മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു ! അവളും കൂടി പോയതോടെയാണ് രണ്ടാം വിവാഹമെന്ന തോന്നൽ ഉണ്ടായത് ! ജീവിതത്തെ കുറിച്ച് ദേവി അജിത് !

സിനിമ സീരിയൽ രംഗത്ത്  ഏറെ ശ്രദ്ധ നേടിയ താരമാണ് നടി  ദേവി അജിത്. മലയാള സിനിമയിൽ അവർ ചെയ്തത് ഒക്കെയും ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ ആയിരുന്നു. തിരുവനന്തപുരമാണ് ദേവിയുടെ സ്ഥലം. അച്ഛനും അമ്മയും കോളേജ് അധ്യാപകരായിരുന്നു. ടിവിയിൽ അവതാരകയായിട്ടാണ് ദേവിയുടെ തുടക്കം, പിന്നീട് അത് സീരിയലിലേക്കും അവിട നിന്ന് സിനിമയിലേക്കും കടന്നു. തനറെ ജീവിതത്തെ കുറിച്ച് ദേവി അജിത് തുറന്ന് പറയുന്നു.

അയൽക്കാരനായ ആളുമായി പ്രണയത്തിലായി ശേഷം അത് വിവാഹത്തിൽ എത്തി. ഞങ്ങൾക്ക് ഒരു മകൾ ഉണ്ട് നന്ദന. എന്നെ പോലെ അദ്ദേഹവും സിനിമയെ ഏറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ആ ഇഷ്ടം കാരണം ഞങ്ങൾ രണ്ടുപേരും ചേർന്ന് ജയറാം നായകനായ ‘ദ് കാർ’ എന്ന ചിത്രം നിർമിച്ചു. പക്ഷെ പെട്ടന്ന് അപ്രതീക്ഷിതമായി ചിത്രം പുറത്തിറങ്ങും മുമ്പ് ഒരു കാർ അപകടത്തെ തുടർന്ന് ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ട്ടപെട്ടു. നമ്മുടെ ഒപ്പം നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥ അത് വളരെ ഭീകരമാണ്.

അങ്ങനെ ഒരു അവസ്ഥയിൽ കൂടി കടന്ന് പോയവർക്ക് മാത്രമേ അത് മനസിലാകുകയുള്ളു. മാനസികമായി ഞാൻ തളർന്ന് പോയ നിമിഷം മനസിനെ വീണ്ടെടുക്കാൻ തിരുവനതപുരത്ത് ഒരു ചെറിയ ലേഡീസ് ഷോപ്പ് തുടങ്ങി. പക്ഷെ അപ്പോഴും മുന്നോട്ട് പോകാൻ എന്റെ ഉള്ളിലെ ധൈര്യം മകൾ ആയിരുന്നു. അവൾ നന്നു എന്ന നന്ദന ആയിരുന്നു എന്റെ കരുത്ത്. അങ്ങനെ ജീവിതം പതിയെ അവിടെ നിന്നും മുന്നോട്ട് പോയി. പക്ഷെ പെട്ടന്ന് ഒരു ദിവസം മകൾ പഠനത്തിനായി എന്റെ അരികിൽ നിന്നും അകന്നു പോയതോടെ വീണ്ടും ഞാൻ ഒറ്റപെട്ടു. പഴയ ഓർമകൾ  ഓരോന്നും വീണ്ടും എന്നെ കീഴ്പ്പെടുത്താൻ തുടങ്ങി ആ സമയത്താണ് വീണ്ടുമൊരു വിവാഹം എന്ന ചിന്ത ഉണ്ടാകുന്നത്.

അങ്ങനെ എല്ലാവരുടെയും അനുഗ്രഹത്തോടെ വീണ്ടും വിവാഹിതയായി, അദ്ദേഹത്തിന്റെയും ഇത് രണ്ടാം വിവാഹം ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ പരസ്‌പരം പൊരുത്തപെട്ടുപോകാൻ സാധിച്ചില്ല, സമാധാനം വീണ്ടും നഷ്ടപെടുന്ന അവസ്ഥ വന്നപ്പോൾ ആ ബന്ധം അവസാനിപ്പിച്ചു. എന്റെ 24 വയസിലും മകളുടെ 4 മത്തെ വയസിലുമാണ് ഞങ്ങൾക്ക് അജിയെ നഷ്ടപ്പെടുന്നത്.  മകൾ അവൾ ആഗ്രഹിച്ച പയ്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ജീവിതത്തിലെ എന്റെ കടമകൾ എല്ലാം ഭംഗിയായി നിറവേറ്റി. ഏതൊരു അമ്മയെയും പോലെ ഞാനും അഭിമാനിക്കുന്നു.  അവളുടെ അച്ഛന്റെ അനുഗ്രഹവും കൂടെ ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥ് ഹരികുമാര്‍ ആണ് മരുമകൻ. കുട്ടിക്കാലം മുതലേ സുഹൃത്തായിരുന്ന സിദ്ധാര്‍ഥിനെ തന്നെയാണ് നന്ദന ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും എന്നും ദേവി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *