ഹനീഫ ഓർമ്മയായിട്ട് 12 വർഷങ്ങൾ ! എനിക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും ആ വിശപ്പ് ക്ഷമിച്ച് നില്‍ക്കാന്‍ കഴിയും ! പക്ഷെ അവന് അത് കഴിയില്ല ! ഓർമകൾക്ക് മുന്നിൽ താരങ്ങൾ !

മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ് കൊച്ചിൻ ഹനീഫ. അദ്ദേഹം ഒരുപാട് അവിസ്മരണീയ കഥാപാത്രങ്ങൾ നമുക്ക്ക് സമ്മാനിചിട്ടാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞത്.  കരള്‍ രോഗത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം വിടവാങ്ങിയത്. അതുല്യ പ്രതിഭയുടെ വിയോഗത്തിൽ സിനിമ ലോകവും ആരധകരും രുപോലെ വേദനിച്ചിരുന്നു. കൊച്ചിൻ കലാഭവൻ എന്ന മിമിക്രി വേദികളിലൂടെയാണ് നടന്റെ കരിയർ തുടങ്ങുന്നത്. 300 ലധികം സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

അദ്ദേഹം നമ്മളെ വിട്ട് വിടപറഞ്ഞിട്ട് പത്രണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഹനീഫയെ കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞ ചില കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഹനീഫയുടെ വിയോഗ സമയത്ത് അദ്ദേഹത്തെ കാണാൻ വന്ന നടന്മാരിൽ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും, പൊട്ടി കരഞ്ഞതും നടൻ മണിയൻപിള്ള രാജു ആയിരുന്നു, തനിക്ക് അത്രയും സഹിക്കാൻ കഴിയാതെ പോയ ആ നഷ്ടത്തെ കുറിച്ചും ആ അടുപ്പത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. കൈയ്യില്‍ കാശ് ഇല്ലാത്തപ്പോള്‍ പോലും തനിക്ക് ഭക്ഷണം കഴിക്കാനായി ഹനീഫ കാശ് തന്നതിനെ കുറിച്ചാണ് മണിയന്‍പിള്ള അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സിനിമ മോഹം തലക്ക് പിടിച്ച് മദ്രസിലെ ലോഡ്ജുകൾ തോറും നടക്കുന്ന സമയം, ആ സമയത്ത് തൊട്ടടുത്ത മുറിയിൽ ഹനീഫയും ഉണ്ട്, ഒരു വരുമാനമില്ല, ആകെ ദുരിത ജീവിതം, വിശപ്പാണെങ്കിൽ സഹിക്കാൻ കഴിയുന്നില്ല, അവസാനം സഹികെട്ട് ഹനീഫയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്’. ആ പാവം അപ്പോൾ ഒരു ഖുര്‍ആന്റെ അകത്ത് നിന്ന് 10 രൂപ എടുത്ത് തന്നു. ഇതുകൊണ്ട് നീ പോയി ആഹാരം കഴിക്കാൻ പറഞ്ഞു. അതുമായി ഞാൻ പോയി ഭക്ഷണം കഴിച്ചു, അത് കഴിഞ്ഞ് ഉച്ച ഭക്ഷണം കഴിച്ചു വന്നപ്പോഴും ഹനീഫ അവിടെ തന്നെ ഉണ്ട്, എന്താ ഉച്ച ഭക്ഷണം കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോൾ ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്ന് പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും അതേ ഇരിപ്പ് അവിടെ ഇരിപ്പുണ്ട്.

ആ സമയത്തും ഞാൻ അദ്ദേഹത്തോട്  ചോദിച്ചു എന്താ കഴിക്കുന്നില്ലേ എന്ന് അപ്പോൾ ഹനീഫ  പറഞ്ഞു, ഇല്ലെടാ, എന്റേല്‍ അവസാനം ഉണ്ടായിരുന്ന 10 രൂപയാണ് ഞാന്‍ തനിക്ക് എടുത്ത് തന്നത്” എന്ന്. ആ മനസ് അങ്ങനെയാണ്, അത്തരത്തിൽ ഒരുപാട് സഹായങ്ങൾ ചെയ്ത് ഒരു നല്ല മനുഷ്യൻ ആയിരുന്നു, അങ്ങനെയൊരാള്‍ മരിക്കുമ്പോള്‍ കരയാതിരിക്കാനാവുമോ, അപ്രതീക്ഷിതമായ ആ വേർപാട് ഞങ്ങളെ എല്ലാവരെയും തകർത്തു  എന്നും മണിയന്‍പിള്ള രാജു ചോദിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *