ അണിനിരന്ന ഷോയിൽ പിന്നീട് അങ്ങോട്ട് ഈ  പുതുമുഖങ്ങൾ ആയിരുന്നു ശക്തമായി മത്സരിച്ചിരുന്നത്, ഇവരുത്തന്നെയാണ് പ്രേക്ഷക ഇഷ്ടം കൂടുതലും നേടിയത്, കോവിഡിന്റെ സാഹചര്യത്തിൽ ഷോ പകുതിക്ക് വെച്ച് നിർത്തുകയായിരുന്നു. അത്‌കൊണ്ട് തന്നെ ഫിനാലെ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഏവർക്കും സംശയം ഉണ്ടായിരുന്നു.

ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്, ബിഗ് വിജയ് ആയി മണിക്കുട്ടൻ തിരഞ്ഞെടുക്കപ്പെട്ടു എന്ന വർത്തയാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഗ്രാന്‍ഡ് ഫിനാലെ ഷൂട്ടില്‍ മോഹന്‍ലാലാണ് വിജയിയെ പ്രഖ്യാപിച്ചത്. ഫിനാലെ സംപ്രേഷണം ചെയ്യുമ്ബോഴായിരിക്കും ചാനല്‍ വിജയിയെ ഔദ്യോഗികമായി അറിയിക്കുക. ഷോയ്ക്കിടെ ഏറ്റവുമധികം ജനപിന്തുണ കരസ്ഥമാക്കിയ മല്‍സരാര്‍ത്ഥിയായ മണിക്കുട്ടന്‍ പലവിധ വൈകാരികതകള്‍ക്കിടയിലൂടെയാണ് മല്‍സരത്തില്‍ കടന്നുപോയത്.

ഏറ്റവും കൂടുതൽ ജനപിന്തുണ നേടിയ ആളുകൂടിയാണ് മണിക്കുട്ടൻ, അതുകൊണ്ടു തന്നെ പ്രേക്ഷകർ കാത്തിരുന്ന വിജയം തന്നെയാണ് ഇതെന്നാണ് ഏവരും പറയുന്നത്. മറ്റൊരു സന്തോഷ വാർത്ത റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് സായി വിഷ്ണുവിനെയാണ്. ഇതും അർഹിക്കുന്ന അംഗീകാരമാണ് എന്നാണ് പ്രേക്ഷക വിലയിരുത്തൽ,  അതുപോലെ മൂന്നാം സ്ഥാനം നേടിയിരിക്കുന്നത് ഡിംപലാണ്. ബിഗ് ബോസ് സീസണ്‍ 3 ലെ ഏറ്റവും ജനശ്രദ്ധ നേടിയ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍. തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്ന ഡിംപലിന് ലഭിച്ചത്. താരങ്ങള്‍ക്കിടയില്‍ പോലും ആരാധകര്‍ ഉണ്ടായിരുന്നു. നാലാം സ്ഥാനം നേടിയിരിക്കുന്നത് റംസാനാണ്. അനൂപാണ് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആറാം സ്ഥാനത്ത് കിടലന്‍ ഫിറോസ്, ഏഴാമത് ഋതു എട്ടാമത് നോബി ഇങ്ങനെയാണ് മറ്റ് വിജയികള്‍

ബിഗ്ബോസ് മലയാളം ഗ്രാന്റ് ഫിനാലെ  ഷൂട്ടില്‍ ബിഗ്ബോസിലെ എല്ലാ സീസണിലെയും പരമാവധി മത്സരാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വാർത്തകളുണ്ട് . ഫിനാലേയില്‍ അവതാരകനായ മോഹന്‍ലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയും ഗായകൻ, ഉണ്ണിമേനോൻ, നടി ആണ് സിത്താര, ദുർഗ്ഗ കൃഷ്ണ  തുടങ്ങിയവരും  ഉണ്ടായിരുന്നു. യെതാലയം ഇത്തവണ പ്രേക്ഷകർ വിധി എഴുതിയത് പോലെ തന്നെ വിജയികളും എത്തിയിരിക്കുന്നത്, മണികുട്ടന്റെ ഫാൻസ്‌ ഇതിനോടകം ആഘോഷം തുണ്ടങ്ങി കഴിഞ്ഞു, താരങ്ങൾക്ക് ആശംസകളുമായി സിനിമ ലോകവും എത്തിയിട്ടുണ്ട്..

ഇതിൽ മണികുട്ടനും സായി വിഷ്ണുവിനും സ്വന്തമായി വീട് ഇല്ലായിരുന്നു, മണിക്കുട്ടൻ വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്, എന്നാൽ സായി വിഷ്ണുവിന്റെ വീട് ഒരു കൊച്ച് കുടിലാണ്, അമ്മയും സഹോദരിയുമടങ്ങുന്ന സായിയുടെ കുടുബം ഈ കൊച്ച് വീട്ടിൽ ഒരുപാട് കഷ്ടപ്പടുകളും ബുദ്ധിമുട്ടുകളും സഹിച്ചാണ് ഇവരുടെ ഇപ്പോഴത്തെ ജീവിതം അതുകൊണ്ടുതന്നെ ഈ വിജയൻ എന്തുകൊണ്ടും അർഹതപ്പെട്ടതാണ്, ഇനി ഇരുവർക്കും സ്വെഅന്തമായൊരു വീട് എന്ന സ്വപ്നം സഫലമാകാൻ ഈ വിജയം ഇവരെ സഹായിക്കും……

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *