“അമ്പിളി ആദിത്യൻ വിഷയത്തിൽ വീണ്ടും പ്രതികരിച്ച് ജീജ” !! താരത്തിന്റെ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു !!!!

ഇപ്പോൾ  സോഷ്യൽ മീഡിയിൽ ചർച്ച വിഷയം നടി അമ്പിളി ദേവിയും അവരുടെ ഭർത്താവ് ആദിത്യനുമാണ്, ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഇവരുടെ വിവാഹം നടനാനിരുന്നത്, ആദിത്യൻ ഇതുനുമുമ്പും നിരവധി സ്ത്രീവിഷയങ്ങളിൽ പ്രതിയായിരുന്നു, അമ്പിളിയുമായുള്ള വിവാഹ വാർത്ത അറിഞ്ഞപ്പോൾ നിരവധി പേർ ഇതിനെ എതിർത്തിരുന്നു..

പക്ഷെ അമ്പിളി അപ്പോഴും ആദിത്യന്റെ വാക്കുകളെ വിശ്വസിച്ചിരുന്നു, എന്നാൽ ഇപ്പോൾ അമ്പിളിയെയും ചതിച്ച് അയാൾ മറ്റൊരു സ്ത്രീയുടെ കൂടെയാണ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ, ഇവരുടെ വിവാഹ സമയത്ത് പ്രശസ്ത സിനിമ സീരിയൽ നടി ജീജ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വീണ്ടും വൈറലാകുകയാണ്…

അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, ‘സ്നേഹത്തൂവല്‍ എന്ന സീരിയലില്‍ നിങ്ങള്‍ രണ്ടു പേരുടേയും അമ്മ ഞാനായിരുന്നു. അഞ്ഞൂറിന് മുകളില്‍ എപ്പിസോഡ് അത് പോയി. ഞങ്ങള്‍ വളരെയധികം ആഘോഷിച്ച ലൊക്കേഷനാണ്. പക്ഷേ നിങ്ങള്‍ രണ്ട് പേരുടെയും മാനസികമായ ഐക്യം ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഇതിനിടയില്‍ നിങ്ങള്‍ രണ്ടുപേരും വേറെ രണ്ട് ആള്‍ക്കാരെ വിവാഹം ചെയ്തു. ഇപ്പോള്‍ ലോവലിനെ അമ്ബിളി വേണ്ടെന്ന് വെച്ചപ്പോഴും ആദിത്യനെ സ്വീകരിച്ചപ്പോഴും വീണ്ടും ഞങ്ങള്‍ക്ക് സന്തോഷം തന്നെയാണ്.

ഇനിയും നിങ്ങൾ സിനിമ സീരിയൽ രംഗത്തുള്ളവരെ ഞെട്ടിച്ചുകൊണ്ട് മൂന്നാമതൊരു വിവാഹം ചെയ്യരുത്. ജീവിതത്തില്‍ അഡ്ജസ്റ്റ്മെന്റ് എന്നുള്ളത് അത്യാവശ്യ ഘടകമാണ് എന്നുമായിരുന്നു ജീജ സുരേന്ദ്രന്‍ അന്ന് പറഞ്ഞിരുന്നത്..  ഇതിന് മറുപടിയായിട്ടാണ് അന്ന് ആദിത്യൻ രംഗത്തുവന്നിരുന്നു…  തന്റെ ആദ്യ ഭാര്യയെ ജീജയാണ് അഭിനയിക്കാന്‍ കൊണ്ട് പോയതെന്നുള്ള കാര്യം ആദിത്യൻ അന്നു വെളിപ്പെടുത്തിയിരുന്നു….

എന്റെ വിവാഹ ജീവിതം തകർത്ത് ഇവരാണ് എന്റെ ആദ്യ ഭാര്യയെ അഭിനയിക്കാൻ കൊണ്ടുപോയത്, എനിക്ക് ഇവിടെ ആരെയും പേടിയില്ല , ഒന്നും അഭിനയിക്കേണ്ട കാര്യവുമില്ല, രണ്ട് വര്‍ഷമായിട്ട് ഞാന്‍ ഒരും സംവിധായകരെയും വിളിക്കാറില്ല… 2009 മുതല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ഒരു വൃത്തികെട്ട മുഖമാണ് ഈ സ്ത്രീയുടേത്, അമ്ബിളിക്ക് ചിലപ്പോൾ ഇവരെപോലെയുള്ളവരെ പേടി കാണും പക്ഷെ ഞാന്‍ പേടിക്കത്തില്ല. ആശംസയ്ക്ക് പകരം റീത്ത് വെച്ചാല്‍ പോരേയെന്നായിരുന്നു അന്ന് ആദിത്യന്‍ ജീജക്ക് മറുപടി നല്‍കിയത്..

ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അമ്പിളി തുറന്ന് പറച്ചിലുകൾ നടത്തിയത്, അമ്പിളിയെ ആശ്വസിപ്പിച്ചും, വിമർശിച്ചും നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്, അമ്പിളിയുടെ ഈ അവസ്ഥ അറിഞ്ഞ ഏവരും ആദ്യം ഓർത്തത് നടി ജീജയെ ആയിരുന്നു, അവരുടെ പ്രതികരണം അറിയാനായിരുന്നു.. ഫേസ്ബുക്ക് കമന്റിലൂടെ ജീജ പ്രതികരിച്ചെന്നു കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ഒരു ചിത്രത്തിന് ‘ചേച്ചി പറഞ്ഞതൊക്കെ ശരിയായിരുന്നല്ലേ’ എന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയായി  ‘അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്ബിളി എന്നാണ്’ ജീജ നല്‍കിയിരിക്കുന്ന മറുപടി..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *