രണ്ടു പിഞ്ചു മക്കളെയും കൊണ്ട് ഞാൻ വിധിയോട് പോരാടി വിജയിച്ചു ! നമ്മുടെ ജീവിതം ആരുടേയും മുന്നിൽ തോറ്റു കൊടുക്കാൻ ഉള്ളതല്ല ! ജിജിക്ക് കൈയ്യടിച്ച് ആരാധകർ !

നടൻ സന്തോഷ് ജോഗിയെ മലയാളികൾക്ക് വളരെ പരിചിതനാണ്, അദ്ദേഹം വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും അതെല്ലാം ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു. അതിൽ കൂടുതലും വില്ലൻ വേഷങ്ങൾ ആയിരുന്നു. പക്ഷെ വ്യക്തി ജീവിതത്തിൽ അദ്ദേഹം ചില സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന ഘട്ടം വന്നപ്പോൾ തന്നെ മാത്രം വിശ്വസിച്ച് ഇറങ്ങിവന്ന 22 വയസുള്ള ഒരു ഭാര്യയും രണ്ടു കുഞ്ഞ് മക്കളെയും ഓർക്കാതെ ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. സന്തോഷിന്റെ വേർപാടിൽ പകച്ചുനിന്നുപോയ ജിജിക്ക് പിന്നീട് നേരിടേണ്ടി വന്നത് അഗ്നിപരീക്ഷകൾ ആയിരുന്നു.

പൊരുതി നേടിയ ജീവിതത്തെ കുറിച്ച് ജിജി പറഞ്ഞ വാക്കുകളാണ് ഇന്ന് ഒരുപാട് സ്ത്രീകൾക്ക് പ്രജോധമനായി മാറുന്നത്. ജിജിയുടെ വാക്കുകൾ ഇങ്ങനെ, സന്തോഷ് പോകുമ്പോൾ തന്നെ വീടിന് മുന്നിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ  വേറെയും ഉണ്ടായിരുന്നു. എനിക്ക് ജോലി ഉണ്ടായിരുന്നു എങ്കിലും ശമ്പളം കുറവായിരുന്നു. അദ്ദേഹം പോയതിനു ശേഷം കടക്കാരും ബാങ്കുകാരും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി, അത് എന്റെ വീടായിരുന്നു. ഒരു ഷോർട്ട് ഫിലിം ചെയ്യുന്നതിന് വേണ്ടിയാണ് ജോഗി വീടിന്റെ ആധാരം പണയം വെച്ചത്.

നിലനിൽപ്പ് ഇല്ലാതെ വന്നപ്പോൾ ഞാൻ ആ വീട് വിറ്റു കടം വീട്ടി. അദ്ദേഹം ഞങ്ങളെ വിട്ടുപോയതിന് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ആ വീട്ടിൽ നിന്നും ഞങ്ങൾക്ക് ഇറങ്ങേണ്ടി വന്നു, പിന്നീട് ഞങ്ങൾ ഒരു വാടക വീട്ടിലേയ്ക്ക് മാറി.ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. എനിക്ക് മുന്നോട്ട് എങ്ങനെ എന്ന ചിന്ത ഉണ്ടെകിലും ധൈര്യം കളഞ്ഞില്ല, പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ തുടങ്ങുകയായിരുന്നു.

ശേഷം ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി ഒരുപാട് ജോലികൾ ചെയ്തു. ഒരു ആയുർവേദ ഫാർമസിയിൽ ചെറിയ ഒരു ജോലി ഉണ്ടായിരുന്നു, ആ  ജോലി കഴിഞ്ഞുള്ള സമയം ഞാൻ  ചെറിയ ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങി. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. കൂടാതെ ഓൺലൈനിൽ ചെറിയ ജോലികളും ചെയ്തിരുന്നു. അങ്ങനെ പതിയെ ജീവിതം തിരികെ പിടിക്കുകയായിരുന്നു. കടങ്ങൾ കുറച്ചായി വീട്ടി തുടങ്ങി, പിന്നെ കുറച്ച് സ്ഥലം വാങ്ങി അവിടെ കൊച്ചൊരു വീട് വെക്കാനും തുടങ്ങി. ഉറുമ്പ് കൂട്ടുന്നത് പോലെ കൂട്ടിവെച്ച് കഴിഞ്ഞ പതിനൊന്ന് വർഷം കൊണ്ടാണ് ഞാൻ ആ വീടിന്റെ പണി പൂർത്തിയാക്കിയത്. ഈ ഓട്ടത്തിനിടയിൽ എന്റെ മക്കളെ ഒന്ന് സ്നേഹിക്കാൻ പോലും എനക്ക് കഴിഞ്ഞില്ല.. എന്റെ അമ്മയും അച്ഛനും അവരെ ആ കുറവ് അറിയിക്കാതെ നോക്കുന്നുണ്ടായിരുന്നു..

ഇതിനിടയിലാണ് ഞാൻ സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമ‍ാനിക്കുന്നത്. ജോഗിക്ക് ഡിപ്രഷൻ ആയിരുന്നു പലരും പറയുന്നു പക്ഷെ എനിക്ക് അത്  ഇപ്പോഴും ഉറപ്പില്ല.  എന്നെ പരിചയപ്പെടുന്നതിന് മുമ്പ്  തന്നെ അദ്ദേഹം പലതവണ ജീവൻ വെടിയാൻ ശ്രമം നടത്തിയിട്ടുണ്ട്. പക്ഷെ വിവാഹ ശേഷം ജീവിതത്തിന്റെ ഒരു ബുദ്ധിമുട്ടുകളും ഞാൻ അദ്ദേഹത്തെ അറിയിക്കാറില്ലായിരുന്നു. എന്നിട്ടും…..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *