ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്. വളരെ ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള ആളാണ് നീ..! അച്ചു ഉമ്മാനെ കുറിച്ച് താരം പറയുന്നു !
ഇന്ന് നമ്മെ വിട്ടു പിരിഞ്ഞ ഉമ്മൻ ചാണ്ടി എന്ന മുൻ മുഖ്യ മന്ത്രിയുടെ മകൾ അച്ചു ഉമ്മനെ ഏവർക്കും വളരെ പരിചിതമാണ്, തന്റെ പിതാവിനും കുടുംബത്തിനും എന്നും ധൈര്യമായി നിൽക്കാറുള്ള അച്ചു ഇന്ന് ഒരു മോഡൽ കൂടിയാണ്. മുഖ്യമന്ത്രിയുടെ മകൻ വീണയുടെ പേരിൽ മാസപ്പടി വിവാദം ചൂടുപിടിച്ച സമയത്താണ് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ മറ്റു ചിലർ രംഗത്ത് വന്നത്. അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലുണ്ടാകുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒരു കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങൾ, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ തനിക്കെതിരെ വന്ന ആരോപണത്തെ അതി ശ്കതമായി നിന്നുകൊണ്ട് നേരിടുകയും അത് ബോധ്യപെടുത്തകയും തെറ്റു ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും ചെയ്ത അച്ചു ഏറെ കൈയ്യടി നേടിയിരുന്നു.പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം തന്റെ ഫാഷൻ ലോകത്തേക്ക് തിരിച്ച് പോയിരിക്കുകയാണ് അച്ചു. ഈ അവസരത്തിൽ അച്ചുവിനെ കുറിച്ച് നടൻ കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
പ്രിയ കുറിച്ച വാക്കുകൾ ഇങ്ങനെ, എന്റെ അച്ചുമോൾ..എന്റെ പ്രചോദനം..നിന്നെ കുറിച്ചുള്ള അഭിപ്രായങ്ങൾ എഴുതണമെന്ന് എപ്പോഴും വിചാരിക്കും. എന്നാൽ ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് നിനക്ക് ലഭിക്കുന്ന സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല..ഈ ലോകത്തിലെ എല്ലാ സന്തോഷങ്ങളും നന്മകളും നീ അർഹിക്കുന്നുണ്ട്. ഓരോ കാര്യങ്ങൾക്കും നീ എടുക്കുന്ന അർപ്പണബോധവും വേദനകളും ഞാൻ കണ്ടിട്ടുണ്ട്. വളരെ ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള ആളാണ് നീ, ഇനിയും ഏറെ പോകാനുണ്ട്., നിന്നെ ഞാൻ സ്നേഹിക്കുന്നു സഹോദരി..”, എന്നാണ് പ്രിയ കുഞ്ചാക്കോ കുറിച്ചത്.
ഒട്ടും വൈകാതെ ഇതിനു മറുപടിയുമായി അച്ചുവും എത്തി., എപ്പോഴും എന്നിൽ വിശ്വസിക്കുന്നതിന് ഒരുപാട് നന്ദി എന്റെ സഹോദരി”, എന്നാണ് അച്ചു കുറിച്ചത്. പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദവും ബന്ധവും കാത്തു സുക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും കുടുംബവും.
Leave a Reply