പ്രിയക്ക് ഇതുതന്നെ വരണം എന്നാണ് ഞാൻ മനസ്സിൽ വിചാരിച്ചത് ! ഉള്ളില്‍ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു ! മകൻ ചെയ്തത് ഇഷ്ടപ്പെട്ടു ! ചാക്കോച്ചൻ പറയുന്നു !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താര ജോഡികളാണ് ചാക്കോച്ചനും പ്രിയയും. ഇരുവർക്കും വളരെ വൈകിയാണ് മകൾ ജനിച്ചത്. ഇസഹാക്ക് എന്ന ഇസു കുട്ടൻ. തന്റെ കൂട്ടുകാർക്ക് ഒക്കെ കെട്ടിക്കാൻ പ്രായമായ മക്കളും തനിക്ക് ഒക്കത്തിരിക്കുന്ന കുട്ടിയുമാണ് എന്നാണ് ചാക്കോച്ചൻ തമാശയായി പറയുന്നത്. ഇന്ന് ഒരുപക്ഷെ ചാക്കോച്ചനെക്കാൻ ആരാധകൻ മകനായിരിക്കും. അവന്റേതായി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും വളരെ പെട്ടന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇപ്പോഴിതാ അത്തരത്തിൽ ചാക്കോച്ചൻ തന്റെ മകനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. തനിക്ക് ചെയ്യാൻ പറ്റാത്തതെല്ലാം മകൻ ഇസു ചെയ്യുമെന്നാണ് താരം പറയുന്നത്. അതിന് ഒരു ഉദാഹരണം പറയാമോയെന്ന് ചോദിച്ചപ്പോള്‍ പ്രിയയുടെ മൂക്കിന് ഇടിക്കുമെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. ‘ഏറ്റവും സന്തോഷമുള്ള കാര്യം എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും അവൻ ചെയ്യുമെന്നതാണ്.

ഇപ്പോൾ അതിനൊരു ഉദാഹരണം പറയുക ആണെങ്കിൽ,  അവൻ പ്രിയയുടെ മൂക്ക് ഇടിച്ച്‌ പരത്തും. ഈ അടുത്ത് ഞാൻ കോട്ടക്കലില്‍ ഒരു ഷൂട്ടിന് പോയപ്പോള്‍ ഒരു ദിവസം രാത്രി പ്രിയ ഫോണ്‍ വിളിച്ചിട്ട് എന്നോട് പറഞ്ഞു… ഒറ്റഒരുത്തനായി പോയി ഇല്ലേല്‍ ഞാൻ ചവിട്ടി കൂട്ടി പൂച്ചയ്ക്ക് ഇട്ട് കൊടുത്തേനെയെന്ന്, ‘അതുകേട്ട് ഞാൻ ചോദിച്ചു എന്തുപറ്റിയെന്ന്. ഉടൻ പ്രിയ ഒരു ഫോട്ടോ അയച്ച്‌ തന്നു. ഫോട്ടോ നോക്കിയപ്പോള്‍‌ ഇസു ഇടിച്ചിട്ട് പ്രിയയുടെ ചുണ്ട് പൊട്ടി ബള്‍ബ് പോലെ ഇരിക്കുകയാണ്. ഫോട്ടോ കണ്ട് പ്രിയയുടെ അടുത്ത് ഞാൻ ഭയങ്കരമായി ആക്‌ട് ചെയ്തു. സാരമില്ല പോട്ടടീ… എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു..

പക്ഷെ സത്യം പറഞ്ഞാണ് ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു. എനിക്ക് ഭയങ്കര സന്തോഷമായിരുന്നു,  ഇവള്‍ക്ക് ഇത് തന്നെ കിട്ടണമെന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ എന്നും ഏറെ രസകരമായി ചാക്കോച്ചൻ പറയുന്നു.  അച്ഛനെപ്പോലെ തന്നെ മകനും ഡാൻസിൽ വളരെ കഴിവുള്ള ആളാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിരുന്നു, നാല് വയസുകാരനായ ഇസഹാക്ക് അച്ഛനെ മനോഹരമായി നൃത്തം ചെയ്യുമെന്ന് അടുത്തിടെ വൈറലായി ഒരു വീഡിയോയില്‍ നിന്ന് ആരാധകര്‍ക്ക് മനസിലായി. ചാക്കോച്ചനെ പോലെ തന്നെ ചെറിയ മൂവ്മെന്റുകള്‍ നടത്തുമ്പോൾ പോലും ഇസയിലും ചക്കച്ചന്റെ അതേ ഗ്രേസും എനര്‍ജിയും ഭംഗിയും കാണാൻ സാധിക്കുന്നുണ്ടെന്നും പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയാവില്ലെന്നുമാണ് ഈ വീഡിയോക്ക് ആരാധകർ നൽകിയ കമന്റ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *