അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക…! സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു..! ഹരീഷ് പേരടി !

മലയാള സിനിമ നടൻ എന്നതിനപ്പുറം ഹരീഷ് പേരാടി സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം അഭിമന്യൂ കൊലക്കേസിലെ പ്രധാന ഫയലുകൾ കാണുന്നില്ല എന്ന വാർത്ത പുറത്ത് വന്നിരുന്നു, ഇപ്പോഴിതാ ആവിഷയത്തിൽ ഹരീഷ് പേരടി  കുറിച്ചത് ഇങ്ങനെ, അഭിമന്യുവിന് ഇതാണ് അവസ്ഥയെങ്കിൽ സിദ്ധാർത്ഥിന്റെ കാര്യം കട്ടപൊക…തിരഞ്ഞെടുപ്പ്,വോട്ട് രാഷ്ട്രീയം,അധികാരം..അതിനിടയിൽ സാഹചര്യങ്ങൾക്കനുസരിച്ച് പല രേഖകളും മുങ്ങുകയും പൊന്തുകയും ചെയ്യുന്നു… ജനാധിപത്യം കൈയ്യിൽ പുരളുന്ന വെറും മഷി മാത്രമാവുന്നു… ജീവൻ നഷ്ടപ്പെട്ടവനും അവന്റെ കുടുംബത്തിനും കൂറെ സ്വപ്നങ്ങളും യാഥാർത്ഥ്യവും നഷ്ടമാവുന്നു… ദുരന്ത കേരളം.. എന്നും കുറിച്ചു…

അതുപോലെ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു, വടകരയിലെ വലതുപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കും തൃശൂരിലെ ഇടതുപക്ഷ വോട്ടുകൾ വലതുപക്ഷത്തേക്കും മാറി മറിയാനുള്ള ധാരണ ശക്തമായി എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ…വടകരയിലെ രണ്ട് MLA മാരിൽ ആരും തോറ്റാലും ജയിച്ച MLA യുടെ മണ്ഡലത്തിൽ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും..ലോകസഭയിൽ തോറ്റ പാർട്ടി നിയമസഭയിൽ ജയിക്കും.ലോകസഭയിൽ തോറ്റ MLA ക്ക് തൽസ്ഥാനം നഷ്ടപ്പെടുകയുമില്ല…വോട്ടർമാരെ തോൽപ്പിക്കുന്ന രാഷ്ട്രീയ ബുദ്ധിയെ തോൽപ്പിക്കാനുള്ള കരുത്ത് രാഷ്ട്രീയ കേരളത്തിനുണ്ടാവട്ടെ… എന്നും കുറിച്ചു.

പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നപ്പോൾ അതിനെ അനുകൂലിച്ച് ഹരീഷ് പേരടി പങ്കുവെച്ച വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.. മാർച്ച്-8.. ലോകവനിതാദിനം.. നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം.. പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു… ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല.. എല്ലാവർക്കും ലോക വനിതാദിനാശംസകൾ എന്നായിരുന്നു അദ്ദേഹം കുറിച്ചത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *