അച്ഛന്റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ഞാൻ ഗോകുലിനോട് ചോദിച്ചു ! ആ ചെറുപ്പക്കാരൻ എന്നെ ഒരുപാട് ആകർഷിച്ചു ! ഹരീഷ് പേരടിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ !

സുരേഷ് ഗോപി എന്ന നടന് പകരം വെക്കാൻ ഇന്ന് മലയാള സിനിമയിൽ മറ്റൊരു നടനില്ല. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഇന്നൊരു പൊതുപ്രവർത്തകൻ കൂടിയാണ്.  പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ അഭിപ്രായത്തോട് പലർക്കും എതിർപ്പാണ്. അത് സിനിമ രംഗത്ത് ആയാലും അല്ലാതെയായാലും, അത്തരത്തിൽ പല വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു.

സിനിമ രംഗത്ത് ഇപ്പോൾ ഏറെ സജീവമായിട്ടുള്ള നടനാണ് ഹരീഷ് പേരടി, വില്ലൻ വേഷങ്ങളിൽ കൂടി ഇന്ന് സൗന്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടനായ ഹരീഷ് പല കാര്യങ്ങളിലും തന്റെ അഭിപ്രായം മുഖം നോക്കാതെ വിളിച്ചു പറയുന്ന ആളാണ്, അത്തരത്തിൽ പല തവണ നടൻ സുരേഷ് ഗോപിക്കെതിരെ പല സന്ദർഭങ്ങളിലും ഹരീഷ് ഫേസ്ബുക്ക് കുറിപ്പുകൾ പങ്കുവെക്കാറുണ്ട്, അതിൽ ചിലത് സുരേഷ് ഗോപിയെ പരിഹസിച്ചും ഇടാറുണ്ട്, അതെല്ലാം വളരെ വേഗം വാർത്താപ്രാധാന്യം നേടിയിരുന്നു.

എന്നാൽ ഇപ്പോൾ അമ്മ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വെച്ച്‌ ഗോകുലിനെ കണ്ടതിനെ കുറിച്ചും ചിത്രം പകര്‍ത്തിയതിനെ കുറിച്ചും ഹരീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ, അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്. ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളൂ. പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം, സുന്ദരം. അച്ഛന്റെ രാഷ്ട്രീയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തു വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട് എന്നുമാണ്…

അതുപോലെ തന്റെ അച്ഛൻ പലപ്പോഴും വിമര്ശിക്കപെടുമ്പോൾ അതിൽ ഒരുപാട് വേദനിക്കുന്ന ഒരാളുകൂടിയാണ് ഗോകുൽ, അത്തരത്തിൽ അച്ഛനെ കുറിച്ച് ഗോകുൽ പറഞ്ഞ ചില കാര്യങ്ങളും അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. ഇത്രയും വർഷമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അച്ഛനെ വലിയ വ്യക്തതയോടെ ജനങ്ങൾക്ക് അറിയുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമാണ്. അതുമല്ലെങ്കിൽ  മനപൂർവം ചിലർ അറിയാത്ത മട്ട് നടിക്കുന്നുണ്ട്. മറ്റുള്ളവർ അറിയാത്ത, അല്ലെങ്കിൽ അറിയാൻ ശ്രമിക്കാത്ത ഒരുപാട് വശങ്ങളുള്ള നല്ലൊരു വ്യക്തിയാണ് അച്ഛൻ. ഒരു സൂപ്പർസ്റ്റാർ ആയി ആഘോഷിച്ചിരുന്നെങ്കിലും വളരെ അണ്ടർറേറ്റ് ചെയ്യപ്പെട്ട നടനും വ്യക്തിയുമാണ് എന്റെ അച്ഛനെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

മുപ്പത് വർഷത്തിൽ കൂടുതൽ യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ ജനങ്ങളെ സേവിക്കുന്ന അദ്ദേഹത്തിന് നേരെ ഇന്ന് അതേ ജനം മനപൂർവം കണ്ണടയ്ക്കുന്നതായി എനിക്ക്  തോന്നിയിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് അറിയാത്ത പോലെ നടിക്കുന്നുണ്ട്. അമ്മയാണ് അച്ഛന്റെ ശക്തി. ഒരു പരിധി വരെ അച്ഛനെ ഒന്നിലും നിയന്ത്രിക്കാറില്ല അമ്മ. അച്ഛന്റെ തീരുമാനങ്ങൾക്കൊപ്പം നിൽക്കാറാണ് പതിവ്.

അച്ഛനെന്ന രാഷ്ട്രീയക്കാരൻ സത്യത്തിൽ  ഒരു യഥാർഥ രാഷ്ട്രീയക്കാരൻ അല്ല.. കാരണം  നൂറ് രൂപ ജനങ്ങൾക്ക് കൊടുത്താൽ അതിൽ ആയിരം രൂപ എവിടുന്ന് എങ്ങനെ പിരിക്കാം എന്ന് അറിയുന്നവരാണ് യഥാർഥ രാഷ്ട്രീയക്കാരൻ. അച്ഛൻ എങ്ങനെയാണെന്ന് വച്ചാൽ പത്ത് രൂപ കഷ്ടപ്പെട്ട് സമ്പാദിച്ചു അതിൽ കുറച്ച് കടം കൂടി വാങ്ങിച്ച്  നൂറ് രൂപ ജനങ്ങൾക്ക് കൊടുക്കുന്ന ആളാണ്. എന്നിട്ടും ആ മനുഷ്യനെ  നികുതി വെട്ടിച്ച കള്ളൻ എന്ന് വിളിക്കുന്ന സമൂഹത്തിലാണ് അച്ഛൻ ജീവിക്കുന്നത്. ആ ജനത അച്ഛനെ അർഹിക്കുന്നില്ല എന്നും ഗോകുൽ പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *