‘സാരിയിൽ ഞാൻ അതി സുന്ദരി ആണെന്ന് എല്ലാവരും പറയാറുണ്ട്’ ! പക്ഷെ എനിക്കിഷ്ടം പാന്റ്‌സ് ആണ് ! തനിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ച് ഹണി റോസ് പറയുന്നു !

ഈ അടുത്തകാലത്തായി കൂടുതൽ ശ്രദ്ധ നേടിയ നടിയാണ് ഹണി റോസ്.  വിനയൻ സംവിധാനം ചെയ്ത ബോയ്‌ഫ്രണ്ട്‌ എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയത്. ശേഷം ഒരു ഗ്യാപ് വന്നെങ്കിലും മലയാളത്തിലേക്ക് വളരെ ശക്തമായ തിരിച്ചുവരവാണ് ഹണി നടത്തിയത്. സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയതോടെ ഹണി മലയാളത്തിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ബിഗ് ബ്രദർ, ഇട്ടിമാണി, മേഡ് ഇൻ ചൈന, കനൽ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, അതുകൂടാതെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, റിങ് മാസ്റ്ററിൽ ദിലീപിനൊപ്പവും എത്തിയതോടെ ഹണി മലയാളത്തിലെ മുൻനിര നായികയായി മാറി.

ഇപ്പോൾ മോൺസ്റ്റർ എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി ഹണി മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. എന്നാൽ അടുത്തിടെയായി ഹണി റോസ് ഉത്ഘടനങ്ങൾ കൂടുതലായി ചെയ്തതിന്റെ പേരിലും നടിയുടെ വസ്ത്ര ധാരണത്തിന്റെ പേരിലും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ വരുന്ന വിമർശനങ്ങളെ കുറിച്ചും അതുപോലെ തന്റെ വസ്ത്രങ്ങളെ കുറിച്ചും ഹണി പറയുന്നത് ഇങ്ങനെ, സാരിയില്‍ താന്‍ സുന്ദരിയാണെന്ന് പറയുന്നവരുണ്ട്. പക്ഷേ തനിക്ക് സാരി ഉടുക്കുന്നത് അത്ര ഇഷ്ടമല്ല. രാവിലെ മുതല്‍ വൈകിട്ടു വരെ സാരിയുടുത്ത് നടക്കുക വളരെ ബുദ്ധിമുട്ടാണ്. സിനിമയില്‍ സാരി ധരിക്കുന്ന കഥാപാത്രം കിട്ടല്ലേ എന്നു പ്രാര്‍ഥിക്കാറുണ്ട്. ഗൗണ്‍ ഇഷ്ടമാണ്. കുറെ നാള്‍ ഗൗണ്‍ ആയിരുന്നു വേഷം.

ഇപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം പാന്റ്‌സ് ആണ് , അതാണ് കൂടുതൽ കംഫര്‍ട്ടബിള്‍. പിന്നെ വിമർശിച്ച് വരുന്ന കമന്റുകൾ ഒന്നും ഞാൻ കാര്യമാക്കാറില്ല, അതൊക്കെ നോക്കിയാൽ എനിക്ക് എന്റെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ല. അതുപോലെ ഒരാള്‍ പ്രശസ്തിയിലേക്ക് എത്തിയാല്‍ പണ്ട് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങും. വിവാഹിതയാവാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ എപ്പോഴാണ് പറഞ്ഞതെന്ന് ഓര്‍മ്മയില്ല. ചിലപ്പോള്‍ കരിയറിന്റെ തുടക്കത്തില്‍ പറഞ്ഞിട്ടുണ്ടാകാം. മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ.

ഇപ്പോൾ എനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട്. പ്രണയിക്കാനും എനിക്ക് ഇപ്പോൾ ആഗ്രഹം ഉണ്ട്. നിലവില്‍ തനിക്ക് പ്രണയമൊന്നുമില്ല. എങ്കിലും പ്രണയത്തെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. എനിക്ക് ഇഷ്ടം തോന്നുന്നൊരു വ്യക്തി വന്നാല്‍ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹവും തനിക്കുണ്ടെന്നും, അങ്ങനൊരു മുഴുനീള വേഷം ചെയ്യണമെന്നുണ്ടെന്നും’ ഹണി പറയുന്നു. അടുത്ത കാലത്ത് മോഹന്‍ലാലിന്റെയും തന്റെയും പേരില്‍ പ്രചരിച്ച ഒരു വാര്‍ത്തയെ കുറിച്ചും ഹണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *