ഹനീഫിക്കയുടെ ആഗ്രഹം സഫലമാക്കി മക്കൾ ! ഇരുവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്, വിവാഹമല്ല പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും ജോലിയുമാണ് ആവിശ്യം ! കൈയ്യടിച്ച് മലയാളികൾ !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടന്മാരിൽ ഒരാളാണ് നടൻ കൊച്ചിൻ ഹനീഫ. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട്  14 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആരാധക മനസുകളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം ഹനീഫിക്കയുടെ കുടുംബത്തിന് തണലായി അമ്മ താര സംഘടനയും അതുപോലെ നടൻ ദിലീപും ഉണ്ടായിരുന്നു. അന്ന് കൈക്കുഞ്ഞുങ്ങളായിരുന്ന സഫയും മര്‍വയും ഇന്ന് വലിയ കുട്ടികളായി കഴിഞ്ഞു. ഇപ്പോഴിതാ, ഇരുവരും തങ്ങളുടെ കരിയര്‍ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഉന്നത പഠനത്തിന് ചേര്‍ന്നിരിക്കുകയാണ്.

തങ്ങളുടെ വാപ്പയുടെ  സ്വപ്നം പോലെ തന്നെ ഇരുവരും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്.  സാധാരണ മുസ്ലീം സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അധികം പ്രായമാകും മുന്നേ  വിവാഹജീവിതത്തിലേക്ക് കടക്കുന്നതു പതിവാണ്. പഠിച്ച്‌ നേട്ടങ്ങള്‍ കൊയ്യുന്ന പെണ്‍കുട്ടികളും ഉണ്ട്. അതുപോലെ ഇപ്പോഴിതാ ഹനീഫ ആഗ്രഹിച്ചിരുന്നതും ഇരട്ട പെണ്‍കുട്ടികളായ മക്കളെ കഴിയുന്നിടത്തോളം പഠിപ്പിക്കണം എന്നു മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ആ സ്വപ്നം ഭാര്യ ഫാസിലയോട് പങ്കുവെക്കുകയും ചെയ്തിരുന്നു.

ഹനീഫയുടെ വേർപാടിൽ തളർന്നു പോകാതെ ഫാസില രണ്ടു മക്കളേയും മിടുമിടുക്കികളായിട്ടാണ് പഠിപ്പിച്ചത്. പ്ലസ് ടുവിന് ഉന്നത മാര്‍ക്ക് നേടിയ ഇരുവരും പഠിച്ചു നേടാന്‍ വളരെ ബുദ്ധിമുട്ടേറിയ കോഴ്സിനാണ് ചേര്‍ന്നത്. ഒരാള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായും ഒരാള്‍ കമ്ബനി സെക്രട്ടറി അഥവാ കോര്‍പ്പറേറ്റ് സെക്രട്ടറി കോഴ്സിനുമാണ് ചേര്‍ന്നത്. ഇപ്പോഴിതാ, ഇരുവരും പഠനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇന്ത്യയിലെ തന്നെ നമ്പർ വണ്‍ ബെസ്റ്റ് ട്രെയിനിംഗ് പ്രൊവൈഡറായ ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെന്റിലാണ് ഇരുവരും പഠിക്കുന്നത്. എന്തായാലും കൊച്ചിന്‍ ഹനീഫയുടെ രണ്ടു പെണ്‍മക്കളും ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്നുവെന്ന വാര്‍ത്ത സന്തോഷത്തിലാണ് ഹനീഫിക്കയെ സ്നേഹിക്കുന്ന ഓരോ മലയാളിയും, അതുപോലെ തന്നെ ഈ അവസരത്തിൽ നടൻ ദിലീപിനെ പ്രശംസിച്ച് എത്തുന്നവരുമുണ്ട്.. ആരും സഹായത്തിനില്ലാതിരുന്നപ്പോഴും ദിലീപ് തങ്ങൾക്ക് വലിയ സഹായമായിരുന്നു എന്ന് ഫാസില പലപ്പോഴും പറഞ്ഞിട്ടുണ്ട്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *