ലാൽ സാറിനെയും എന്നെയും ചേർത്ത് വന്ന ആ വാർത്ത തെറ്റാണ് ! അദ്ദേഹം ഇതൊക്കെ കണ്ടാൽ എന്ത് വിചാരിക്കും ! പക്ഷെ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു ! ഹണി റോസ് !

ഇന്ന് മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. മോഹന്ലാലിനോടൊപ്പമുള്ള മോൺസ്റ്റർ ആയിരുന്നു നടിയുടെ അവസാന മലയാള ചിത്രം. മലയാളം കൂടാതെ മറ്റു ഭാഷകളിലും ഹണി സജീവമാണ്. കൂടാതെ വിദേശ രാജ്യങ്ങളിൽ വരെ ഉത്‌ഘാടകയായി എത്തുന്ന ഹാനിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചാണ് ഹണി പറഞ്ഞിരിക്കുന്നത്. പ്രണയം കുടുംബ ജീവിതം എല്ലാം ഇഷ്ടമാണ്, പക്ഷെ ഈ വിവാഹത്തോട് താല്പര്യമില്ല. കല്യാണം കഴിക്കുന്നത് തനിക്ക് പ്രശ്നമാകുന്നത് പോലെ മറ്റൊരാളുടെ കല്യാണത്തിന് പോകുന്നതും ഇഷ്ടമല്ലെന്ന് ഹണി റോസ് പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കുറേ ഇന്‍സിഡന്റ് ഉണ്ടായിട്ടുണ്ട്.

ജീവിതത്തിൽ ഒരു പങ്കാളി ഉണ്ടാകുന്നത് ഇഷ്ടമുള്ള കാര്യമാണ്, പക്ഷെ കല്യാണം അതിന്റെ ബഹളങ്ങളൊന്നും എനിക്ക് ഇഷ്ടമല്ല. അത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. എപ്പോഴും അതില്‍ എനിക്ക് വലിയ പ്രശ്നം തോന്നാറുണ്ട്. കുറേ ആളുകള്‍, ബഹളങ്ങള്‍, ക്യാമറകള്‍ അതിനിടയില്‍ നില്‍ക്കുന്നു. കുറേ പൈസയുള്ളത് കാണിക്കാന്‍ വേണ്ടി ചെയ്യുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അല്ലാതെ വിവാഹം ആരും ആസ്വദിക്കുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല എന്നും ഹണി റോസ് പറയുന്നു.

അതുമാത്രമല്ല തന്റെ പേരിൽ താൻ പറയാത്ത കാര്യങ്ങളും വാർത്തയാണ് വരുന്നുണ്ട്. മോഹന്‍ലാല്‍ സാര്‍ എന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും കൈത്താങ്ങ് ആയിരുന്നെന്ന് ഞാന്‍ പറഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ആരൊക്കെയോ അയച്ച് തന്നു. ഇങ്ങനൊരു സ്‌റ്റേറ്റ്‌മെന്റ് ഞാനെവിടെയും പറഞ്ഞിട്ടില്ല. ഈഷ്വര്യ അനുഗ്രഹത്താൽ എന്റെ ജീവിതത്തിൽ അങ്ങനൊരു പ്രസ്താവന പറയേണ്ട സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ല.

ഇങ്ങനെയൊക്കെയുള്ള വാർത്തകൾ ലാൽ സാർ കണ്ടാൽ എന്ത് വിചാരിക്കും, ഈ കുട്ടി എന്തൊക്കെയാണ് ഈ വിളിച്ച് പറയുന്നത് എന്ന് ചിന്തിക്കില്ലേ എന്നായിരുന്നു എന്റെ പേടി  എന്നും ഹണി പറയുന്നു. ഞാൻ അത് ലാൽസിനോട് പറഞ്ഞപ്പോൾ “അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാര്‍ട്ട് ഓഫ് ദ് ഗെയിം ആണ്, ശ്രദ്ധിക്കാന്‍ പോവേണ്ടെന്നാണ്”, അദ്ദേഹത്തിന്റെ മറുപടിയെന്നും’, ഹണി പറയുന്നു. അതുപോലെ തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വരുന്ന മോശം കമന്റുകൾ ഒന്നും എന്നെ അധികം വിഷമിപ്പിക്കാറില്ല, അത് അവർ ആസ്വദിക്കുന്നു എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്നും ഹണി റോസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *