‘ജീവിതം നൽകിയ തിരിച്ചടികൾ ഞാൻ മറികടന്നു ! രണ്ട് വിവാഹ ജീവിതവും ദുഖത്തിൽ അവസാനിച്ചു’ ! നടി ദേവി അജിത് തുറന്ന് പറയുന്നു !

മലയാള സിനിമ പ്രേമികൾക്ക് ഒരുപാട് പരിചിതയായ അഭിനേത്രിയാണ് ദേവി അജിത്, സിനിമകളിൽ വളരെ ചെറിയ വേഷങ്ങളാണ് ചെയ്തിരുന്നതെങ്കിലും അതെല്ലാം ഒരുപാട് മികച്ച വേഷങ്ങൾ ആയിരുന്നു. സിനിമയിലും സീരിയലുകളിലും സജീവമായിരുന്നു ദേവി. തിരുവനതപുരത്ത് ജനിച്ച് വളർന്ന ദേവിയുടെ അച്ഛനും അമ്മയും കോളേജ് അധ്യാപകരായിരുന്നു.

ടിവി പരിപാടികളിൽ അവതാരകയയാണ് തുടക്കം. പിന്നീട് അവിടെ നിന്നും മിനിസ്ക്രീനിലേക്കും ശേഷം അവിടെ നിന്നും ബിഗ് സ്‌ക്രീനിലേക്കും. ഇതുവരെ ഏകദേശം അൻപതോളം സിനിമകളിൽ അഭിനയിച്ചു. താനും അജിത്തും അയൽക്കാരും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്നു. ആ പരിചയം വിവാഹത്തിൽ വരെ എത്തി.

ഞങ്ങൾക്ക് ഒരു മകൾ ഉണ്ട് നന്ദന. അദ്ദേഹം സിനിമ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും ചേർന്ന് ജയറാം നായകനായ ‘ദ് കാർ’ എന്ന ചിത്രം നിർമിച്ചു. ചിത്രം പുറത്തിറങ്ങും മുമ്പ് അദ്ദേഹം ഒരു കാർ അപകടത്തിൽ ഞങ്ങൾക്ക് നഷ്ട്ടപെട്ടു. നമ്മുടെ ഒപ്പം  ഒരു താങ്ങായും തണലായും ഉണ്ടായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന മാനസിക വേദന വളരെ വലുതാണ്.

മാനസികമായി ഞാൻ തളർന്ന് പോയ നിമിഷം മനസിനെ വീണ്ടെടുക്കാൻ ഞാൻ തിരുവനതപുരത്ത് ഒരു ബുട്ടീക്ക് തുടങ്ങി. അങ്ങനെ ജീവിതം പതിയെ അവിടെ നിന്നും മുന്നോട്ട് പോയി. മകൾ നന്നു എന്ന നന്ദന ആയിരുന്നു എന്റെ കരുത്ത്. പക്ഷെ മകൾ പഠനത്തിനായി അവൾ എന്റെ അരികിൽ നിന്നും അകന്നു പോയതോടെ വീണ്ടും ഞാൻ ഒറ്റപെട്ടു.

ആ സമയത്താണ് ജീവിതത്തിൽ വീണ്ടും ഒരു കൂട്ട് വേണമെന്ന് തോന്നുന്നത്. അങ്ങനെ 2009 ൽ വീണ്ടും വിവാഹിതയായി. അദ്ദേഹത്തിന്റെയും ഇത് രണ്ടാം വിവാഹം ആയിരുന്നു. പക്ഷെ ഞങ്ങൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആ ബന്ധം അവസാനിപ്പിച്ചു. എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഞാൻ ജീവിച്ചത് വട്ടിയൂർ കാവിലുള്ള ഞങളുടെ വീട്ടിലാണ്, എന്റെ പഠനം, വിവാഹം, മകൾ, സിനിമ അങ്ങനെ എല്ലാം ഇനി ബാക്കിയുള്ള ജീവിതവും ഇങ്ങനെ ഇവിടെ തന്നെ ജീവിച്ചു തീർക്കണം എന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം.

അടുത്തിടെ അച്ഛൻ ഞങ്ങളെ വിട്ട് പോയിരുന്നു, അച്ഛന്റെ  ഓർമ്മകൾ കൂടി നിറഞ്ഞ വീടാണിത്, അതുകൊണ്ട് തന്നെ ഇനി മറ്റൊരു വീട് വെക്കില്ല എന്നും ദേവി പറയുന്നു. മകൾ ചെന്നൈയിൽ ബ്രാൻഡ് അനലിസ്റ്റ് ആണ്. മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വര്ഷം നടന്നിരുന്നു. തന്റെ 24 വയസിലും മകളുടെ 4 മത്തെ വയസിലുമാണ് ഞങ്ങൾക്ക് അജിയെ നഷ്ടപ്പെടുന്നത്.

ഒരു അച്ഛൻ ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഞാനും എന്റെ  അച്ഛനും അമ്മയും കൂടി അവളെ വളർത്തിക്കൊണ്ട് വന്നത്, അവളുടെ ഒപ്പം പഠിച്ച പയ്യനാണ്, വിവാഹം ആലോചനകൾ തുടനകിയപ്പോൾ ഇരു വീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. വരുന്ന ജൂലൈ ഒന്നിനാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം എന്നും ദേവി പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *