ശബരിമല വിധി പറഞ്ഞ ജസ്റ്റിസ് ചന്ദ്രചൂഡ് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു

ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ’ മികച്ച പ്രേക്ഷക പ്രതികരണം സ്വന്തമാക്കിയ ചിത്രമാണ്, സുരാജ് വെഞ്ഞാറമൂടും നിമിഷ സഞ്ജയനും മത്സരിച്ച് അഭിനയിച്ച ചിത്രം സമകാലിക കുടുംബ ചിത്രം വരച്ചുകാട്ടുന്നു.., ചിത്രം കണ്ടിറങ്ങിയ നിരവധി പേരാണ് സംവിധയകനെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ചത്.. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ..

ചിറകുവെച്ച് പറന്നുയരാൻ കൊതിക്കുന്ന നിരവധി സ്ത്രീകളുടെ മനസ്സ് തിരക്കഥാകൃത്ത് തൊട്ടറിഞ്ഞതുപോലെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്, ഒരു സാധാരണ നാട്ടിൻപുറത്ത് ഒരുപാട് സ്വപ്ങ്ങൾ കൊണ്ട് ജീവിതം തുടങ്ങാൻ പോകുന്ന ഒരു നവവധുവിന്റെ ജീവിതമാണ് ചിത്രത്തിൽ എടുത്തു പറയുന്നത്.. ചിത്രം ഇതിനോടൊകം അത്രാഷ്‍ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.. നിരവധി പുരസ്കാരങ്ങളും സ്വാന്തമാക്കിയിരുന്നു..

ബോളിവുഡിൽ നിന്നുവരെ ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് എത്തുന്നത്, കഴിഞ്ഞ ദിവസം നടി റാണി മുഖർജി ചിത്രം കണ്ടിട്ട് വളരെ മനോഹര ചിത്രമാണെന്നും അതിന്റെ ആശംസകൾ അണിയറ പ്രവർത്തകരെ അറിയിക്കണം എന്നും നടൻ പ്രിത്വിരാജിനോട് പറഞ്ഞിരുന്നു, പൃഥ്വിയും റാണി മുഖർജിയും അടുത്ത സുഹൃത്തുക്കളാണ്…

ഇപ്പോൾ മറ്റൊരു പ്രശംസ കൂടി വന്നെത്തിയിരിക്കുകയാണ് ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്, ലൈവ് ലോ സംഘടിപ്പിച്ച സെമിനാറിലാണ് ജസ്റ്റിസ് സിനിമയെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്. ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി തന്നെയാണ് ഈ  പ്രശംസ വീഡിയോ സോഷ്യൽമീഡിയിൽ പങ്കുവെച്ചിരിക്കുന്നത് ….

വളരെ അഭിമാനത്തോടെയാണ് അദ്ദേഹം ഈ വാക്കുകൾ പങ്കുവെച്ചിരിക്കുന്നത്….   ചരിത്രപരമായ വിധിന്യായം എഴുതിയ ന്യായാധിപന്റെ വാക്കുകള്‍ ഞങ്ങളില്‍ അഭിമാനം ഉളവാക്കുന്നു എന്നാണ് ജസ്റ്റിസിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ട് ‌ ജിയോ കുറിച്ചത്. ജസ്റ്റിസിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…  ‘2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന മലയാള സിനിമ ഞാന്‍ അടുത്തിടെ കണ്ടു.

ഭർത്താവിന്റെ വീട്ടിലെ  അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം. സിനിമയുടെ രണ്ടാം പകുതിയില്‍ വീട്ടിലെ പുരുഷന്‍മാര്‍ ഒരു തീര്‍ത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാരഹിതമായ ഗാര്‍ഹിക, പാചക ജോലികളിലേക്ക് നിര്‍ബന്ധപൂര്‍വം നിയുക്തയാക്കപ്പെടുന്ന വധുവിന്റെ പിരിമുറുക്കങ്ങള്‍.

അവൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ പോലും സാധിക്കാത്ത അവസ്ഥ  സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തിരഞ്ഞെടുക്കുന്നതില്‍ നിന്ന് അവള്‍ നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവള്‍ നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും. സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാര്‍ത്തകളെ സിനിമ കണിശമായ മൂര്‍ച്ചയോടെ സമീപിക്കുന്നു. അതുമായ ഈ സ്ത്രീയുടെ ജീവിതയാഥാര്‍ത്ഥ്യം ചേര്‍ത്തുവയ്ക്കുന്നു.

സിനിമയിൽ ആ പെൺകുട്ടി  തീര്‍ത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. ലിംഗപരമായ വേര്‍തിരിവുകളില്‍ വിലകെട്ടുപോകുന്ന സ്വന്തം നിലനില്‍പ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവള്‍. ഇതൊരോര്‍മപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേര്‍തിരിവുകളെ നിയമനിര്‍മാണങ്ങള്‍ കൊണ്ടോ വിധിന്യായങ്ങള്‍ക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓര്‍മപ്പെടുത്തല്‍. ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി ഇന്നും സ്ത്രീകള്‍ സമരത്തിലാണ്.’

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *