ടീനേജ് കാലഘട്ടത്തിൽ മനസ്സിൽ കയറിക്കൂടിയ സുന്ദരി ! പിന്നീട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ

നവകേരള സദസിനോട് അനുബന്ധിച്ച് നടി ഗായത്രി വർഷ നടത്തിയ പ്രസംഗം ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. അതിൽ അവർ പഴയ കാല നടി സൂര്യയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് അതിൽ ഏറെ ശ്രദ്ധ നേടുന്നത്. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നും ഗായത്രി പറഞ്ഞു. സീരിയലിൽ ഒരു മുസ്‌ലിം കഥാപാത്രമുണ്ടോ? ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ,, ഒരു പള്ളീലച്ചനുണ്ടോ, ഒരു ദലിതനുണ്ടോ, ഇല്ല. എന്തുകൊണ്ടാണത്, അവരാരും കാണാൻ കൊള്ളില്ലേ.. എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളർന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാൽ സൂര്യ എന്ന് ഞാൻ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക എന്നും ഗായത്രി പറഞ്ഞപ്പോഴാണ് പലരും വീണ്ടും പഴയ നടി സൂര്യയെ കുറിച്ച് ഓർത്തത്.

നായിക സങ്കൽപ്പങ്ങളെ തച്ചുടച്ചുകൊണ്ട് സിനിമ രംഗത്തേക്ക് കടന്നു വരികയും അവിടെ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു സ്ഥാനം നേടി എടുക്കാനും കഴിഞ്ഞ ആളായിരുന്നു സൂര്യ. ഭരതൻ സംവിധാനം ചെയ്ത പറങ്കിമല എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മലയാള ചലച്ചിത്രനടിയാണ് സൂര്യ. 1980കളിൽ സജീവമായിരുന്ന അവർ ഗ്ലാമർവേഷങ്ങളിലും അഭിനയപ്രാധാന്യമുള്ള അവാർഡ് പടങ്ങളിലൂടെയും പ്രശസ്തമായി. തമിഴിലും തെലുഗിലും അഭിനയിച്ചിട്ടുണ്ട്. സൂര്യ  കറുത്ത നിറമായതുകൊണ്ട് അവർ സിനിമയിൽ കൂടുതലും ലഭിച്ചിരുന്നത്  ആദിവാസി, ഹരിജനവിഭാഗത്തിലെ സ്ത്രീ എന്നിങ്ങനെ ആയിരുന്നു. മോഹൻലാൽ മമ്മൂട്ടി എന്നിവരുടെ നായികയായി അഭിനയിച്ചിരുന്ന സൂര്യ ഇപ്പോൾ തമിഴ്നാട്ടിലാണ് താമസം.

ഇതിന് മുമ്പ് സൂര്യയെ കുറിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സില്‍ നായികാ സങ്കല്‍പമുണ്ടാക്കിയ സംവിധായകന്‍…പിന്നിട് കറുത്ത നിറമുള്ള പെണ്‍കുട്ടികളെ കാണുമ്ബോള്‍ ബഹുമാനം ഉണ്ടാക്കിയ കലാകാരന്‍ …അന്നത്തെ കാമുകന്‍മാര്‍ക്ക് കാമുകി ഒരു ഭരതന്‍ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു…സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളര്‍ന്ന് ആദാമിന്റെ വാരിയെല്ലില്‍ എത്തുമ്ബോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു..ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച്‌ കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങള്‍ മലയാളസിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു…

ഇപ്പോഴത്തെ സിനിമകളിൽ കറുത്ത നായകന്റെ കഥകള്‍ പറയാനും നായികക്ക് വെളുപ്പ് നിര്‍ബന്ധമാണ്..വെളുത്ത നായകന്‍ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാന്‍ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്…അയ്യപ്പന്‍ നായരുടെ ഭാര്യ കറുത്തവളാവന്‍ പോലും ഒരു കാരണമുണ്ട് ..അയാള്‍ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ … ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണം…നമ്മുടെ വെളുത്ത നടി നടന്‍മാര്‍ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട്ല്ലേ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *