
ലാലേട്ടനെ കുറിച്ച് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല ! ആവിശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത് ! ഹണി റോസ് വ്യക്തമാക്കുന്നു !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയത്. ശേഷം ഒരു ഗ്യാപ് വന്നെങ്കിലും മലയാളത്തിലേക്ക് വളരെ ശക്തമായ തിരിച്ചുവരവാണ് ഹണി നടത്തിയത്. സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയതോടെ ഹണി മലയാളത്തിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ബിഗ് ബ്രദർ, ഇട്ടിമാണി, മേഡ് ഇൻ ചൈന, കനൽ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, അതുകൂടാതെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, റിങ് മാസ്റ്ററിൽ ദിലീപിനൊപ്പവും എത്തിയതോടെ ഹണി മലയാളത്തിലെ മുൻനിര നായികയായി മാറി.
ഇപ്പോഴിതാ ഏറ്റവും പുതിയതായി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം മോൺസ്റ്ററിൽ വളരെ ശക്തമായ ഒരു കഥാപാത്രമാണ് ഹണി ചെയ്തിരിക്കുന്നത്. കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ചെയ്ത് സന്തോഷത്തിലാണ് ഇപ്പോൾ ഹണി റോസ്. ഇപ്പോഴിതാ ഹണി റോസ് മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടിയത്. ഒരാള്‍ പ്രശസ്തിയിലേക്ക് എത്തിയാല്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങും. വിവാഹിതയാവാന്‍ താല്പര്യമില്ലെന്ന് ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ഓര്‍മ്മയില്ല. ചിലപ്പോള്‍ കരിയറിന്റെ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ടാകാം. മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ.

ഇപ്പോൾ ഏതായാലും എനിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ല. വിവാഹം കഴിക്കാനും പ്രണയിക്കാനും എനിക്ക് ഇപ്പോൾ ആഗ്രഹം ഉണ്ട്. നിലവില്‍ തനിക്ക് പ്രണയമൊന്നുമില്ല. എങ്കിലും പ്രണയത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് ഇഷ്ടം തോന്നുന്നൊരു വ്യക്തി വന്നാല്‍ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹവും തനിക്കുണ്ടെന്നും, അങ്ങനൊരു മുഴുനീള വേഷം ചെയ്യണമെന്നുണ്ടെന്നും’ ഹണി പറയുന്നു. അടുത്ത കാലത്ത് മോഹന്‍ലാലിന്റെയും തന്റെയും പേരില്‍ പ്രചരിച്ച ഒരു വാര്‍ത്തയെ കുറിച്ചും ഹണി പറയുന്നു.
അടുത്തിടെ ഞാൻ പറയാത്ത ഒരു കാര്യം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അത് യെന്നെങ്കിലും തുറന്ന് പറയണമെന്ന് കരുതിയിരുന്നു. മോഹന്‍ലാല്‍ സാര്‍ എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും കൈത്താങ്ങ് ആയിരുന്നെന്ന് ഞാന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് ആരൊക്കെയോ അയച്ച് തന്നു. ഇങ്ങനൊരു സ്റ്റേറ്റ്മെന്റ് ഞാനെവിടെയും പറഞ്ഞിട്ടില്ല.
എന്റെ ജീവിതത്തിൽ അങ്ങനൊരു പ്രസ്താവന പറയേണ്ട സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതൊക്കെ ലാൽ സാർ കണ്ടാൽ എന്ത് വിചാരിക്കും, ഈ കുട്ടി എന്തൊക്കെയാണ് ഈ വിളിച്ച് പറയുന്നത് എന്ന് ചിന്തിക്കില്ലേ എന്നായിരുന്നു എന്റെ ചിന്ത എന്നും ഹണി പറയുന്നു. ഞാൻ അത് ലാൽസിനോട് പറഞ്ഞപ്പോൾ ”അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ശ്രദ്ധിക്കാന്‍ പോവേണ്ടെന്നാണ്”, അദ്ദേഹത്തിന്റെ മറുപടിയെന്നും’, ഹണി പറയുന്നു.
Leave a Reply