ആ സിനിമയിൽ അഭിപ്രായം പറയാൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ ആരാ ! നിങ്ങൾ വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്ന് എന്തുകൊണ്ട് സംവിധായകൻ പറഞ്ഞില്ല ! ശാന്തിവിള ദിനേശ് !

കഴഞ്ഞ 25 വർഷക്കാലമായി സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ, ഇപ്പോൾ കൂടുതൽ ശക്തമായ കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമായ ചാക്കോച്ചന്റെ ഏറ്റവും പുതിയ സിനിമ പദ്മിനി ആയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ചാക്കോച്ചനെതിരെ കടുത്ത വിമർശനങ്ങളാണ് നിർമ്മാതാവ് ഉന്നയിക്കുന്നത്. പദ്മിനി എന്ന നടന്റെ ഏറ്റവും പുതിയ സിനിയുടെ പ്രൊമോഷൻ പരിപാടികളിൽ നടൻ സഹകരിച്ചില്ല എന്നാണ് സിനിമയുടെ നിർമ്മാതാവ് സുവിൻ കെ വർക്കി പറയുന്നത്. കഴിഞ്ഞ 25 വർഷത്തിനിടക്ക് ഇത് ആദ്യമായിട്ടാണ് നടൻ ചാക്കോച്ചനെതിരെ ഒരു പരാതിയുമായി ഒരു സിനിമ പ്രവർത്തകൻ എത്തുന്നത്.

ചാക്കോച്ചനും  ഭാര്യ പ്രിയക്കും എതിരെ കടുത്ത ആരോപണങ്ങളാണ്  സുവിൻ ഉന്നയിച്ചത്. പ്രിയ സിനിമയുടെ പലഘട്ടത്തിലും ഇടപെടലുകൾ നടത്തിയിട്ടുണ്ട്, ഈ സിനിമയുടെ റോ ഫൂട്ടേജ് കണ്ടത് ‘ഹെയ്ൻസ്’ എന്ന് പറയുന്ന ഒരു മാർക്കറ്റിംഗ് കൺസൾട്ടന്റ് ആണ്. അത് ഞങ്ങൾ അപ്പോയിൻമെന്റ് ചെയ്ത ആളല്ല. ചാക്കോച്ചന്റേയും പ്രിയ ചാക്കോച്ചന്റേയും റെക്കമന്റേഷൻ പ്രകാരമാണ് പുള്ളിയെ റോ ഫൂട്ടേജ് കാണിച്ചത്. റോ ഫൂട്ടേജ് കണ്ട് വളരെ വ്യക്തമായ പ്ലാനുമായി വരും എന്ന് പറഞ്ഞ ആൾ പിന്നീട് ഒരു റെസ്‌പോൺസും കൊണ്ടുവന്നിട്ടില്ല. മാർക്കറ്റിംഗ് നടത്തിയിട്ടുമില്ല. പുള്ളിക്ക് കൊടുത്ത ലിങ്ക് ഏകദേശം 40 പേരോളം കണ്ടു. റോ ഫൂട്ടേജ് 40 തവണ കാണേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പലരും പടം കണ്ട് കാണും എന്നും സുവിൻ പറയുന്നു..

ഈ വിഷയത്തിൽ നടനെ അനുകൂലിച്ചും വിമർശിച്ചും പലരും എത്തുന്നുണ്ട്, ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, കുഞ്ചാക്കോ ബോബന്റെ ഭാര്യ ആരാ ഈ സിനിമയിൽ.. അത് കുഞ്ചാക്കോ ബോബനല്ലേ ഭാര്യ.. നിങ്ങളുടെ സിനിമയുടെ റോ ഫൂട്ടേജ് കൺസൾട്ടിങ് കമ്പനിക്ക് കാണാൻ കൊടുക്കണമെന്ന് അവർ പറഞ്ഞാൽ ആ പണി നിർത്തി മാഡമെന്ന് പറയണ്ടേ.. നീ നി‍ന്റെ പണി നോക്കിയാൽ മതി.’ ‘നിങ്ങൾ ഭർത്താവിനും കുട്ടിക്കും സമയാസമയം നല്ല ആഹാരമൊക്കെ കൊടുത്ത് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്ന് പറയണ്ടായിരുന്നോ.

അതുമല്ലങ്കിൽ ഭർത്താവ് ബ്ലാക്ക് മണി വൈറ്റ് മണിയാക്കി കൊണ്ടുവരുമ്പോൾ അത് എന്ത് ചെയ്യണമെന്നതിനെ കുറിച്ച് നിങ്ങൾ ചർച്ച ചെയ്താൽ മതിയെന്നും സിനിമയുടെ റോ ഫൂട്ടേജ് ആർക്ക് കൊടുക്കണമെന്ന കാര്യത്തിൽ ഇടപെടേണ്ടെന്നും പറയണമായിരുന്നു, ദേശീയ അവാർഡ് ജേതാവായ സെന്ന ഹെ​ഗ്ഡെ എന്ന സംവിധായകനും സുവിൻ വർക്കി എന്ന നിർമാതാവിനും അത് പറയാനുള്ള ചങ്കൂറ്റമുണ്ടായില്ലെന്നാണ് മനസിലാകുന്നതെന്നും’, ശാന്തിവിള ദിനേശ് പറയുന്നു. പ്രമോഷന് പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് ചൂടേറിയ ചർച്ച സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും നടക്കുമ്പോഴും ഈ വിഷയത്തിൽ ഇതുവരെ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായ ഒന്നാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *