‘ജീവിതത്തിലെ ഏറ്റവും വലിയ ആ ദൗത്യം പൂർത്തിയാക്കി’ ! മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചു ! വിവാഹ ശേഷം ദേവി അജിത് പറയുന്നു !
മലയാളികൾക് ഏറെ പരിചിതയായ അഭിനേത്രിയാണ് ദേവി അജിത്. മലയാള സിനിമ രംഗത്ത് ചെറിയ വേഷങ്ങളാണ് ദേവി ചെയ്തിരുന്നത് എങ്കിലും അതെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ട കഥാപത്രങ്ങൾ ആയിരുന്നു. തിരുവനന്തപുരമാണ് ദേവിയുടെ സ്ഥലം. അച്ഛനും അമ്മയും കോളേജ് അധ്യാപകരായിരുന്നു. ടിവിയിൽ അവതാരകയായിട്ടാണ് ദേവിയുടെ തുടക്കം, പിന്നീട് അത് സീരിയലിലേക്കും അവിട നിന്ന് സിനിമയിലേക്കും കടന്നു. ഇപ്പോഴും കൈ നിറയെ സിനിമകളാണ് താരത്തിന്.
സിനിമയെ ഒരുപാട് സ്നേഹിച്ചിരുന്ന ആളായിരുന്നു ദേവിയുടെ ഭർത്താവ് അജിത്, ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സിനിമയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടമാണ് ഇരുവരെയും അടുപ്പിച്ചത്. ആ ഇഷ്ടം കാരണം ഞങ്ങൾ രണ്ടുപേരും ചേർന്ന് ജയറാം നായകനായ ‘ദ് കാർ’ എന്ന ചിത്രം നിർമിച്ചു. പക്ഷെ പെട്ടന്ന് അപ്രതീക്ഷിതമായി ചിത്രം പുറത്തിറങ്ങും മുമ്പ് ഒരു കാർ അപകടത്തെ തുടർന്ന് അജിത് ഈ ലോകത്ത് നിന്നും വിടപറയുകയായിരുന്നു. നമ്മുടെ ഒപ്പം നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന മാനസിക വേദന വളരെ വലുതാണ് ആ സമയത്ത് താൻ അനുഭവിച്ച മാനസിക സമ്മർദ്ദത്തെ കുറിച്ചും ദേവി പല തവണ തുറന്ന് പറഞ്ഞിരുന്നു.
ഇവർക്ക് ഒരു മകളായിരുന്നു നന്ദന അജിത്. ഇന്ന് ദേവി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കടമ നിറവേറ്റിയ ദിവസമാണ്, മകൾ നന്ദനയുടെ വിവാഹമായിരുന്നു ഇന്ന്. തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥ് ഹരികുമാര്‍ ആണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളും സാന്നിധ്യത്തിലായിരുന്നു വിവാഹം. അമ്പലത്തില്‍ നിന്നും താലിക്കെട്ട് നടത്തിയതിന് ശേഷം വിവാഹത്തിൻ്റെ മറ്റ് ചടങ്ങുകൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് നടത്തിയത്. കുട്ടിക്കാലം മുതലേ സുഹൃത്തായിരുന്ന സിദ്ധാര്‍ഥിനെ തന്നെയാണ് നന്ദന ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും. കൊവിഡ് കാലം ആണെങ്കിലും നന്ദനയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നിരവധി താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും എത്തിയിരുന്നു.
ദേവിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.. ഇത്രയും കാലം ഞാന്‍ എന്റെ മകളുമായി ഒറ്റയ്ക്ക് ജീവിച്ചു. അവളുടെ അച്ഛന്റെ അനുഗ്രഹവും കൂടെ ഉണ്ട്. ഇന്ന് ഏതൊരു അമ്മയെയും പോലെ ഞാനും അഭിമാനിക്കുന്നു. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് വളര്‍ത്തി വലുതാക്കിയ മകളെ നല്ലരീതിയില്‍ കല്യാണം കഴിപ്പിച്ച് വിടുക എന്നത് വലിയൊരു സ്വപ്‌നം തന്നെയാണ്. ആ സ്വപ്‌നമാണ് ഞാനിന്ന് സഫലീകരിച്ചത്. അതില്‍ അഭിമാനിക്കുന്നുണ്ടെന്നും ദേവി പറയുന്നു. നിരവധിപേരാണ് താരത്തെ അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്, അമ്മ സിനിമ താരമാണെങ്കിലും മകൾ ആ മേഖല തിരഞ്ഞെടുത്തിരുന്നില്ല, ബ്രാൻഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ദേവി വീടുമൊരു വിവാഹം കഴിച്ചിരുന്നു എങ്കിലും ആ ബന്ധം വളരെ പെട്ടന്ന് അവസാനിപ്പിക്കുക ആയിരുന്നു.
Leave a Reply