സൗന്ദര്യമില്ലാത്ത കറുത്ത പെണ്ണൊക്കെ അദ്ദേഹത്തെപ്പോലെ സുന്ദരനായ നായകന്റെ കൂടെ വേണ്ട ! പരിഹസിച്ചവർക്ക് മുന്നിൽ വിജയിച്ചു കാണിച്ചവൾ !!!!
ഇന്ന് മലയാള സിനിമയിലെ വിജയ നായികാ എന്നൊക്കെ പറയണമെങ്കിൽ അത് നമ്മുടെ പ്രിയങ്കരിയായ അഭിനേത്രി നിമിഷ സജയൻ തന്നെയാണ്. വളരെ കുറച്ച് സിനിമകൾ മാത്രമേ അവർ ചീത്രീനുള്ളു എങ്കിലും എല്ലാം ഒന്നിന് ഒന്ന് മികച്ചത് ഒപ്പം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനും നേടിയ ചിത്രങ്ങൾ. ഒരു വിജയ ചരിത്രം തന്നെ പറയാനുള്ള നടിയാണ് ഇപ്പോൾ നിമിഷ, ആദ്യ ചിത്രമായ തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷണൽ ഫിലിം അവാർഡ് ഉൾപ്പടെ നാലോളം അവാർഡുകൾ ആദ്യ ചിത്രംകൊണ്ടുതന്നെ നേടിയെടുത്ത അതുല്യ പ്രതിഭയാണ് നിമിഷ..
അതിനു ശേഷം നിമിഷ ചെയ്ത ഓരോ കഥാപത്രങ്ങളും നിമിഷയുടെ കയ്യൊപ്പ് പതിഞ്ഞ വേഷങ്ങളായിരുന്നു, 2019 ൽ പുറത്തിറങ്ങിയ ‘ചോല’ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സ്റ്റേറ്റ് അവാർഡും നിമിഷ നേടിയിരുന്നു. ശേഷം ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ ഒരു ചരിത്രം താനെ സൃഷ്ട്ടിച്ച സിനിമയായി അത് മാറുകയായിരുന്നു. ആ ചിത്രത്തിന്റെ വിജയം കൊടുത്തന്നെ നിമിഷ ഇന്ന് ലോക പ്രശസ്തയായ അഭിനേത്രിയാണ്.
ഇപ്പോൾ ഏവരുടെയും സംസാര വിഷയം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം മാലിക്കാണ്. വീണ്ടും വിജയ ചരിത്രം ആവർത്തിക്കുകയാണ് നിമിഷ. ചിത്രത്തിലെ റോസിലിൽ എന്ന കഥാപാത്രം വളരെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ റോസിലിൽ എന്നെ കൂടുതൽ ആകർഷിച്ചത് വിവിധ കാലഘട്ടങ്ങളില്‍ വരുന്ന റോള്‍ എന്നുളളതാണ്’. 40-50 വയസൊക്കെ വരുന്ന ക്യാരക്ടേര്‍സ് ചെയ്തിട്ടില്ല, അതുകൊണ്ടു തന്നെ ഞാൻ വളരെ താല്പര്യത്തോടെ ചെയ്ത വേഷമാണ് അതിനും നിമിഷ പറയുന്നു.
ഇങ്ങനെത്തെ ഒരു കഥാപാത്രം എന്നെ വിശ്വസിച്ച് കൈയ്യില്‍ തരുമ്പോൾ അത് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു എന്റെ ഏറ്റവും വലിയ പേടി. റോസ്ലിന്‍ എന്ന കഥാപാത്രം മഹേഷേട്ടന്‍ വിചാരിച്ചത് പോലെ എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന തോന്നലുണ്ടായി. പക്ഷേ അദ്ദേഹം വളരെ കൃത്യമായിട്ട് കാര്യങ്ങള്‍ പറഞ്ഞുതന്നു. അങ്ങനെയാണ് ഞാന്‍ കഥാപാത്രം ചെയ്തത് എന്നും , നിമിഷ സജയന്‍ പറഞ്ഞു
എന്നാൽ ഈ വിജയങ്ങൾ ആഘോഷിക്കുമ്പോഴും തുടക്കത്തിൽ ഒരുപാട് അപമാനങ്ങൾ സഹിച്ചിരുന്നു, കുഞ്ചാക്കോ ബോബൻ, നിമിഷ സഞ്ജയൻ എനിവർ കേന്ദ്ര കഥാപത്രങ്ങളായ ചിത്രം ‘മാഗല്യം തന്തുനാനേന’ എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ നായികയായി എത്തുന്നത് നിമിഷ ആണെന്നറിഞ്ഞപ്പോൾ പലരും വിമർശനവുമായി എത്തിയിരുന്നു, ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം നിമിഷക്കില്ല, കറുപ്പാണ് എന്നൊക്കെ പല ഫാൻസ് ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു, ഇത് കൂടി വന്നപ്പോൾ സങ്കടം സഹിക്കവയ്യാതെ നിമിഷ മാനസികമായി ഒരുപാട് തളർന്ന് പോയിരുന്നു. പക്ഷെ അവിടെനിന്നും ഇന്ന് ഈ കാണുന്ന വിജയം നേടിയെടുത്ത നിമിഷയെ ഇപ്പോൾ എല്ലാവരും വാനോളം പുകഴ്ത്തുകയാണ്.. അതാണ് ഒരു നടിയുടെ യഥാർഥ വിജയം.
Leave a Reply