
ബോധം ഇല്ലാത്തവരാണ് എസ് എഫ് ഐയും, ഡി വൈ എഫ് ഐയും ! പൗരബോധം എന്നൊരു സാധനമുണ്ട് ! എന്റെ ആരാധ്യ പുരുഷൻ മോദിജിയാണ് !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് ദേവൻ, കഴിഞ്ഞ ദിവസം അദ്ദേഹം ബിജെപി സംസ്ഥാന ഉപ അധ്യക്ഷനായി സ്ഥാനം ഏറ്റിരുന്നു. ശേഷം ദേവൻ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു, അങ്ങനെ അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഞാൻ മോദിജിയെ കണ്ടിട്ടാണ് ബിജെപിയിൽ ചേർന്നത്, ഭാരതീയ ജനതാപാർട്ടിയുടെ ഒരു പ്രാധാന്യം എന്താണ് വെച്ചാൽ മോദിജി ഉൾപ്പടെ ബിജെപിയുടെ എല്ലാ നേതാക്കളും വളരെ കറ കളഞ്ഞ തികച്ചും ശക്തമായ നേതാക്കളാണ്, ജനങ്ങളുടെ നന്മയാണ് അവർ ആഗ്രഹിക്കുന്നത്, അതാണ് ഞാൻ ഭാരതീയ ജനതാ പാർട്ടിയുടെ അംഗമായത്. ഞാൻ ഇപ്പോഴത്തെ ഇലക്ഷനിൽ മത്സരിക്കുന്നില്ല, അങ്ങനെ ഇലക്ഷൻ മോഹിച്ചല്ല ഞാൻ പാർട്ടിയിൽ ചേർന്നത് എന്നും അദ്ദേഹം പറയുന്നു.
അതുപോലെ ഗവർണർക്ക് എതിരെ എസ്എഫ്ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിൽ ദേവൻ പ്രതികരിച്ചത് ഇങ്ങനെ. ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല. ബിജെപി കൂടി പ്രതിഷേധിച്ചാൽ തെരുവ് യുദ്ധം നടക്കും. എസ്എഫ്ഐയിലുള്ള കുറേ കിഴങ്ങൻമാരാണെന്നും ദേവൻ പറഞ്ഞു. പൗരബോധം എന്നുണ്ട്. ബോധം നശിച്ചവരാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. എസ്എഫ്ഐക്കാർക്കും ഡിവൈഎഫ്ഐക്കാർക്കും പൗരബോധം നഷ്ടപ്പെട്ടു. രാഷ്ട്രീയത്തിൽ ഏറ്റവും ആവശ്യം പൗരബോധമാണ്. ഈ ബോധം നഷ്ടപ്പെട്ട കുറച്ചാളുകൾ ചേർന്നാണ് ഗവർണറെ അക്രമിക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ സംസ്കാരത്തിന് യോജിക്കാത്തതാണ്. ഇത്തരം സംഭവങ്ങളെ ശക്തമായി എതിർക്കണം. മറ്റുള്ള പാർട്ടിക്കാരും ഇങ്ങനെ തന്നെ ചിന്തിച്ചാൽ തെരുവിൽ യുദ്ധം നടക്കില്ലേ, എന്നും അദ്ദേഹം ചോദിക്കുന്നു.

അതുപോലെ തന്നെ അടുത്തിടെ ബിജെപി വിട്ട സിനിമാ പ്രവർത്തകരായ ഭീമൻ രഘുവും, രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ദേവൻ പറഞ്ഞു. ഗ്ലാമറിന്റെ പേരിൽ ബിജെപിയിൽ വന്നവരാണ് ഇരുവരും. മറിച്ച് രാഷ്ട്രീയത്തിന്റെ പേരിൽ അല്ലെന്നും ദേവൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി തൃശ്ശൂരിൽ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപിയെ പോലുള്ള ഒരു നേതാവ് പാർട്ടിയുടെ ബലമാണ്, അദ്ദേഹം തൃശൂര് നിന്ന് ജയിക്കേണ്ടത് നമ്മുടെ നാടിൻറെ ആവിശ്യമാണ്, എനിക്ക് ഇത്തവണ അദ്ദേഹത്തിൽ നല്ല പ്രതീക്ഷയുണ്ട്, കാരണം അതുപോലെത്തെ സ്വീകാര്യതയാണ് അദ്ദേഹത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.
അദ്ദേഹത്തിന്റെ ആ നന്മയുള്ള മനസ് വര്ഷങ്ങളായി എനിക്കറിയാം, അദ്ദേഹത്തെ പൂർണ്ണമായും വിശ്വസിക്കാം, ഞാൻ എവിടെ പോയാലും എല്ലാവർക്കും അറിയേണ്ടത് സുരേഷ് ഗോപി ജയിക്കുമോ എന്നാണ്, അപ്പോൾ എല്ലാവരും ആഗ്രഹിക്കുന്നു, തൃശൂര്കാര് മാത്രമല്ല കേരളം മുഴുവൻ ആഗ്രഹിക്കുന്നത് സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് എന്നും ദേവൻ പറയുന്നു.
Leave a Reply