‘സൗന്ദര്യമില്ല’ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ഒരുപാടായിരുന്നു ! നിമിഷ നേരിട്ട നുരനുഭവങ്ങൾ !
നിമിഷ സജയന്‍ എന്ന അഭിനേത്രി മലയാള സിനിമയിൽ വളരെ കുറഞ്ഞ ചിത്രങ്ങൾകൊണ്ട് തന്റെ സ്ഥാനം നേടിയെടുത്തിരുന്നു, ചെയ്ത ഓരോ ചിത്രങ്ങളും മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. സ്വാഭാവിക അഭിനയം മികവുകൊണ്ടാണ് നിമിഷ മലയാളി മനസ്സിൽ കയറിക്കൂടിയത്. ഫഹദ് ഫാസിൽ സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ അഭിനേത്രിയായണ് നിമിഷ..
അവർ വളരെ കഴിവുള്ള ഒരു അഭിനേത്രി എന്നതിലുപരി പ്രൊഫെഷണൽ മാർഷൽ ആർട്സ്, തായിക്കൊണ്ട തുടങ്ങിയവയിൽ ബ്ലാക്ക് ബെൽറ്റും നേടിയ ആളാണ്. എന്നാൽ സൗന്ദര്യത്തിന്റെ പേരിൽ താൻ ഒറ്റപെട്ടു എന്നാണ് നിമിഷ പറയുന്നത്. അഭിനയം മാത്രം പോരാ സിനിമയിൽ പിടിച്ച് നില്ക്കാൻ സൗന്ദര്യവും വേണമെന്ന ഒരുകൂട്ടം ആളുകൾ നിമിഷയെ പരിഹസിച്ചിരുന്നു എന്ന് തുറന്ന് പറയുകയാണ് യുവ സംവിധായക സൗമ്യ സദാനന്ദൻ.
കുഞ്ചാക്കോ ബോബൻ, നിമിഷ സഞ്ജയൻ എനിവർ കേന്ദ്ര കഥാപത്രങ്ങളായ ചിത്രം ‘മാഗല്യം തന്തുനാനേന’ എന്ന ചിത്രം സംവിധാനം ചെയ്‌തിരുന്നത് സൗമ്യ ആയിരുന്നു. എന്നാൽ ആ ചിത്രത്തിൽ ചാക്കോച്ചന്റെ നായികയായി എത്തുന്നത് നിമിഷ ആണെന്നറിഞ്ഞപ്പോൾ പലരും വിമർശനവുമായി എത്തിയിരുത്തിനു എന്നും, ചാക്കോച്ചന്റെ നായികയാകാനുള്ള സൗന്ദര്യം നിമിഷക്കില്ല എന്ന രീതിയിൽ ചില ഫാൻസ് ഗ്രൂപ്പുകളും രംഗത്ത് വന്നിരുന്നു, ഇത് കൂടി വന്നപ്പോൾ സങ്കടം സഹിക്കവയ്യാതെ നിമിഷ മാനസികമായി ഒരുപാട് തളർന്ന് പോയിരുന്നു എന്നും സൗമ്യ പറയുന്നു.
എന്നാൽ ഇത് അവളെ കാര്യമായി ബാധിക്കുന്നു എന്ന് മനസിലാക്കിയ ഞാൻ നിമിഷയോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, കൂടാതെ സച്ചിൻ തെൻഡുൽക്കറിന്റെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തു എന്നും സൗമ്യ പറയുന്നു, നമ്മൾക്കു നേരെ മോശം വിമർശനങ്ങൾ ഉയരുമ്പോൾ കൂടുതലൽ ശക്തമായ പ്രവർത്തികളിലൂടെയാണ് അവർക്കുള്ള മറുപടി നൽകേണ്ടത് എന്നും താൻ അവൾക്ക് പറഞ്ഞു കൊടുത്തു എന്നാണ് സൗമ്യ പറയുന്നത്.
മറ്റു നായികമാരെ പോലെ മേക്ക്പിന്റെ പിൻ ബലത്തിലല്ല നിമിഷ എന്ന അഭിനേത്രി നിലകൊള്ളുന്നത്, നിറത്തിന്റെയും ശരീര ഘടനയുടെയും പേരിൽ പലരെയും ബോഡി ഷെയിമിങ് നടത്തുന്നത് ഇന്ന് ഇപ്പോൾ സ്ഥിര കാഴ്ചയായി മാറിയിരിക്കുകയാണ്, എന്നാൽ എല്ലാ പരിഹാസങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് നിമിഷ എന്ന അഭിനേത്രി ഇന്ന് ലോകമറിയുന്ന അഭിനേത്രിയാണ്, ഇന്റർനാഷണൽ പുരസ്‌കാരങ്ങൾ കൂടാതെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് അവാർഡും നടി സ്വന്തമാക്കിയിരുന്നു. ഇനി മലയാളത്തിൽ ഒരുപിടി ചിത്രങ്ങളാണ് നിമിഷയുടേതായി പുറത്തിറങ്ങാനുള്ളത്.
Leave a Reply