മറ്റുള്ളവരെ ബോധ്യപ്പെടുത്തി ജീവിക്കാന്‍ സാധിക്കില്ല ! എന്ത് തന്നെയായാലും ആളുകള്‍ പറയേണ്ടത് പറയും ! നടി ദീപ തോമസ് പറയുന്നു !

ഹോം എന്ന ചിത്രം കണ്ടവർ അതിലെ നായികയെ ഒരിക്കലും മറക്കില്ല. നടി ദീപ തോമദ് കൂടുതൽ ജനപ്രിയ ആയത് കരിക്ക് വെബ് സീരീസിലൂടെ ആയിരുന്നു. കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകര്‍ പെട്ടന്ന് വളരുകയായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വയറസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായിരുന്നു. ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായി എത്തി. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകായായി എത്തിയതും ദീപ ആയിരുന്നു.

ഇത്രയും സിനിമകൾ ചെയ്തെങ്കിലും ദീപക്ക് ശ്രദ്ധ നേടിക്കൊടുത്തത് ഹോം എന്ന ചിത്രത്തിലെ ഹോം എന്ന ചിത്രമാണ്. ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ നായികയായ പ്രിയ എന്ന റോളിലാണ് ദീപ വന്നത്. ഇപ്പോള്‍ സിനിമയില്‍ കാലുറപ്പിയ്ക്കുന്ന തിരക്കിലാണ് ഈ കോഴിക്കോട്ടുകാരി. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് ദീപ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.

അത്തരത്തിൽ ഇപ്പോഴിതാ ദീപ പങ്കുവെച്ച ഒരു ചിത്രവും അതിനു നൽകിയ അടികുറിപ്പുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടിയും ഗായികയുമായ അനാർക്കലി മരക്കാർ എടുത്ത ചിത്രത്തിനോടൊപ്പമാണ് ദീപ കുറിച്ചത്, ആ വാക്കുകൾ ഇങ്ങനെ, എന്ത് തന്നെ ആയാലും അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അവസാനം ജനങ്ങള്‍ നിങ്ങളെ ജഡ്ജ് ചെയ്യും. ആരെയും ആകര്‍ഷിപ്പിയ്ക്കാന്‍ വേണ്ടി ജീവിക്കരുത്, സ്വയം മതിപ്പുളവാക്കി ജീവിയ്ക്കുക’

Leave a Reply

Your email address will not be published. Required fields are marked *