എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെ ! മമ്മൂട്ടിയുടെ ഹൃദയം പൊട്ടിയുള്ള ആ വാക്കുകൾ !

മലയാളികൾ ഇന്നും ഏറെ നൊമ്പരത്തോടെ ഓർക്കുന്ന നടനാണ് കൊച്ചിൻ ഹനീഫ. വളരെ അപ്രതീക്ഷിതമായി നമ്മളെ വിട്ടുപോയ അദ്ദേഹം എക്കാലവും നമുക്ക് ഓർത്തിരിക്കാൻ പാകത്തി ഒരുപിടി മികച്ച നർമ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടാണ് പോയത്. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി വേദികളിലൂടെയാണ് നടന്റെ കരിയർ തുടങ്ങുന്നത്. 300 ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അദ്ദേഹം നമ്മളെ വിട്ട് വിടപറഞ്ഞിട്ട് പതിമൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. കരൾ രോഗമായിരുന്നു അദ്ദേഹത്തിന്റെ വിയോഗത്തിന് കാരണമായത്. ഹനീഫയ്ക്ക് മമ്മൂട്ടിയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ് ഇപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം സംസാരിച്ചത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഹനീഫിക്ക എന്നാൽ ഓൾ റൗണ്ടർ ആയിരുന്നു. എല്ലാ മേഖലയിലും തിളങ്ങിയ ആളാണ് . ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആര്‍ക്കെങ്കിലും അദ്ദേഹത്തോട് എതിര്‍പ്പോ ശത്രുതയോ ഉള്ളതായി അറിയില്ല. മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹം കാണിക്കുന്ന മനസ് അത് വളരെ വലുതായിരുന്നു. എവിടെ ചെന്നാലും അവിടെ ഇഴുകിച്ചേരും. ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ ചിരി വളരെ പ്രസിദ്ധമാണ് മലയാള സിനിമയില്‍. ചെറിയ തമാശയ്ക്ക് അദ്ദേഹം എത്ര വേണമെങ്കിലും ചിരിക്കും. സീരിയസ് ആയ സ്ഥലത്താണെങ്കില്‍ ഹനീഫിക്കയുണ്ടെങ്കില്‍ കാര്യങ്ങള്‍ പറയുന്നത് ഒതുക്കും.

അദ്ദേഹം സിനിമയിൽ വളരെ സജീവമായി നിൽക്കുന്ന സമയത്താണ് ഞാൻ പരിചയപ്പെടുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിന്‍ ഹനീഫ എന്ന മിമിക്രിക്കാരനെ എനിക്കറിയാം. ഹനീഫിക്കയെ പറ്റി പറയുമ്പോള്‍ കൂടെ പറയേണ്ട ആളാണ് സാക്ഷാല്‍ മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്‍മാരായി ജനിച്ചില്ല എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. അത്ര മാത്രം സ്‌നേഹം മമ്മൂക്കയ്ക്ക് ഹനീഫിക്കയോടുണ്ട്, അതിന്റെ എത്രയോ ഇരട്ടി സ്‌നേഹം ഹനീഫിക്ക തിരിച്ചു കൊടുക്കയും ചെയ്തിട്ടുണ്ട്.

ആ കാരണത്താൽ ആണ്  ഇക്ക  മ,രി,ച്ച പ്പോള്‍ മമ്മൂക്ക ഒരു കൊച്ചു കുഞ്ഞിനെ പോലെ പൊ,ട്ടിക്ക,ര,ഞ്ഞത്. ഹനീഫിക്കയുടെ ആരോഗ്യ സ്ഥിതി സീരിയസാണെന്ന് ആരോടും പറഞ്ഞിരുന്നില്ല. അതും പറഞ്ഞായിരുന്നു മമ്മൂക്ക പൊട്ടി കരഞ്ഞത്. ഇക്കയെ വഴക്ക് പറഞ്ഞ് കൊണ്ടായിരുന്നു ആ കരച്ചില്‍. എന്റെയടുത്തെങ്കിലും പറയാമായിരുന്നില്ലേ ഞാനെവിടെയെങ്കിലും കൊണ്ട് പോയി ചികിത്സിച്ചേനെയെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂക്ക കരഞ്ഞത്. അത്രമാത്രം നിഷ്‌കളങ്കനായ ആളായിരുന്നു എന്നും മുകേഷ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *