സജി സാർ, നിങ്ങൾ വേറെ ലെവലാണ്.. അഭിനന്ദനങ്ങൾ ! ഇതിന്റെ രചനയും നിർമ്മാണവും ആരാണെന്ന് അറിയില്ലെങ്കിലും അവർക്കും അഭിനന്ദനങ്ങൾ ! ഹരീഷ് പേരടി !

വിവാദങ്ങൾ വിനായകന് പുത്തരിയല്ല, കരിയറിൽ അദ്ദേഹം കൈയ്യടികൾ നേടുമ്പോൾ പക്ഷെ വ്യക്തി ജീവിതത്തിൽ വിമർശനങ്ങൾ മാത്രമായി മാറുകയാണ്, കഴിഞ്ഞ ദിവസം മ,ദ്യ,ല,ഹ,രിയിൽ പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വെച്ചതിനെ തുടർന്ന് അദ്ദേഹത്തെ പോ,ലീ,സ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ പലരും അദ്ദേഹത്തെ വിമർത്തശിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത് വലിയ വിവാദമായി മാറുകയാണ്.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, വിനായകൻ കാലാകാരനാണ്. പൊ,ലീ,സ് സ്റ്റേഷനിൽ കണ്ടത് കലാപ്രവർത്തനമായി കണ്ടാൽ മതിയെന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി. പ്രത്യേകിച്ച് അതിൽ ഒരു അഭിപ്രായ പ്രകടനം നടത്തേണ്ട ആവശ്യമില്ല. കലാകാരന്മാർക്ക് എപ്പോഴും ഇടക്കിടക്ക് കലാപ്രവർത്തനം വരും. അത് പോലീസ് സ്റ്റേഷനിൽ ആയിപ്പോയെന്നേ ഉള്ളൂ. നമ്മൾ അതിൽ സങ്കടപ്പെട്ടിട്ട് കാര്യമൊന്നുമില്ല. എന്നായിരുന്നു മന്ത്രി പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ ഈ വാക്കുകളെ വിമർശിച്ചുകൊണ്ട് നടൻ ഹരീഷ്  പേരടി പങ്കുവെച്ച പോസ്റ്റ് വളരെ ശ്രദ്ധ നേടുകയാണ്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ., “All the world’s a stage” അതെ.. ലോകം മുഴുവൻ അരങ്ങാണെന്ന് പറഞ്ഞ ഷേക്സ്പ്പിയറുടെ ആ വലിയ നാടക വചനത്തിന്റെ പിൻബലത്തിലായിരുന്നു ഇന്നലെ പോലീസ് സ്റ്റേഷൻ അരങ്ങായി മാറിയത് എന്ന് നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സാർ പറയാതെ പറഞ്ഞപ്പോളാണ് എനിക്കും ബോധം വന്നത്..

ഇതൊരു  നാടകമാണെന്ന് അറിയാതെ ഇതിനെ ജനകിയ പ്രശനങ്ങളുമായി താരത്മ്യം ചെയ്ത എനിക്കൊന്നും നാടകക്കാരൻ എന്ന പറയാനുള്ള യോഗ്യതപോലും നഷ്ടമായി.. സജി സാർ നിങ്ങൾ വേറെ ലെവലാണ്.. അഭിനന്ദനങ്ങൾ. “തീ-പ-കു-വിനെ പേടിപ്പിക്കല്ലെ”എന്ന നാടകത്തിലെ പ്രധാന കഥാപാത്രം അഭിനയിച്ച വിനായകൻ ശരിക്കും ഞെട്ടിച്ചു.. ആ പോലീസ് ഓഫിസറുടെ വില്ലൻ വേഷം അഭിനയിച്ച നടനും കലക്കി.. ഇതിന്റെ രചനയും നിർമ്മാണവും ആരാണെന്ന് അറിയില്ലെങ്കിലും അവർക്കും അഭിനന്ദനങ്ങൾ… വർണ്ണ വിവേചനത്തിന്റെയും ജാതി രാഷ്ട്രിയത്തിന്റെയും മഹത്തായ സന്ദേശം സാധാരണ ജനങ്ങളിലെത്തിക്കുന്ന ഈ നാടകം കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കളിക്കപ്പെടേണ്ടതാണ്.. തൊട്ടടുത്ത പോലിസ് സ്റ്റേഷനിൽ കളിക്കുമ്പോൾ ഞാനും കാണും.. അഭിവാദ്യങ്ങൾ എന്നും ഹരീഷ് പേരടി കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *