‘സിനിമയിലുള്ള ഒരാളുമായി എനിക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നു’ ! പക്ഷെ എനിക്കൊരു വിഷമഘട്ടം വന്നപ്പോൾ എന്നെ കൈയൊഴിഞ്ഞു’ ! ജോമോൾ പറയുന്നു !

ഒരു കാലത്തെ മലയാള സിനിമ ലോകത്തെ മികച്ച നായികമാരിൽ ഒരാളായിരുന്നു ജോമോൾ.  ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ് നടിയുടെ യഥാർഥ പേര്. ബാലതാരമായി സിനിമയിൽ എത്തിയ ആളാണ് ജോമോൾ. .ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് നടി തന്റെ സിനിമ ജീവിതം തുടങ്ങുന്നത്.  ‘മൈഡിയർ മുത്തച്ഛൻ’ എന്ന സിനിമയിലും ബാലതാരമായിരുന്നു. അതിനു ശേഷം പിന്നീട് എന്നു സ്വന്തം ജാനകിക്കുട്ടി എന്ന ചിത്രത്തിലൂടെയാണ് നായിക നിരയിൽ എത്തിയത്.

ആ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് താരത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസഥാന അവാർഡ് ലഭിച്ചിരുന്നു. ശേഷം ഒരുപാട് ചിത്രത്തിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ലഭിച്ചിരുന്നു. വിവാഹ ശേഷമാണ് താരം സിനിമ ലോകത്ത്‌നിന്നും വിട്ടുനിന്നത്. എത്തുന്നു ശേഷം ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് ജോമോൾ, അടുത്തിടെ നൽകിയ ഒരു ബഹിമുഖത്തിൽ തനറെ വിശേഷങ്ങൾ പറയുകയാണ് താരം. നടിയുടെ വാക്കുകൾ..

ഇ മെയില്‍ വഴിയാണ് ഞാനും എന്റെ ഹസ്ബന്‍ഡും ആദ്യമായി പരിചയപ്പെടുന്നത്. അദ്ദേഹം ആ സമയത്ത് ഷിപ്പിൽ ജോലി ചെയ്യുകയായിരുന്നു.  ആ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. അന്നൊന്നും അദ്ദേഹത്തിന് മലയാളം തീരെ അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തില്‍ അദ്ദേഹത്തിന് ആകെ അറിയാവുന്നത് മോഹന്‍ലാല്‍, മമ്മൂട്ടി,  സുരേഷ് ഗോപി, ശോഭന തുടങ്ങിയവരെ മാത്രമാണ്, അതുമാത്രമല്ല അദ്ദേഹം ശോഭനയുടെ വലിയ ആരാധകനുമായിരുന്നു. അന്നൊക്കെ ഞാന്‍ മലയാള സിനിമയില്‍ അത്ര പ്രധാന്യമില്ലാത്ത വേഷം ചെയ്യുന്ന ഒരു നടിയായിട്ടാണ് അദ്ദേഹം എന്നെ കണ്ടിരുന്നത്, പിന്നീട് മയിൽപീലിക്കാവ് സിനിമ ഇറങ്ങിയതിനു ശേഷമാണ് ഞാൻ നായികാ വേഷങ്ങളും  ചെയ്യുമെന്ന് അറിയുന്നത്.

പിന്നീട് സിനിമയിലെ സൗഹൃദങ്ങളെ കുറിച്ചുള്ള ആരാധകന്റെ ചോദ്യത്തിന് ജോമോളുടെ മറുപടി, എനിക്ക് ഇപ്പോള്‍ സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ എന്ന് പറയാന്‍ ആരുമില്ല. എല്ലാവരും സുഹൃത്തുക്കള്‍ മാത്രമാണ്. അതിനപ്പുറത്തേക്കുള്ള അടുപ്പമില്ല. പക്ഷെ ഒരു സമയത്ത് എന്റെ ഏറ്റവും അടുത്ത സുഹൃത്ത് സിനിമയില്‍ ഉള്ള ഒരാളായിരുന്നു. പേരെടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല.അവസാന കാലത്തും ഒരു കുഴിയില്‍ മാത്രമേ കിടക്കൂ എന്ന് പറയുന്നത് പോലെ.. അത്രയും ശക്തമായ സഹൃദമായിരുന്നു. പക്ഷെ എന്റെ ജീവിതത്തില്‍ ഒരു വിഷമഘട്ടം വന്നപ്പോള്‍ ആ സുഹൃത്ത് എന്നെ അന്വേഷിച്ചില്ല. ശേഷം  മൂന്നാല് കൊല്ലം മുന്‍പ് ഞാൻ ഒരിക്കല്‍ ആ സുഹൃത്തിനെ വീണ്ടും കാണാന്‍ ഇടയായി. പക്ഷെ അപ്പോഴും ഒരു ചിരിയില്‍ തീര്‍ന്നു ആ സൗഹൃദം എന്നും താരം പറയുന്നു.

എന്റെ വിവാഹത്തോടെ വീട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ വർഷങ്ങൾക്ക് ശേഷം ഒരു വിഷുക്കാലത്ത് എന്റെ വീട്ടുകാരുടെ എല്ലാ പ്രശ്നങ്ങളും മാറി ഞങ്ങളെ സ്വീകരിച്ചു, ഇപ്പോൾ എല്ലാവരും ഹാപ്പിയാണ് എന്നും ജോമോൾ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *