‘ഇന്നസെന്റിന്റെ ആരോഗ്യ നില വീണ്ടും ഗുരുതരമെന്ന് റിപ്പോർട്ട്’ ! നടന് വേണ്ടി പ്രാർത്ഥനയോടെ ആരാധകരും സിനിമ ലോകവും !

മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നടനാണ് ഇന്നസെന്റ്. വര്ഷങ്ങളായി സിനിമ ലോകത്ത് നിറ സാന്നിധ്യമായി നിൽക്കുന്ന അദ്ദേഹം ഇതിനോടകം നമ്മെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഏത് തരം കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ആ അതുല്യ പ്രതിഭ ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യപരമായി മോശം അവസ്ഥയിൽ കൂടിയാണ് കടന്ന് പോകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു.

എന്നാൽ ഇപ്പോൾ ആശുപത്രിയിൽ നിന്നും അത്ര നല്ല റിപോർട്ടല്ല ലഭിക്കുന്നത് എന്നാണ് വാർത്തകൾ, എറണാകുളം ലേക് ഷോർ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെയും തിരുവനന്തപുരം ആർഎസ്സിയിലേയും വിദഗ്ധ ഡോക്ടർമാരാണ് മെഡിക്കൽ ബോർഡിലുള്ളത്.

തുടക്കത്തിൽ അദ്ദേഹം മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിച്ചു എങ്കിലും ഇപ്പോൾ ന്യുമോണിയ ബാധിച്ച്‌ നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകൾ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാൽ പ്രതിരോധ ശേഷിയിൽ വലിയ കുറവുണ്ട്. ഇതാണ് ന്യൂമോണിയ കലശമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. കാൻസർ രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് ഇന്നസെന്റ് അറിയപ്പെടുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാൻ പ്രാർത്ഥിക്കുകയാണ് ഇപ്പോൾ ആരാധകരും കുടുംബവും. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു പൊതുപ്രവർത്തകൻ കൂടി ആയിരുന്നു.  എംപിയായപ്പോൾ പാർട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധന സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു. അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂർ എന്നീ അഞ്ച് സ്ഥലങ്ങളിൽ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇപ്പോൾ അഭിനയ രംഗത്ത് നിന്നും അകന്ന് നിൽക്കുകയാണ് അദ്ദേഹം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *