ദിലീപ് വന്ന വഴി മറന്നു ! എഴുത്തിന്റെ പിന്നിൽ വലിയൊരു തപസുണ്ട്, 72 വർഷത്തെ ജീവിത അനുഭവമുണ്ട് ! തുറന്ന് പറച്ചിൽ ശ്രദ്ധ നേടുന്നു !

കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാള സിനിമ ലോകത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹം ഇപ്പോൾ ഈ എഴുപത് വർഷത്തെ അനുഭവത്തിൽ ഏറെ വിഷമിപ്പിച്ച അനുഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. നടൻ ദിലീപിനെ കുറിച്ചും പ്രിത്വിരാജിനെ കുറിച്ചും വളരെ വലിയ വിമർശനമാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്, ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ ഇപ്പോൾ സിനിമ രംഗത്ത് വളരെ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

അടുത്തിടെയായി പഴയ സംവിധായകൻ ആകട്ടെ, നിർമാതാക്കൾ ആകട്ടെ, സിനിമ സംബന്ധമായ മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവർ ആകട്ടെ, അത്തരത്തിൽ അവരെ ഇന്നത്തെ സിനിമ സമൂഹവും യുവ താരനിരയും ഉൾപ്പടെ അവഗണിക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ കാണുന്നത്, സംവിധായകൻ, വിനയൻ, സിബി മലയിൽ ഇവരെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങൾ നേരിടുന്ന അവഗണകളെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ആ കൂട്ടത്തിൽ ഇപ്പോൾ ഇദ്ദേഹത്തിന്റെ വാക്കുകളും ശ്രദ്ധ നേടുന്നു….

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപിന് ഇന്ന് ഈ കാണുന്ന താര പദവിയിൽ എത്താൻ എന്റെ ഒരു സാമീപ്യം കൂടി ഉണ്ടായിരുന്നു, അതെല്ലാം അദ്ദേഹം മറന്നു, ഞാൻ എഴുതിക്കൊണ്ടിരുന്ന ഒരു സിനിമയിൽ നിന്നും ദിലീപ് എന്നെ ഒഴിവാക്കി പകരം വേറൊരു ന,മ്പൂതിരി പാട്ടെഴുതും എന്നായിരുന്നു അന്ന്  അയാൾ പറഞ്ഞത്. എന്നിട്ട് ഹരിയെ കൊണ്ട് പാട്ടെഴുതിച്ചു. എന്റെ വരികളൊന്നും പോരാന്നാണ് പുള്ളിക്ക്, അതാണ് അയാളുടെ ഗുരുത്വക്കേട്. ആ ഗുരുത്വക്കേട് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു എന്നും  കൈതപ്രം പറയുന്നു.

ദിലീപ് ഇപ്പോൾ അദ്ദേഹത്തിനെ ആ പഴയ ചിത്രം  ഈ പുഴയും കടന്ന് എന്നതിലെ പാട്ടുകളിൽ ആണ്, അത് നല്ല പാട്ടുകൾ തന്നെയാണ്. പക്ഷെ അയാൾ മറ്റു പലതും മറന്നു. എത്രയോ ഹിറ്റ്  പാട്ടുകൾ ദിലീപിന് വേണ്ടി ചെയ്ത ആളാണ് ഞാൻ. ഇഷ്ടം എന്ന ദിലീപ് സിനിമയ്ക്ക് വേണ്ടി താൻ പാട്ടുകൾ എഴുതിയിരുന്നു. എന്നാൽ അയാൾ അതും മറന്നു. എല്ലാ പടങ്ങളും മറന്നിട്ട് അയാൾ എന്നെ ഒരു സിനിമയിൽ നിന്ന് മാറ്റി.. എനിക്ക് ഇതൊന്നും പ്രശ്നമല്ല, ഞാൻ ഇതിനോടകം 460 സിനിമകൾ ചെയ്തിട്ടുണ്ട്. ഈ സിനിമക്കാരുടെ പ്രശ്നം ഗുരുത്വക്കേടാണ്. ഇതേ പ്രശ്നമാണ് പ്രിത്വിരാജിനും. എഴുത്തിന്റെ പിന്നിൽ വലിയൊരു തപസുണ്ട്. 72 വർഷത്തെ ജീവിത അനുഭവമുണ്ട്’.

അതുപോലെ പ്രിത്വിരാജൂം എന്നെ അപമാനിച്ചു, എനിക്ക് പാട്ട് ഉണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചിട്ട്, ഞാൻ ഈ വയ്യാത്ത കാലും വെച്ച് ദീപക് ദേവിന്റെ രണ്ടാം നിലയിലെ സ്റ്റുഡിയോയിൽ  മുടന്തി മുടന്തി കേറി പോയി എഴുതിയതാണ്. എന്നെ അയാൾ തിരികെ പറഞ്ഞയക്കുമ്പോൾ എന്റെ വേദന എത്രയാണെന്ന് ആലോചിച്ച് നോക്കൂ. വേദനയല്ല അയാളെ ആലോചിച്ചിട്ടാണ്. എന്റെ വിഷമം ഇത്രയും മണ്ടനാണല്ലോ പൃഥ്വിരാജ് എന്നും ഗുരുത്വമാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *