
എല്ലാ ട്രോളുകളും ഒരു പരുതിവരെ ഞാൻ ആസ്വദിച്ചിരുന്നു, പക്ഷെ ഇത് ഇപ്പോൾ ഒരുപാട് കൂടുതലാണ് ! ആ അവതാരക എന്നെ പരിഹസിച്ചു ! ഹണി റോസ് !
ഇന്ന് മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി സിനിമയിൽ എത്തി ഇന്ന് തെന്നിന്ത്യ ആരാധിക്കുന്ന നായികമാരിൽ ഒരാളാണ് ഹണി റോസ്. ‘മോൺസ്റ്റർ’ ആണ് നടിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. എന്നാൽ ഇന്ന് ഉത്ഘടനങ്ങളിൽ കൂടി പ്രശസ്തയായിമാറുന്നു എന്ന രീതിയിലും അതുപോലെ നടിയുടെ വസ്ത്രധാരണത്തിന്റെ പേരിലും ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഇന്ന് പല രീതിയിലുള്ള ബോഡി ഷെയിമിങ്ങ് ഹണിക്ക് എതിരെ നടക്കുന്നുണ്ട്. പക്ഷെ അതൊന്നും താരം അതികം ശ്രദ്ധ കൊടുക്കാറില്ല.
എല്ലാം ഇപ്പോൾ അതിനു കടക്കുന്നു എന്നാണ് ഹണി റോസ് ആരോപിക്കുന്നത്. ഇപ്പോഴിതാ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ഹണി റോസ് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കടുത്ത ബോഡിഷേമിംഗിന് ഇരയാകുന്നുവെന്ന് നടി ഹണി റോസ്. സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ഹണി പറയുന്നു. അതിഭീകരമായ വിധത്തില്‍ താന്‍ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്., കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു ചെവികൊടുക്കാതെയായി.

സ്ത്രീകളാണ് അതികവും മോശം കമന്റുകൾ പറയുന്നത്, അതെന്താണ് എന്നെനിക്ക് മനസിലാകുന്നില്ല, അതുപോലെ അടുത്തിടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ സംഭവങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഈയിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ അതിഥിയായി വന്ന നടനോട് അവതാരകയായ പെണ്‍കുട്ടി ചോദിക്കുന്നു, ‘ഹണി റോസ് മുന്നില്‍കൂടി പോയാല്‍ എന്തു തോന്നുമെന്ന്’ ഇതു ചോദിച്ച് ആ കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. ‘എന്ത് തോന്നാന്‍… ഒന്നും തോന്നില്ലല്ലോ’ എന്ന് പറഞ്ഞ് ആ നടന് അത് മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ, ആ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്.
എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവർ തന്നെ സ്ഥാപിച്ചു വയ്ക്കുകയാണ്. എന്തോ അതെല്ലാം എനിക്ക് വളരെ വിഷമം ഉണ്ടാക്കി. ഇനി നാളെ അവര്‍ എന്നെ അഭിമുഖത്തിനായി വിളിച്ചു കഴിഞ്ഞാല്‍ ആദ്യം ചോദിക്കുന്നത് ‘ബോഡി ഷേമിങ് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ’ എന്നായിരിക്കുമെന്നും ഹണി പറയുന്നു. എന്റെ ശരീരത്തെ കുറിച്ച് ഞാൻ ആരെയാണ് ബോധിപ്പിക്കേണ്ടത്. അതുപോലെ സർജറി ചെയ്ത് മാറിയതാണോ എന്നൊക്കെയുള്ള ചോദ്യങ്ങളും ഉണ്ട്. സത്യത്തിൽ ഇതൊന്നും ബാധിക്കാറില്ല. ഇതൊക്കെ ആലോചിച്ച് ഇരുന്നാൽ നമ്മുടെമുനോട്ടുള്ള യാത്രയെ അത് ബാധിക്കും. പറയുന്നവര്‍ പറയട്ടെ, അവരത് ആസ്വദിക്കുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ എനിക്കതെ പറയാനുള്ളു എന്നും ഹണി റോസ് പറയുന്നു.
Leave a Reply