മകളും അകന്ന് പോയതോടെയാണ് വീണ്ടുമൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചത് ! പക്ഷെ അതും ദുഖത്തിൽ അവസാനിച്ചു ! പൊരുതിനേടിയ ജീവിതം ദേവി അജിത് പറയുന്നു !
സിനിമ സീരിയൽ രംഗത്ത് വളരെ സജീവമായ അഭിനേത്രിയാണ് ദേവി അജിത്. മലയാള സിനിമ രംഗത്ത് ചെറിയ വേഷങ്ങളാണ് ദേവി ചെയ്തിരുന്നത് എങ്കിലും അതെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടതും വിജയ ചിത്രങ്ങളുമായിരുന്നു. തിരുവനന്തപുരമാണ് ദേവിയുടെ സ്ഥലം. അച്ഛനും അമ്മയും കോളേജ് അധ്യാപകരായിരുന്നു. ടിവിയിൽ അവതാരകയായിട്ടാണ് ദേവിയുടെ തുടക്കം, പിന്നീട് അത് സീരിയലിലേക്കും അവിട നിന്ന് സിനിമയിലേക്കും കടന്നു. തനറെ ജീവിതത്തെ കുറിച്ച് ദേവി അജിത് തുറന്ന് പറയുന്നു.
അജിത് ഭർത്താവാണ്. ആദ്യം തന്റെ അയൽക്കാരൻ ആയിരുന്നു. ആ പരിചയം സൗഹൃദമായി സൗഹൃദം പിന്നീട് പ്രണയമായി അത് പിന്നീട് വിവാഹത്തിൽ എത്തി. ഞങ്ങൾക്ക് ഒരു മകൾ ഉണ്ട് നന്ദന. എന്നെ പോലെ അദ്ദേഹവും സിനിമയെ ഏറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. ആ ഇഷ്ടം കാരണം ഞങ്ങൾ രണ്ടുപേരും ചേർന്ന് ജയറാം നായകനായ ‘ദ് കാർ’ എന്ന ചിത്രം നിർമിച്ചു. പക്ഷെ പെട്ടന്ന് അപ്രതീക്ഷിതമായി ചിത്രം പുറത്തിറങ്ങും മുമ്പ് ഒരു കാർ അപകടത്തെ തുടർന്ന് ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ട്ടപെട്ടു. നമ്മുടെ ഒപ്പം നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടന്ന് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന മാനസിക വേദന വളരെ വലുതാണ്.
അത് അനുഭവിച്ചവർക്കേ അറിയാൻ സാധിക്കു. മാനസികമായി ഞാൻ തളർന്ന് പോയ നിമിഷം മനസിനെ വീണ്ടെടുക്കാൻ തിരുവനതപുരത്ത് ഒരു ചെറിയ ലേഡീസ് ഷോപ്പ് തുടങ്ങി. പക്ഷെ അപ്പോഴും മുന്നോട്ട് പോകാൻ എന്റെ ഉള്ളിലെ ധൈര്യം മകൾ ആയിരുന്നു. അവൾ നന്നു എന്ന നന്ദന ആയിരുന്നു എന്റെ കരുത്ത്. അങ്ങനെ ജീവിതം പതിയെ അവിടെ നിന്നും മുന്നോട്ട് പോയി. പക്ഷെ പെട്ടന്ന് ഒരു ദിവസം മകൾ പഠനത്തിനായി എന്റെ അരികിൽ നിന്നും അകന്നു പോയതോടെ വീണ്ടും ഞാൻ ഒറ്റപെട്ടു. പഴയ ഓർമകൾ ഓരോന്നും വീണ്ടും എന്നെ കീഴ്പ്പെടുത്താൻ തുടങ്ങി ആ സമയത്താണ് വീണ്ടുമൊരു വിവാഹം എന്ന ചിന്ത ഉണ്ടാകുന്നത്.
അങ്ങനെ 2009 ൽ വീണ്ടും വിവാഹിതയായി. അദ്ദേഹത്തിന്റെയും ഇത് രണ്ടാം വിവാഹം ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ പരസ്‌പരം പൊരുത്തപെട്ടുപോകാൻ സാധിച്ചില്ല, സമാധാനം വീണ്ടും നഷ്ടപെടുന്ന അവസ്ഥ വന്നപ്പോൾ ആ ബന്ധം അവസാനിപ്പിച്ചു. എന്റെ 24 വയസിലും മകളുടെ 4 മത്തെ വയസിലുമാണ് ഞങ്ങൾക്ക് അജിയെ നഷ്ടപ്പെടുന്നത്. ആ സമയത്തെല്ലാം എനിക്ക് താങ്ങായത് അച്ഛനും അമ്മയുമാണ്, പക്ഷെ വീണ്ടും എന്നെ തകർത്തുകൊണ്ട് അടുത്തിടെ അച്ഛൻ ഞങ്ങളെ വിട്ട് പോയിരുന്നു. ഒരു അച്ഛൻ ഇല്ലാത്തതിന്റെ കുറവ് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയും കൂടിയാണ് മകളെ വളർത്തിക്കൊണ്ട് വന്നത്. ഇനി എന്റെ സ്വപ്നം എന്റെ മകളുടെ വിവാഹം, അവളുടെ ഒപ്പം പഠിച്ച പയ്യനാണ്, വിവാഹം ആലോചനകൾ തുടങ്ങിയപ്പോൾ ഇരു വീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു…
Leave a Reply