
ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറും…! എന്നെ ആ,ത്മ,ഹ,ത്യ,യിലേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നു.. നിയമ നടപടിക്ക് ഒരുങ്ങി ഹണി റോസ്
വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം ഇപ്പോൾ ജയിലിലാണ്, ഇപ്പോഴിതാ തന്നെ അധിക്ഷേപിക്കുന്ന വാക്കുകൾ പറയുന്ന രാഹുൽ ഈശ്വറിനെതിരെ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുകയാണ്. രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹണിയുടെ പരാതി. ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ നല്‍കിയ ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്ക് നേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസിന്റെ പരാതി.
ഏത് വസ്ത്രം ധരിക്കണമെന്നത് എന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിനെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഹണി റോസ് അറിയിച്ചു. തന്നെ ആ,ത്മ,ഹ,ത്യ,യിലേക്ക് തള്ളിവിടുന്ന പ്രവര്‍ത്തിയാണ് രാഹുല്‍ ചെയ്യുന്നതെന്നും ഹണി റോസ് പോസ്റ്റില്‍ പറയുന്നുണ്ട്.

രാഹുലിനെ പോലെ ഉള്ളവർ കാരണം സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ട് വരാൻ മടിക്കും.. എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധഭീഷണികള്‍, അപായഭീഷണികള്‍, അശ്ലീല, ദ്വയാര്‍ത്ഥ, അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളിയിങിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ്. കോടതിയില്‍ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികളാണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ ഈശ്വറിനെതിരെ ഞാന്‍ നിയമനടപടി കൈക്കൊള്ളുന്നു എന്നും ഹണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു…
അതേസമയം കേരളത്തിലെ ആർക്കെങ്കിലും ഒരിക്കലെങ്കിലും അത് തോന്നാതിരുന്നിട്ടുണ്ടോ? അവരുടെ വസ്ത്രധാരണം കുറച്ച് ഓവറാണ് എന്ന് തോന്നാത്ത ഒരു മലയാളിയും ഉണ്ടാവില്ല എന്നും രാഹുൽ ഈശ്വർ ചോദിക്കുന്നത്. ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ തെറ്റില്ല എന്നും അവർ തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയിട്ടുണ്ട്.ഹണി റോസ് സ്വയം മാർക്കറ്റ് ചെയ്‌തുവെന്നും, ഹണിയുടെ വസ്ത്രധാരണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. ബോബി ചെമ്മണ്ണൂർ ചെയ്‌തതിൽ ധാർമ്മികമായി യാതൊരു തെറ്റുമില്ല എന്നും രാഹുൽ പറയുന്നു..
Leave a Reply