
അവരുടെ പ്രണയം ഞാൻ അറിയുന്നത് അന്നാണ് ! അന്ന് ചാക്കോച്ചൻ എന്നോട് ദേഷ്യപ്പെട്ട് സംസാരിക്കുക ആയിരുന്നു ! ജോമോൾ തുറന്ന് പറയുന്നു !
ഒരു സമയത്ത് മലയാള സിനിമക്ക് ഏറെ പ്രിയങ്കരയായ താര ജോഡികൾ ആയിരുന്നു ശാലിനിയും കുഞ്ചാക്കോ ബോബനും. ഇരുവരും ഒരുമിച്ച ചിത്രങ്ങൾ ഒക്കെയും മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. നിറം എന്ന ചിത്രം ഇന്നും ഹിറ്റാണ്. ആ ചിത്രത്തിൽ ഇവരോടൊപ്പം നടി ജോമോളും ഉണ്ടായിരുന്നു. ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ് നടിയുടെ യഥാർഥ പേര്. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ജോമോൾ. .ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് നടി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. അതിനു ശേഷം പിന്നീട് എന്നു സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിൽ എത്തിയത്.
ഇപ്പോഴിതാ ജോമോൾ ചാക്കോച്ചൻ കുറിച്ചും ശാലിനിയെയും കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത് ജോമോളുടെ ആ വാക്കുകൾ ഇങ്ങനെ, കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിക്കുന്നെന്ന് കേട്ടപ്പോൾ കോളേജിൽ വലിയ സ്റ്റാർ ആയി മാറിയിരുന്നു. അഭിനയിച്ച് തുടങ്ങിയപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ ആയി. ഒരു ദിവസം നൈറ്റ് ഷൂട്ട് ഉണ്ടായിരുന്നു. ഞാൻ ഡിന്നറെല്ലാം കഴിച്ച് വരികയാണ്. ഞാൻ വന്നപ്പോൾ പുള്ളിക്കാരൻ ഭയങ്കര ബഹളം. കള്ള് കുടിച്ചിട്ടുണ്ടെന്ന് എന്നോട് ഒരാൾ പറഞ്ഞു..

ചാക്കോച്ചന്റെ അപ്പോഴത്തെ ആ പ്രകടനം കണ്ട് ഞാൻ ആകെ പേടിച്ചിരുന്നു, ആ ജോമോൾ എവിടെ, അവൾ എന്താണിത്ര സമയമെടുക്കുന്നതെന്ന് ചോദിച്ചു. ഞാൻ പേടിച്ചു. കുറേനേരം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ചുമ്മാ ഒന്ന് ലൈവ് ആക്കാൻ ചെയ്തതാണെന്ന്, ഓ ഞാൻ ആകെ വല്ലാതെ ആയിപോയിരുന്നു. അതുപോലെ തന്നെ ശാലിനിയും അജിത്തും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞതിനെക്കുറിച്ചും ജോമോൾ പറയുന്നുണ്ട്. ചാക്കോച്ചനും ശാലിനിയും നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് അന്നേ എനിക്കന് അറിയാമായിരുന്നു. നിറത്തിന്റെ തമിഴ് ചെയ്ത സമയത്താണ് ശാലിനിയുടെ പ്രണയത്തെക്കുറിച്ച് ഞാൻ അറിയുന്നത്. ഇങ്ങനെ പല കാര്യങ്ങളും പൊതുവെ അവസാനമാണ് ഞാൻ അറിയാറ്. ഇത് ആ സമയത്ത് സെറ്റിൽ വർത്തമാനം ഉണ്ടായിരുന്നു. അന്ന് ശാലിനിക്ക് ഫോൺ വന്നപ്പോഴോ മറ്റോ ആണ് ഞാൻ അറിഞ്ഞത്, എന്നും ജോമോൾ പറയുന്നു..
Leave a Reply