ഇല്ലാത്ത മകനെ ഞങ്ങൾ എങ്ങനെ കാണിക്കാനാണ് ! എല്ലാവരും എപ്പോഴും മെസേജ് അയക്കുന്നത് മകനെ കാണിക്കു എന്ന് പറഞ്ഞാണ് ! ദേവി ചന്ദന പറയുന്നു !

മലയായികൾക്ക് വളരെ സുപരിചിതയായ ആളാണ് നടിയും നർത്തകിയുമായ ദേവി ചന്ദന.  സിനിമയിലും സീരിയൽ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ദേവി ചന്ദന ഇപ്പോൾ യുട്യൂബ് ചാനൽ തുടങ്ങി വിഡിയോകൾ പങ്കുവെക്കുന്ന തിരക്കിലാണ്. ഗായകനായ കിഷോർ വർമ്മയാണ് ദേവിയുടെ ഭർത്താവ്. ഇരുവരും ഒരുമിച്ചാണ് വിഡിയോകൾ ചെയ്യുന്നത്. ഇപ്പഴിതാ അത്തരത്തിൽ താരങ്ങൾ ചെയ്ത് വീഡിയോ ആണ്‌ ഏറെ ശ്രദ്ധ നേടുന്നത്. ദേവിയോട് ഭർത്താവ് കിഷോർ ചോദ്യങ്ങൾ ചോദിക്കുന്നതും അതിന് ദേവി രസകരമായി മറുപടി നല്കുന്നതുമെല്ലാമാണ് വിഡിയോയിൽ കാണിക്കുന്നത്.

ഇവരുടെ യുട്യൂബ് വിഡിയോകൾക് വരുന്ന കമന്റുകൾക്കാണ് താരങ്ങൾ മറുപടി പറയുന്നത്. അതിൽ ഫ്രാൻസിൽ നിന്നുള്ള ഒരാൾ സുന്ദരിയാണ് എന്ന് പറയുമ്പോൾ അത് മേക്കോവർ നടത്തിയ ഫോട്ടോക്കാണ് അദ്ദേഹം കമന്റ് ചെയ്തത്. അത് ആ മേക്കപ്പും മേക്കോവറും ഇഷ്ടപെട്ടത് കൊണ്ടാകും എന്നും സന്തോഷം ഉണ്ടെന്നും ദേവി പറയുന്നുണ്ട്. അതുപോലെ ഭർത്താവ് ആകെ ക്ഷീണിച്ചു പോയല്ലോ എന്നൊരാൾ പറയുമ്പോൾ. കൊച്ചു കുട്ടി ഒന്നും അല്ലല്ലോ, ഭക്ഷണം വാരിക്കൊടുക്കാൻ അദ്ദേഹം ജിമ്മിൽ പോകുന്നത് കൊണ്ട് ഭക്ഷണം കുറച്ചിരിക്കുകയാണ് എന്നും ദേവി പറയുന്നു.

അതുപോലെ ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന കമന്റാണ് നിങ്ങളുടെ മകൻ എവിടെ, ആ കമന്റിന് മാത്രം ഞങ്ങൾ മറുപടി നൽകാറില്ല. അതെന്താണ് എന്ന് ചോദിച്ചാൽ ഏത് മോൻ എന്നാണ് ദേവി ചന്ദന ചോദിച്ചത്. നേരത്തെ സമൂഹ മാധ്യമങ്ങളിലിട്ട ഫോട്ടോ സുഹൃത്തിന്റെ മോനാണ്. ഞങ്ങൾ‌ക്ക് കുട്ടികളായിട്ടില്ല. എല്ലാ വീഡിയോകളുടെ താഴെയും ഒരു പത്ത് പേരെങ്കിലും ചോദിക്കാറുണ്ട് മോനെവിടെ എന്ന്. ഇല്ലാത്ത മോനെ ഞങ്ങൾ എവിടെന്ന് കാണാക്കാനാണെന്നും ദേവി ചന്ദന ചോദിക്കുന്നു.

അതുപോലെ ഭർത്താവ് കിഷോർ അതികം സംസാരിക്കാത്ത ആളായിരുന്നു വിവാഹ ശേഷമാണ് അദ്ദേഹം വിവാഹ ശേഷമാണ് അദ്ദേഹം ഒരുപാട് സംസാരിക്കാൻ തുടങ്ങിയത് എന്നും ആ മാറ്റം അദ്ദേഹത്തിന്റെ പരിചയക്കാർക്ക് വളരെ സന്തോഷം ഉണ്ടാക്കിയെന്നും ദേവി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *