‘ഇത് എന്റെ പവര്‍ബാങ്ക്’ അഭയ ഹിരണ്മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗോപി സുന്ദര്‍ ! ചിത്രങ്ങൾ വൈറലാകുന്നു !
മലയാളികൾക്ക് വളരെ പരിചിതനായ ആളാണ് സംഗീത സംവിധയകാൻ ഗോപി സുന്ദർ. ചിലർ അദ്ദേഹത്തെ കളിയാക്കി കോപ്പി സുന്ദർ എന്ന് വിളിക്കാറുണ്ട്, അദ്ദേഹം ചില ഗാനങ്ങൾ കോപ്പിയടിക്കാറുണ്ട് എന്ന് ആരോപിച്ചാണ് ആ വിളിപ്പേര് വീണത്. കൂടാതെ മിക്കവാറും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന ഗോപി ഇന്ന് സൗത്തിന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരിൽ ഒരാളാണ്.
സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ അദ്ദേഹം തനറെ സന്തോഷ നിമിഷങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ പങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയോടൊപ്പമുള്ളൊരു ചിത്രം ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. നിമിഷ നേരംകൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. “എന്‍റെ പവർ ബാങ്ക്” എന്ന് കുറിച്ചുകൊണ്ടാണ് ഗോപിസുന്ദർ ഇപ്പോൾ ഗായികയും പങ്കാളിയുമായ അഭയയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുന്നത്.
സൗത്തിന്ത്യയിലെ തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളായ ഗോപി കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലർ സിനിമയുടെ വിജയാഘോഷത്തിനിടയിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഇളം നീല നിറത്തിലുള്ള ബ്ലേസർ ധരിച്ചെത്തിയിരിക്കുന്ന ഗോപിയോടൊപ്പം കടും നീല നിറത്തിലുള്ള മിനി പാർട്ടിവെയർ ഡ്രസ്സ് ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് അഭയ ഒപ്പമുള്ളത്.
എന്നും വിമർശനങ്ങളുടെ മുൾമുനയിൽ നിൽക്കാറുള്ള ഇവർ ഇരുവരും അതെല്ലാം കാറ്റിൽ പറത്തി വളരെ സന്തുഷ്ട ജീവിതമാണ് നയിക്കുന്നത്. വിമർശനത്തിന് പ്രധാന കാരണം ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ അഭയയുമായി ലിവിങ് റിലേഷൻഷിപ്പിലാണ്. ഗോപിസുന്ദറിന്‍റെ പാട്ടുകളിൽ പിന്നണി പാടി രംഗത്തെത്തിയ ഗായികയാണ് അഭയ ഹിരണ്മയി. പരസ്പരമുള്ള സൗഹൃദം ഇവരുടെ ഇടയിൽ പ്രണയമായി മാറുകയും, ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഗോപി അഭയയുമായി ഒന്നിച്ച് ജീവിക്കുകയായിരുന്നു.
വിമർശനങ്ങൾ അതിരുവിട്ടപ്പോൾ അദ്ദേഹം അതിനെതിരെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷം ഒരാളുമായി ഞാന്‍ സമാധാനത്തോടെ ജീവിക്കുകയാണ്. അത് വ്യഭിചാരം ആണെങ്കില്‍ ഞാനതങ്ങു സഹിച്ചു’ എന്നാണ് ഗോപി സുന്ദര്‍ പറഞ്ഞിരുന്നത്. സിനിമാ ലോകത്ത് നിരവധി പാട്ടുകള്‍ അഭയ ഇതിനകം പാടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്.
കൂടാതെ തന്നെ അടുത്തിടെ തന്നെ കോപ്പി സുന്ദർ, എന്ന് വിളിക്കുന്നതിനോട് പ്രതികരിച്ചിരുന്നു, കഴിഞ്ഞ 25 കൊല്ലമായി ഈ പണി ചെയ്യുന്ന ആളാണ് ഞാൻ, അതുകൊണ്ടു തന്നെ ഇതൊന്നും എന്നെ ബാധിക്കുകയില്ല, പെട്ടന്ന് ഒരു ദിവസം പൊട്ടി മുളച്ച് വന്നതാണെങ്കിൽ അയ്യോ എന്നൊക്കെ ചിന്തിക്കുമായിരുന്നു. ആളുകൾ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കാത്ത ആളാണ് ഞാൻ ഈ ഭൂമിയിലേക്ക് വന്നത് ഒറ്റക്കാണ്, ഇവിടെനിന്നും പോകുന്നതും ഒറ്റക്കാണ് അത്രയും ചിന്തിച്ചാൽ മതിയെന്നുമാണ് ഗോപി പറയുന്നത്.
Leave a Reply