കേരളത്തിലെ സീരിയലുകളിൽ മുഴുവനും സവര്‍ണ മേധാവിത്വം ! അതിൽ ഒരു മുസല്മാനൊ, മൊല്ലാക്കയോ ഇല്ല ! സീരിയലുകൾ നിയന്ത്രിക്കുന്നത് മോദിയും അമിത് ഷായും ! ഗായത്രി !

സിനിമ സീരിയൽ രംഗത്തെ വളരെ പ്രശസ്തയായ നടിയാണ് ഗായത്രി വർഷ. നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തില്‍ നടത്തിയ പ്രസംഗം ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു, നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ കുടുംബമോ നോക്കാതെ ജനങ്ങളുടെ ആവശ്യങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാൻ ഒറ്റ വാഹനത്തിൽ നടത്തുന്ന യാത്രയാണ് നവകേരള സദസ്’ എന്നാണ് ഗായത്രി പറയുന്നത്. അതുപോലെ തന്നെ ബിജെപി പാർട്ടിയെയും നരേന്ദ്ര മോദിയെയും അമിത് ഷാ എന്നിവരെയും വിമർശിച്ചാണ് ഗായത്രി സംസാരിച്ചത്. നരേന്ദ്രമോദിയുടേതും അമിത് ഷായുടേതും സവർണ ഫാസിസ്റ്റ് ഭരണകൂടമാണെന്നും ഗായത്രി പറഞ്ഞിരുന്നു.

അതുപോലെ തന്നെ താനടക്കം അഭിനയിക്കുന്ന മലയാള സീരിയലുകളിൽ സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നും ഗായത്രി പറഞ്ഞു. സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ,, ഒരു പള്ളീലച്ചനുണ്ടോ, ഒരു ദലിതനുണ്ടോ, ഇല്ല. എന്തുകൊണ്ടാണത്, അവരാരും കാണാൻ കൊള്ളില്ലേ.. എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളർന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാൽ സൂര്യ എന്ന് ഞാൻ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടുണ്ടെന്നും ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​​​ഗായത്രി പറഞ്ഞു.

നമ്മുടെ ഇന്ത്യ ഇപ്പോൾ ഭരിക്കുന്നത് കോർപ്പറേറ്റുകൾ ആണ്, റിലയൻസ് തീരുമാനിക്കും. അദാനിയും അംബാനിയും തീരുമാനിക്കും ഇവിടെ എന്ത് നടക്കണമെന്നത്. വേണമെങ്കിലും ടാറ്റയും തീരുമാനിക്കും. ഈ പറഞ്ഞ കോർപ്പറേറ്റാണ് ചാനലുകൾക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നതും ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണർഷിപ്പിലൂടെ അവർ ചാനലുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതും. അതുപോലെ കോടിയേരി ബാലകൃഷ്ണന്റെ മകൻ തെറ്റുകാരനല്ലാതെ ജയിലിൽ കിടക്കുന്നതും സ്വപ്ന കറുത്ത വസ്ത്രം ഇടുമ്പോൾ അവളുടെ മെയ്യഴകും, സരിതയ്ക്ക് എന്തെങ്കിലും രോഗമുണ്ടോ എന്ന് അന്വേഷിക്കുന്നതും മുഖ്യമന്ത്രിയുടെ യാത്രയുമെല്ലാം മാധ്യമങ്ങൾക്ക് പ്രൊപഗാണ്ട യാത്രയാണെന്നും ഗായത്രി വർഷ എടുത്തുപറയുന്നു. എന്നാൽ നടിയുടെ പ്രസംഗം ഏറെ ശ്രദ്ധ നേടിയതും ഇപ്പോൾ അവർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആ,ക്ര,മണം നടക്കുകയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *