മൈക്ക് കൂവിയാൽ ഓപ്പറേറ്ററെ തെ,റി വിളിക്കുന്നത് വിവരമില്ലാത്തവരും സംസ്കാരമില്ലാതാരുമാണ് ! സ്വന്തം പരിപാടി കുളമാക്കാൻ ഒരു ഓപ്പറേറ്റർ മാരും ശ്രമിക്കില്ല !

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്ന വേദികളിൽ മൈക്ക് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം അതെ വേദിയിൽ വെച്ച് തന്നെ അവരെ പരസ്യമായി ശകാരിക്കുന്നത് പലപ്പോഴും വാർത്തയായി മാറാറുണ്ട്. ഇതേ വിഷയത്തിൽ അടുത്തിടെ ഒരു മൈക്ക് ഓപ്പറേറ്റർക്ക് എതിരെ കേസ് എടുത്തതും വളരെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനേയും വിമർശിച്ച് ഫാദർ ജോസഫ് പുത്തൻപുരയ്‌ക്കൽ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. പാലായിൽ നടന്ന മൈക്ക് ആന്റ് ലൈറ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്.

ഫാദറിന്റെ വാക്കുകൾ ഇങ്ങനെ, ഇങ്ങനെ ഒരു വിലയമില്ലാത്ത മനുഷ്യരാകരുത്. ഒരു മൈക്ക് ഓപ്പറേറ്ററും സ്വന്തം പരിപാടി ഉഴപ്പാൻ നോക്കില്ല. എത്ര സഹിച്ചാലും ലൈറ്റും സൗണ്ടും തരുന്നവർ ഒരു പരിപാടി ഭംഗിയാക്കാൻ ശ്രദ്ധിക്കും. പക്ഷേ ഒരു വിവരവും ഇല്ലാത്ത ആളുകളുണ്ട്. മൈക്ക് അൽപ്പം കൂവിയാൽ അവനെ തെറിവിളിക്കുക. അത് സംസ്‌കാരമില്ലാത്തവരുടെ രീതിയാണ്. അത് ഏത് മുഖ്യമന്ത്രിയായായലും ആരാണെങ്കിലും ഒരിക്കലും ശരിയായ രീതിയല്ല. അന്തസ്സില്ലായ്മയും, പഠനമില്ലായ്മയും, വളർന്നുവന്ന പശ്ചാത്തലവുമാണ് ഇതെല്ലാം കാണിക്കുന്നതെന്നും” ഫാദർ പുത്തൻപുരയ്‌ക്കൽ പറയുന്നു.

അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്, നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ വീഡിയോക്ക് കൈയ്യടിച്ച് എത്തുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *