
സ്നേഹിച്ചവരും സഹായിച്ചവരും അവളെ ചതിച്ചു ! 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി… ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു ! കുറിപ്പ് ശ്രദ്ധ നേടുന്നു !
സിനിമയിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങിയ ആളാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ ബിഗ്ബോസ് സീസൺ 4 ൽ ശക്തരായ മത്സരാർഥികളിൽ ഒരാളാണ്. ആദ്യത്തെ ആഴചയിൽ തന്നെ പുറത്ത്പോകും എന്ന് പ്രേക്ഷകർ വിധി എഴുതിയ ലക്ഷ്മി പക്ഷെ ഇന്നിപ്പൊഴിതാ ഫൈനലിനോട് അടുക്കുകയാണ്. ഏറെ വിമർശനവും അതുപോലെ അഭിനന്ദനങ്ങളും നേരിട്ടുകൊണ്ട് തന്നെയാണ് ലക്ഷ്മി ഈ ബിഗ് ബോസ് യാത്ര ആരംഭിച്ചത്.
ഇപ്പോഴിതാ ലക്ഷ്മിപ്രിയയെ കുറിച്ച് നടിയുടെ ഭർത്താവ് ജയേഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘ലക്ഷ്മിക്ക് ചെറുപ്പം മുതലേ നല്ല അനുഭവങ്ങള്‍ കിട്ടിയിട്ടില്ല.. അവൾ ഒരുപാട് സ്നേഹിച്ചവരും സഹായിച്ചവരും അവളെ ചതിച്ചു.. ജീവിക്കാനായി തന്റെ 16 വയസ്സില്‍ നാടകം അഭിനയിക്കാന്‍ പോയി… ജപ്തിയായി പോകുമായിരുന്ന കുടുംബത്തിനെ രക്ഷിച്ചു.. കടങ്ങള്‍ വീട്ടി… സഹോദരങ്ങളെ പഠിപ്പിച്ചു… 18 വയസ്സില്‍ ദൈവം അവളെ എന്റെ കയ്യില്‍ ഏല്പിച്ചു.. ആരുമില്ലെങ്കിലും അവസാനം വരെ അവളെ ഞാന്‍ പൊന്നുപോലെ നോക്കും… ദൈവം കൂടെയുണ്ട്..പിന്നെ കുറേ നന്മയുള്ള ഹൃദയങ്ങളും.. മറ്റൊന്നിനെക്കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ല… കൂടെ നിന്നവര്‍ക്കും കൂട്ടായ് നിന്നവര്‍ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു, യെന്നുമാ അദ്ദേഹം കുറിച്ചു.

അതുപോലെ ഇതിനുമുമ്പ് ലക്ഷ്മി തന്റെ വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച ഒരു കുറിപ്പും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്, അതിൽ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, 18 കൊല്ലം എന്നത് എത്ര ചുരുങ്ങിയ കാലയളവ് എന്നത് മിന്നല്‍ വേഗത്തില്‍ പോയ കാലം സാക്ഷ്യപ്പെടുത്തുന്നു.16 വയസ്സ് മുതലുള്ള ശീലം ആണ് ജയേഷേട്ടന്.പിണക്കങ്ങള്‍ ആണോ ഇണക്കങ്ങള്‍ ആയിരുന്നോ കൂടുതല്‍ എന്ന് ചോദിച്ചാല്‍ സംശയം വേണ്ട പിണക്കങ്ങള്‍ തന്നെ. പക്ഷേ ഇതിന്റെ ഇടയില്‍ സ്നേഹം എന്ന് പറയുന്ന ഒരു ഘടകം ഉണ്ട്. ഒരു പിണക്കത്തിനും മായ്ക്കാന്‍ പറ്റാത്തത്.
കഠിനമേറിയ പ്രയാസകരമായ കാലഘട്ടത്തിൽ കൂടി കടന്ന് പോകുന്നത് കൊണ്ട് ആഘോഷങ്ങള്‍ ഇല്ല.. അമ്മയുടെ കൃപയാല്‍ ഇനിയും ഇനിയും ഒരുമിച്ച് മുന്നോട്ട് പോവാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥന മാത്രം. എന്ന് ലക്ഷ്മി പ്രിയ.’ ഇരുവരുടേയും വിവാഹ വാര്‍ഷിക ദിനത്തില്‍ ലക്ഷ്മിപ്രിയ കുറിച്ച വാക്കുകളാണിവ.ലക്ഷ്മിപ്രിയ ഉറപ്പായും ഫൈനൽ ഫൈവിൽ ഉണ്ടാകും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഏറ്റവും അവസാന നോമിനേഷനിലും ലക്ഷ്മി ഉണ്ട്. ഈ ആഴച്ച പുറത്ത് പോകാതിരുന്നാൽ ലക്ഷ്മി ഫൈനൽ ഫൈവ് മത്സരാർഥികളിൽ ഒരാളായിരിക്കും.
Leave a Reply