‘ഹനീഫ വിടവാങ്ങിയിട്ട് ഇന്നേക്ക് 12 വർഷങ്ങൾ’ ! അദ്ദേഹത്തെ അവസാനമായി കാണാന്‍ വന്ന മമ്മൂട്ടിയടക്കമുള്ളവര്‍ ഉള്ള് പൊ,ട്ടി,ക്ക,ര,ഞ്ഞു ! അതിന്റെ കാരണമിതാണ്….

കൊച്ചിൻ ഹനീഫ എന്ന അഭിനയ പ്രതിഭ നമ്മെ വിട്ട് പിരിഞ്ഞു നമ്മളിൽ പലർക്കും ഇപ്പോഴും ഉൾകൊള്ളാൻ കഴിയാത്തത് തന്നെ ആ മനുഷ്യൻ അത്രയും ആഴത്തിൽ പല കഥാപാത്രങ്ങളുടെ രൂപത്തിൽ നമ്മുടെ ഉള്ളിൽ ഇപ്പോഴും കഴിയുന്നു എന്നത്കൊണ്ടാണ്. പക്ഷെ അദ്ദേഹം ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ട് 12 വർഷം കഴിയുന്നു. അദ്ദേഹം ഇന്ത്യൻ സിനിമ താനെ അറിയപ്പെടുന്ന ഒരു കലാകാരൻ ആയിരുന്നു. 1970ല്‍ വില്ലന്‍ വേഷങ്ങളിലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ച കൊച്ചിന്‍ ഹനീഫ മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി മൂന്നൂറില്‍പരം സിനിമകളില്‍ അഭിനയിച്ചു. 2001 ല്‍ സൂത്രധാരനിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

അദ്ദേഹത്തിന്റെ ഓർമ ദിവസമായ ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്, ആ കൂട്ടത്തിൽ ഒരുപാട് കുറിപ്പുകളുമുണ്ട്.  സഹ പ്രവർത്തകരോടും മറ്റെല്ലാവരോടും അത്രയധികം സ്‌നേഹവും കരുതുലും കാണിച്ച ഹനീഫയെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ എല്ലാവരും പൊ,ട്ടി,ക്ക,ര,ഞ്ഞിരുന്നു. വളരെ അപൂര്‍വ്വമായിട്ടാണ് അങ്ങനൊരു കാഴ്ച സിനിമ പ്രവർത്തകർക്ക് ഇടയിൽ  കണ്ടിട്ടുള്ളു. അതിന്റെ കാരണം ഹനീഫ നല്‍കിയ സ്‌നേഹവും കരുതലും ഒക്കെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ദേയമായ ഒരു കുറിപ്പിൽ പറയുന്നത് ഇങ്ങനെ…

പണ്ട് മദ്രാസിലെ സിനിമ മോഹികളുടെ ഒരുകൂട്ടം, അതിൽ നടൻ ഹനീഫയും മണിയൻ പിള്ള രാജു അങ്ങനെ പലരും ഉണ്ട്, സിനിമ മോഹം ഉള്ളതല്ലാതെ മറ്റു വരുമാന മാർഗം ഒന്നുമില്ലാത്ത ഇവരുടെ അപ്പോഴത്തെ അവസ്ഥ വളരെ മോശമായിരുന്നു. അങ്ങനെ ഒരു ദിവസം വിശപ്പ് സഹിക്കാന്‍ കഴിയാതെ നിന്ന മണിയന്‍പിള്ള രാജുവിനെ കണ്ട ഹനീഫ തന്റെ ഖുറാനില്‍ സൂക്ഷിച്ചിരുന്ന അവശേഷിച്ച പണം രാജുവിന് എടുത്തു കൊടുത്തു. ഹനീഫക്ക് ഭക്ഷണം കഴിക്കാന്‍ വേറെ കാശ് ഇല്ല എന്ന് മനസ്സിലാക്കിയ മറ്റൊരു സുഹൃത്ത് ഹനീഫയോദ് ഇക്കാര്യം  ചോദിച്ചു. ‘താന്‍ ഇനി എങ്ങനെ ഭക്ഷണം കഴിക്കും. ആകെ ഉള്ളതല്ലേ രാജുവിന് കൊടുത്തത് എന്ന്..

അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, എനിക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും ആ വിശപ്പ്  ക്ഷമിച്ച് നില്‍ക്കാന്‍ കഴിയും. പക്ഷെ രാജുവിന് വിശപ്പ് സഹിക്കാന്‍ കഴിയില്ല. അവന്‍ കഴിച്ചോട്ടെ’ മനുഷ്യന്‍ എന്ത് കൊണ്ടാണ് കേരളീയ സമൂഹം, ഈ മനുഷ്യനെ ഇത്രയും ഏറ്റെടുത്തത് എന്നതിന് ഒരൊറ്റ കാര്യമേ എനിക്ക് തോന്നുന്നുള്ളു. നമ്മളില്‍ ഒരാള്‍ ആയിരുന്നു, ഒരു നടനില്‍ ഉപരി മലയാള സിനിമയിലെ ഏറ്റവും നല്ല മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം. ആ മരണത്തില്‍ താരങ്ങള്‍ ഉള്ളു പൊ,ട്ടി ക,ര,ഞ്ഞു പോയതെക്കെ ആ മനുഷ്യന്‍ അവരില്‍ സൃഷ്ടിച്ച മഹത്വം, അതൊന്നു കൊണ്ടു മാത്രമാണ്. മരിക്കാത്ത നക്ഷത്രം.. ആ പ്രതിഭക്ക് ഉള്ളിൽ നിന്നും ഒരായിരം പ്രണാമം……

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *