
‘പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത് എന്തിനാണെന്ന് മനസിലായിട്ടില്ല’ ! ഉത്ഘടനങ്ങളെ കുറിച്ച് ഹണി റോസ് പറയുന്നു !
ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടി മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന ആളാണ് ഹണി റോസ്, ഇതിനോടകം തന്നെ തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഹണി സിനിമകൾ ചെയ്തുകഴിഞ്ഞു, എന്നാൽ ഒരു അഭിനേത്രി എന്നതിനപ്പുറം ഉത്ഘാടന രംഗത്താണ് താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ഇപ്പോഴിതാ ഉദ്ഘാടന വേദികളിലെ സജീവ സാന്നിദ്ധ്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം. താരസംഘടന എഎംഎംഎയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നടന് ബാബുരാജിനോടാണ് ഹണി റോസിന്റെ പ്രതികരണം. ഒരു മാസം എത്ര ഉദ്ഘാടനങ്ങള്‍ നിര്‍വഹിക്കുമെന്ന ചോദ്യത്തിന് ഒത്തിരിയൊന്നുമില്ലെന്നും വളരെക്കുറവെയുള്ളൂവെന്നുമാണ് ഹണി റോസിന്റെ മറുപടി.
വാക്കുകൾ വിശദമായി, ‘കേരളത്തില്‍ എല്ലാതരം ഷോപ്പുകളും അഭിനേതാക്കളെ വിളിച്ച് ഉദ്ഘാടനം ചെയ്യാറുണ്ട്. തെലുങ്കില്‍ ജ്വല്ലറിയും ടെക്സ്റ്റൈല്സും മാത്രമേയുള്ളൂ. റെസ്റ്റോറന്റുകളും മറ്റും ചുരുക്കമേ ചെയ്യാറുള്ളൂ. മരുന്നുകട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാന്‍ അന്വേഷണമുണ്ടായിരുന്നു. പെട്രോള്‍ പമ്പൊക്കെ ഉദ്ഘാടനം ചെയ്യാന്‍ വിളിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല.’, ഹണി റോസ് പറഞ്ഞു.

അതേസമയം തനിക്ക് എതിരെ വരുന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും മോശം കമന്റുകളെ കുറിച്ചും താരം പ്രതികരിച്ചു, ഞാൻ കമന്റുകൾ നോക്കാറില്ല. നെഗറ്റീവ് കമന്റുകൾ കൊണ്ട് എനിക്കിതുവരെ ഒരു മോശവും സംഭവിച്ചിട്ടില്ല. സ്വസ്ഥമായിട്ടും സമാധാനമായിട്ടുമെ പോയിട്ടുള്ളൂ. പറയുന്നവർ പറയട്ടെ. ഓരോ ആളുകളല്ലേ. അവരുടെ ചിന്തകളല്ലേ. അതിലൊന്നും നമുക്കൊന്നും ചെയ്യാൻ പറ്റില്ല. അതൊക്കെ നമ്മുടെ ജീവിതത്തിലേക്ക് എടുക്കാൻ തുടങ്ങിയാൽ ഒരു മനസമാധാനവും ഉണ്ടാവില്ല. ഒരു കാര്യവും ചെയ്യാനും പറ്റില്ല. ജീവിതം ഇരുട്ടിലായി പോകും. അതിന്റെ ഒന്നും ആവശ്യമില്ല എന്നാണ് ഹണി റോസ് പറയുന്നത്.
Leave a Reply