
തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ എനിക്ക് വേണ്ടി ഒരു അമ്പലം തന്നെ ഉണ്ട് ! അവിടുത്തെ പ്രതിഷ്ഠ ഞാനാണ് ! ഹണിറോസ് പറയുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ അഭിനേത്രിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമ ലോകത്തേക്ക് എത്തിയത്. ശേഷം ഒരു ഗ്യാപ് വന്നെങ്കിലും മലയാളത്തിലേക്ക് വളരെ ശക്തമായ തിരിച്ചുവരവാണ് ഹണി നടത്തിയത്. സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയതോടെ ഹണി മലയാളത്തിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ബിഗ് ബ്രദർ, ഇട്ടിമാണി, മേഡ് ഇൻ ചൈന, കനൽ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, അതുകൂടാതെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, റിങ് മാസ്റ്ററിൽ ദിലീപിനൊപ്പവും എത്തിയതോടെ ഹണി മലയാളത്തിലെ മുൻനിര നായികയായി മാറി..
മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സജീവമായ ഹണി റോസ് മറ്റു ഭാഷകളിൽ വമ്പൻ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഭദ്രി സംവിധാനംചെയ്യുന്ന സുന്ദർ സി ജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന പട്ടാംമ്പൂച്ചി എന്ന തമിഴ് സിനിമയാണ് അതിലൊന്ന്. പട്ടാമ്പൂച്ചിയിൽ നടൻ ജയ്ടെ ഒപ്പം നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത്. എൺപതുകളിലെ ജേണലിസ്റ്റ് ആയിട്ടാണ് സിനിമയിൽ താരം എത്തുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വേഷപകർച്ച തന്നെ ഈ സിനിമയിൽ കാണാം.

ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയാണ് ഹണി റോസ് പങ്കുവെച്ചിരിക്കുന്നത്. താരം ഫ്ളവേഴ്സ് ചാനലിലെ ‘ഒരു കോടി’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ഹണി റോസ്. ഇതിനിടെയാണ് താരം അനുഭവം പറയുന്നത്. തന്നെ നിരന്തരം ഫോണ്‍ ചെയ്യുന്നൊരു ആരാധകനെക്കുറിച്ചാണ് താരം പറഞ്ഞത്. ‘തമിഴ് നാട്ടിലുള്ള വ്യക്തിയാണ്. സ്ഥിരമായി വിളിക്കും. എന്റെ വലിയൊരു ആരാധകനാണ്. തമിഴ് നാട്ടിലെ ഒരു ഗ്രാമ പ്രദേശത്തില്‍ നിന്നുമാണ് വിളിക്കുന്നത്. അദ്ദേഹം പറയുന്നത് അവിടെയൊരു അമ്പലമുണ്ടാക്കിയിട്ടുണ്ട്, ആ അമ്പലത്തിലെ പ്രതിഷ്ഠ ഞാന്‍ ആണെന്നുമാണ്’ എന്നാണ് ഹണി റോസ് പറയുന്നത്.
ആ അമ്പലം ഹണി പോയി കണ്ടിട്ടുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ, ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഹണി പറയുന്നത്. അതേസമയം ഇത് ഉറപ്പായും തനിക്ക് ട്രോള്‍ കിട്ടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നും ഹണി റോസ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നുണ്ട്. കൂടാതെ ഈ പരിപാടിയുടെ പ്രൊമോ വീഡിയോ ഹണി റോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. നാളെയാണ് പരിപാടിയുടെ സംപ്രേക്ഷണം. ഏതായാലും വാർത്ത ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Leave a Reply