തെലുങ്കിൽ വലിയൊരു ഭാവിയുള്ള നടിയാണ് ഹണി റോസ് ! എന്റെ വിജയ നായിക ! തന്റെ അടുത്ത പടത്തിലും നായിക ഹണി തന്നെ ! ബാലകൃഷ്ണ പറയുന്നു !

മലയാള സിനിമ ബോയ്‌ഫ്രണ്ട്‌ എന്ന ചിത്രത്തിൽ കൂടി സിനിമ രംഗത്ത് എത്തിയ ഹണി റോസ് ഈ അടുത്തിടെയാണ് ഇത്രയും ജനശ്രദ്ധ നേടിയെടുത്തത്. മലയാളത്തിൽ ഏറ്റവും അവസാനം റിലീസ് ചെയ്ത ഹണിയുടെ  ചിത്രം മോൺസ്റ്റർ വലിയ വിജയമായിരുന്നു. ഇപ്പോഴിതാ തെലുങ്കിലും വിജയക്കൊടി പാറിച്ചിരിക്കുകയാണ് ഹണി. തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തിയ വീരസിംഹ റെഡ്ഡി തെലുങ്കിൽ വമ്പൻ ഹിറ്റാണ്.

മൂകച്ച വിജയം നേടിയ ചിത്രത്തിൽ ബാലകൃഷ്ണയുടെ നായികയായി അഭിനയിച്ചത് ഹണി റോസ് ആയിരുന്നു. ഇരുവരും ഒന്നിച്ചുള്ള പ്രകടനം തെലുങ്ക് പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഇപ്പോഴിതാ ബാലകൃഷ്ണയുടെ അടുത്ത ചിത്രത്തിലും ഹണി റോസ് നായികയാകുന്നു. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്. ബാലകൃഷ്ണ ഇരട്ടവേഷത്തില്‍ എത്തിയ ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ലാല്‍, ദുനിയാ വിജയ് തുടങ്ങിയവരും എത്തിയിരുന്നു. മൈത്രി മൂവീ മേക്കേഴ്‌സാണ് ‘വീരസിംഹ റെഡ്ഡി’ നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത ഹണി റോസിന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച ശ്രദ്ധനേടിയ നടിയാണ് ഹണിയെന്നും തെലുങ്കിൽ വലിയൊരു ഭാവി ഹണിക്ക് താൻ കാണുന്നുണ്ടെന്നും നന്ദമൂരി ബാലകൃഷ്ണ പറയുന്നു. വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും ഹണി റോസ് ആയിരുന്നു മുഖ്യ ആകർഷണം. വിജയാഘോഷ വേളയ്ക്കിടെ ഇരുവരും ഷാംപെയ്ന്‍ കുടിക്കുന്ന ചിത്രവും ആരാധകരുടെ ഇടയിൽ വൈറലായി മാറിയിരിക്കുകയാണ്. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഹണി റോസ് അവതരിപ്പിച്ചത്. ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ഇപ്പോൾ തെലുങ്ക് ആരാധകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ഹണി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *