കാവ്യയും, മക്കളും എന്റെ സിനിമ കണ്ട ശേഷം പറഞ്ഞത് ഇതാണ് ! ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയിട്ടുണ്ട് ! ദിലീപ് പറയുന്നു !

ഒരു സമയത്ത് മലയാള സിനിമ ലോകം അടക്കിവാണ ജനപ്രിയ നായകനായിരുന്നു ദിലീപ്. പക്ഷെ ഇടക്കാലത്ത് വ്യക്തിപരമായ പല കാരണങ്ങൾ കൊണ്ടും ദിലീപ് സിനിമയിൽ നിന്നും വിട്ടുനിന്നിരുന്നു.  ഇപ്പോൾ വീണ്ടും സിനിമ രംഗത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.  വോയ്‌സ് ഓഫ് സത്യനാഥൻ എന്ന സിനിമ വലിയ വിജയമായി മാറിയിരിക്കുകയാണ്.  ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും സിനിമയെ കുറിച്ചും ദിലീപ് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. . മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.

കാവ്യയും മീനാക്ഷിയും മാമാട്ടിയും ചെന്നൈയിലാണ് ഇപ്പോൾ താമസമെന്ന് ഇതിനു മുമ്പും ദിലീപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അവർ തന്റെ സിനിമ കണ്ടു എന്ന് പറയുകയാണ് അദ്ദേഹം. കാവ്യയും മക്കളും ചെന്നൈയിൽ വെച്ച് സിനിമ കണ്ടു, മൂന്ന് പേർക്കും ഇഷ്ടപ്പെട്ടു. മാമാട്ടി (മഹാലക്ഷ്മി) ഭയങ്കര ചിരി ആയിരുന്നു. ഇവൾ ആവശ്യമില്ലാത്തിടത്തും ചിരിക്കുന്നു എന്ന് പറഞ്ഞ് കാവ്യ അവളെ കളിയാക്കി. മീനൂട്ടിയും എന്നെ വിളിച്ചു. നന്നായിട്ടുണ്ട്, എന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു.

 

മാമാട്ടി ഈ അടുത്ത സമയത്താണ് എന്റെയും കാവ്യയുടെയും സിനിമകൾ കണ്ടു തുടങ്ങിയത്. മായാമോഹിനി കണ്ടപ്പോൾ ഈ അച്ഛൻ എന്തൊക്കെയാ കാണിക്കുന്നതെന്നൊക്കെ ചോദിച്ചു. ഈ ഒക്ടോബറിൽ അവൾക്ക് അഞ്ച് വയസ്സാകുമെന്നും ദിലീപ് വ്യക്തമാക്കി. തന്റെ കരിയറിലെ പഴയ സിനിമകളെക്കുറിച്ചും ദിലീപ് സംസാരിച്ചു. സല്ലാപം എന്ന സിനിമ എന്റെ ജീവിതത്തിലെ ടേണിം​ഗ് പോയന്റ് ആയിരുന്നു. പലരുടെയും വിചാരം അതാണ് എന്റെ ആദ്യത്തെ പടമെന്നാണ്. കഥാവശേഷൻ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്.

കഥാവിശേഷൻ എന്ന സിനിമയിലെ പോലെ ആത്മഹത്യയല്ല ഒന്നിനുമുള്ള പരിഹാരം. പ്രതിസന്ധികളെ നമ്മൾ പൊരുതി ജയിക്കണം. പക്ഷെ ഈ പറയുന്ന എനിക്കും ആ,ത്മ,ഹ,ത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. അത് ഞാൻ നിർമ്മിച്ച സിനിമയായ ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത്. എന്നിട്ട് ഞാൻ വിദേശത്തേക്ക് പോയി. പക്ഷെ ഇപ്പോൾ അതല്ല ശരി എന്ന് മനസ്സിലാക്കുന്നു. നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്. അതൊരു രക്ഷപ്പെടൽ അല്ലെന്നും ദിലീപ് പറയുന്നു. ഒരുപക്ഷെ ആ സിനിമ പരാജയപ്പെട്ടിരുന്നു എങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഞാൻ പോയേനെ എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *