
ഞാനാണ് ലാലേട്ടനെയും വീഴ്ത്തിയത് ! അത് കഴിഞ്ഞ ശേഷം എനിക്ക് അങ്ങ് ഭൂമിയിലേക്ക് താഴ്ന്ന് പോയാൽ മതി എന്നായിരുന്നു ! ഹണി റോസ് പറയുന്നു !
ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത് ചിത്രം ബോയ്ഫ്രണ്ട് എന്ന സിനിമയിൽ കൂടിയാണ് ഹണി സിനിമയിൽ എത്തിയത്. ശേഷം ഒരു ഗ്യാപ് വന്നെങ്കിലും മലയാളത്തിലേക്ക് വളരെ ശക്തമായ തിരിച്ചുവരവാണ് ഹണി നടത്തിയത്. സൂപ്പർ സ്റ്റാറുകളുടെ നായികയായി തിളങ്ങിയതോടെ ഹണി മലയാളത്തിലെ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറുകയായിരുന്നു. ബിഗ് ബ്രദർ, ഇട്ടിമാണി, മേഡ് ഇൻ ചൈന, കനൽ എന്നീ സിനിമകളിൽ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പവും, അതുകൂടാതെ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ’ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും, സർ സി.പിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്ക്കൊപ്പവും, റിങ് മാസ്റ്ററിൽ ദിലീപിനൊപ്പവും എത്തിയതോടെ ഹണി മലയാളത്തിലെ മുൻനിര നായികയായി മാറി.
ഇപ്പോഴിതാ ഒരു സ്റ്റേജ് പരിപാടിക്ക് ഇടക്ക് തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് ഹണി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഒരിക്കല്‍ അമ്മയുടെ ഒരു ഷോയില്‍ പങ്കെടുക്കവെ മോഹന്‍ലാല്‍ വീണത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ആ വീഴ്ചയുടെ തുടക്കം തന്നില്‍ നിന്നുമായിരുന്നുവെന്നാണ് ഹണി റോസ് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ലാൽ സാർ അന്ന് ഷംന കാസിമിനും ഇനിയക്കും എനിക്കും ഒപ്പം ഡാൻസ് ചെയ്യുക ആയിരുന്നു.

അന്ന് നല്ല മഴയുള്ള സമയത്തായിരുന്നു ആ പരിപാടി. അതുകൊണ്ട് തന്നെ പരിപാടി നടക്കുന്ന ഫ്ളോര്‍ ആകെ നനഞ്ഞിരിക്കുകയായിരുന്നു. എന്റെ ആദ്യത്തെ സ്റ്റേജ് പരിപാടിയായിരുന്നു അത്. അതിന്റെ ടെന്‍ഷനിലായിരുന്നു ഞാന്‍. മറ്റുള്ളവരെല്ലാം അവിടെ വെള്ളമുണ്ട്, സൂക്ഷിക്കണമെന്നെല്ലാം പറയുന്നുണ്ടായിരുന്നു. ആ പാട്ട് കഴിയാറായിരുന്നു. അവസാനം എല്ലാവരും കൂടി ഒരുമിച്ച് ഒരു സൈഡില്‍ നിന്ന് ഓടിവന്ന് ഒരു മൂവ്മെന്റ് ചെയ്യാനുണ്ടായിരുന്നു. ലാല്‍ സാര്‍ നടുവില്‍ നിന്ന് ഡാന്‍സ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ സൈഡില്‍ നിന്നും ഓടിവന്നതും സ്ലിപ്പായി വീണു. രണ്ടുമൂന്ന് സ്റ്റെപ്പടുത്തപ്പോഴായിരുന്നു വീണത്. അതാരും കണ്ടിരുന്നില്ല. ലാല്‍ സാറിന്റെ കാലിന്റെ ഇടയിലായിരുന്നു ഞാന്‍ വീണത്…
ഞാൻ വീണത് മാത്രമല്ല പിന്നാലെ ലാലേട്ടനെ കൂടെ ഇടിച്ച് വീഴ്ത്തുക ആയിരുന്നു. അതേസമയം അദ്ദേഹത്തിനെന്നല്ല ആര്‍ക്കും ഒന്നും മനസിലായിരുന്നില്ല. ആകെ എല്ലാവരും ടെൻഷൻ ആയിപോയി. ഈ സംഭവത്തിന് ശേഷം എനിക്കങ് ഭൂമിയിലേക്കങ്ങ് താഴ്ന്ന് പോയാല്‍ മതിയെന്നായിരുന്നുവെന്നും അത്രയ്ക്കും താന്‍ തകര്‍ന്നു പോയിരുന്നുവെന്നും ഹണി പറയുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ മോഹന്‍ലാല്‍ ചാടിയെഴുന്നേറ്റ് ആ പെര്‍ഫോമന്‍സ് കംപ്ലീറ്റ് ചെയ്തുവെന്നും ഹണി റോസ് പറയുന്നുണ്ട്.
Leave a Reply