“മമ്മൂട്ടിയുടെ മകൻ” കുട്ടികാലത്ത് എന്നെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയ വാക്ക് !! ദുൽഖർ തുറന്ന് പറയുന്നു !!
നമ്മൾ ഏവരും സ്നേഹത്തോടെ കുഞ്ഞാക്ക എന്നു വിളിക്കുന്ന ദുൽഖർ സൽമാൻ ഇന്ന് യുവാക്കളുടെ ഹരമാണ്, മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അല്ലാതെ ഇന്ന് സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ ദുൽഖറിന് സാധിച്ചു, മോളിവുഡും കോളിവുഡും, ടോളിവുഡും കടന്ന് ഇപ്പോൾ ബോളുവുഡിൽ തിളങ്ങി നിൽക്കുകയാണ് ദുൽഖർ സൽമാൻ… ആദ്യ ചിത്രം സെക്കൻഡ് ഷോ സാമ്പത്തികമായി വിജയം നേടിയില്ലെങ്കിലും യുവ ഹൃദയങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ച ന്യൂ ജനറേഷൻ ചിത്രമായിരുന്നു….
ഇപ്പോൾ താൻ ചെറുപ്പ കാലം മുതൽ അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകൾ തുറന്ന് പറയുകയാണ് താരം, കുട്ടിക്കാലം മുതൽ തന്നെ യെല്ലവരും മമ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് കാണുന്നത് അതുകൊണ്ടുതന്നെ അതെന്നെ എപ്പോഴും ചിന്തിപ്പിച്ചിരുന്നു, വാപ്പിച്ചി ലോകമറിയുന്ന താരമാണ് അദ്ദേത്തെ വെച്ചായിരിക്കും എല്ലാരും തന്നെ താരതമ്യം ചെയ്യുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചു കൂട്ടിയിരുന്നു…
ചെറുപ്പം മുതൽ ഞാനൊരു നാണം കുണുങ്ങി ആയിരുന്നു, മമ്മൂട്ടിയുടെ മകൻ എന്ന പേരിൽ എന്നില്‍ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമോയെന്നോര്‍ത്തായിരുന്നു ഞാൻ ആ സമയത്ത് ഒരുപാട് ടെന്‍ഷനടിച്ചിരുന്നത്. സ്കൂളിൽ നടക്കുന്ന പരിപാടികളിൽ ഗ്രൂപ്പ് ഡാന്‍സിലൊക്കെയാണ് അന്ന് പങ്കെടുക്കാറുള്ളത്. അതും ഏറ്റവും പുറകില്‍ പോയാണ് നില്‍ക്കാറുള്ളത്. കുറേപേര്‍ ചേര്‍ന്ന് പാടുകയാണെങ്കില്‍ കൂടെ പാടും. അങ്ങനെ എല്ലാത്തിനും പിറകിൽ അതായിരുന്നു അന്നത്തെ എന്റെ അവസ്ഥ, അത് കൂടാതെ പഠിത്തത്തിന്റെ കാര്യത്തിലും അത് തന്നെയായിരുന്നു അവസ്ഥ….
ഞാൻ ഒരിക്കലും ഒരു പഠിപ്പിസ്റ്റായിരുന്നില്ല, ക്ലാസില്‍ ശ്രദ്ധിച്ചിരുന്ന് പഠിക്കുന്ന ഒരു കുട്ടിയൊന്നുമായിരുന്നില്ല താനെന്നും എപ്പോഴും ഭാവനയുടെ സ്വപ്ന ലോകത്ത് വിഹരിച്ചിരുന്ന കുട്ടിയായിരുന്നെന്നും താനെന്നും ദുൽഖർ പറയുന്നു… പക്ഷെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നില്ലങ്കിലും വീട്ടില്‍ കുത്തിയിരുന്ന് പഠിക്കുന്ന ആളായിരുന്നു അതുകൊണ്ടുതന്നെ മാർക്ക് ഒന്നും കുറഞ്ഞിരുന്നില്ല, പക്ഷെ ക്ലാസ്സിൽ പഠിപ്പിക്കുമ്പോൾ ഞാൻ അതൊന്നും എന്താണ് പോലും അറിഞ്ഞിരുന്നില്ല യെന്നും ഏറെ രാകരമായി താരം പറയുന്നു…
പഠിപ്പിക്കുമ്പോൾ അത് ശ്രദ്ധിക്കുന്നില്ല എന്ന പരാതിയിൽ തന്റെ ഉമ്മ ടീച്ചർമാരുടെ എന്നെപ്പറ്റിയുള്ള പരാതികൾ ഒരുപാട് കേട്ടിരുന്നു എന്നും ദുൽഖർ പറയുന്നു, ബാപ്പ എപ്പോഴും തിരക്കായതുകൊണ്ടുതന്നെ ഞങ്ങളുടെ പഠിത്തത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ‘അമ്മ ആയിരുന്നു എന്നും താരം പറയുന്നു, ഇങ്ങനെ എല്ലാത്തിനും നാണം കുണുങ്ങിയായിരുന്ന ഞാന്‍ എങ്ങനെ ഒരു അഭിനേതാവ് ആയിയെന്നത് പലര്‍ക്കും അത്ഭുതമാണ്. എന്നെ അന്ന് അറിയാവുന്നവര്‍ക്ക് ഇപ്പോള്‍ ഞാന്‍ ഒരു ആക്ടര്‍ ആയതില്‍ ഇപ്പോഴും അത്ഭുതമാണ് എന്നും ദുൽഖർ പറയുന്നു….
ഇന്ന് എല്ലാവരുടെയും സൂപ്പർ ഹീറോയാണ് ദുൽഖർ, താരത്തിന്റെ പുതിയ രണ്ടു ചിത്രങ്ങളാണ് മലയാളത്തിൽ പുറത്തിറങ്ങാനുള്ളത്, പോലീസ് വേഷത്തിലെ എത്തുന്ന ‘സലൂട്ട്’, പിന്നെ ‘കുറുപ്പ്’ എന്നിവയും കൂടാതെ തമിഴിൽ ‘ഹേയ് സിനാമിക’ എന്ന ചിത്രവും പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്…
Leave a Reply