
50 വയസിന് മുകളിലുള്ള ഒരാള്‍ ജാതീയത പറയുന്നത് പ്രായത്തിന്റെ വിവരമില്ലായ്മയാണ് എന്ന് പിന്നെയും വിചാരിക്കാം, പക്ഷെ 30 വയസ് പോലും ആകാത്ത ദിയയുടെ വാക്കുകളാണ് അത്ഭുതപ്പെടുത്തുന്നത് ! വീണ്ടും വിമർശനം !
ഇന്ന് കേരളത്തിൽ ഏറ്റവും പ്രശസ്തരായ താര കുടുംബങ്ങളിൽ മുൻ നിരയിൽ തന്നെ ഉള്ളവരാണ് കൃഷ്ണകുമാറും കുടുംബവും. അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാക്കുകൾ പോലും കൂടുതൽ ശ്രദ്ധിക്കപ്പെടുകയും അത് വിവാദമായി മാറുകയും ചെയ്യാറുണ്ട്. അടുത്തിടെ കൃഷ്ണകുമാർ തന്റെ പഴയ കാല ഒരു ഓര്മ പങ്കുവെച്ചത് വലിയ വിവാദമായി മാറുകയും അതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ പോലീസ് കേസ് ഉണ്ടാകുക വരെ ചെയ്തിരുന്നു.
പണ്ട് താൻ കുട്ടിയായോരുന്നപ്പോൾ, വീട്ടിലെ പറമ്പിൽ ജോലി ചെയ്യാൻ ആളുകൾ വരുമായിരുന്നു. അവർക്ക് ‘അമ്മ ഭക്ഷണം കൊടുത്തിരുന്നത് അവർ പണി എടുത്ത പറമ്പിൽ തന്നെ ചെറിയ കുഴി എടുത്ത് അതില്‍ വട്ടയിലയോ ചേമ്പിലയോ വയ്ക്കും. അതിലേക്ക് കഞ്ഞിയും കറിയും ഒഴിക്കും. ചേമ്പില വിരിച്ച ആ കുഴിയില്‍ നിന്ന് പണിക്കാര്‍ പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് ഓർക്കുമ്പോൾ തന്നെ ഇപ്പോഴും കൊതി വരും എന്നുമാണ് കൃഷ്ണകുമാർ പറഞ്ഞത്.

ഇത് വലിയ വിവാദമായി മാറിയിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തിൽ മകൾ ദിയയുടെ ഒരു കമന്റാണ് മറ്റൊരു ചർച്ചയായി മാറുന്നത്. അടുത്തിടെ ഇവരുടെ കുടുംബം ലണ്ടനിലേക്ക് യാത്ര പോയിരുന്നു. അതിന്റെ വ്ലോഗ് പങ്കുവെക്കുന്നതിനിടെയാണ് ദിയ ഇതിനെ കുറിച്ച് പറഞ്ഞത്. ലണ്ടനിലെ ഒരു പാര്‍ക്കില്‍ പ്രാവുകള്‍ക്ക് കൃഷ്ണകുമാര്‍ തീറ്റ കൊടുക്കുന്നതിനിടെയാണ് ദിയയുടെ പരാമര്‍ശം. “ഇനി ഇവര്‍ക്ക് മണ്ണിലിട്ടു കൊടുത്തു എന്നു പറഞ്ഞ് അതൊരു പ്രശ്‌നമാകുമോ”.. വീട്ടില്‍ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലര്‍ക്കൊക്കെ ഇത് ചിലപ്പോള്‍ ഫീല്‍ ആകും” എന്നാണ് ദിയ പറയുന്നത്.
എന്നാൽ ദിയയുടെ വാക്കുകളെ വിമർശിച്ച് നിരവധിപേരാണ് എത്തുന്നത്. അമ്പത് വയസിന് മുകളിലുള്ള ഒരാള്‍ ജാതീയത പറയുന്നത് പ്രായത്തിന്റെ വിവരമില്ലായ്മയാണ് എന്ന് പിന്നെയും വിചാരിക്കാം. 30 വയസ് പോലും ആകാത്ത ദിയക്കും ഇതിന്റെ ഗൗരവം എന്താണെന്ന് കേസ് ആയിട്ടും മനസിലായിട്ടില്ല എന്നത് കഷ്ടമാണ്, ഇയാളുടെ കുടുംബം പണ്ട് ചൂഷണം ചെയ്ത അടിയാള ജനതയെ മനുഷ്യപദവിയില്‍ കാണാന്‍ ഇന്നും അവര്‍ക്കായിട്ടില്ല. തെരുവില്‍ കൊത്തിപ്പെറുക്കുന്ന പക്ഷികള്‍ക്ക് തുല്യരാണ് കുഴിയില്‍ കഞ്ഞി കുടിപ്പിച്ച മനുഷ്യര്‍! എല്ലാ സാമൂഹിക പ്രിവിലേജുകളുടെയും അഹന്തയില്‍ പിന്നെയും അവരെ പരിഹസിച്ചു ചിരിക്കുന്നു.. എന്നിങ്ങനെയാണ് കമന്റുകൾ.
Leave a Reply