
‘വിസ്മയ എഴുതിയ പ്രണയ ലേഖനം കാളിദാസിന്റെ കൈകളിൽ എത്തിയപ്പോൾ ഒരുപാട് വൈകിപ്പോയി’ ആ വരികൾ വേദനയാകുന്നു !!
വിസ്മയ ഇപ്പോൾ എല്ലാവർക്കും നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയായി മാറുകയാണ്. ആ കുട്ടിയുടെ വിഷമതകൾ ലോകം തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു, ഇനി നമ്മൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഇനിയും ഇതുപോലെ ഒരുപാട് വിസ്മയമാർ നമുക്കുചുറ്റുമുണ്ട്, വൈകിപ്പോകും മുമ്പ് അവരെയെങ്കിലും തിരിച്ചറിയാൻ ശ്രമിക്കുക.
ഒരുപാട് പ്രതീക്ഷകളും സ്വപനങ്ങളും ഉണ്ടായിരുന്ന ഒരു പെൺകുട്ടി ഒരു നിമിഷത്തെ തോന്നൽ കൊണ്ട് ആ തെറ്റായ തീരുമാനത്തിൽ എത്തപെട്ടതാകാം, ഇപ്പോൾ അതിലും വിഷമകരമായ മറ്റൊരു കാര്യം, രണ്ട് വര്‍ഷം മുന്നേയുള്ള വാലന്റെെന്‍സ് ഡേയ്ക്ക് കോളേജില്‍ പ്രണയലേഖന മത്സരത്തില്‍ വിസ്മയ, നടന്‍ കാളിദാസ് ജയറാമിന് ഒരു പ്രണയലേഖനമെഴുതിയിരുന്നു. പക്ഷെ അത് കാളിദാസിന്റെ കൈകളിൽ എത്താൻ ഒരുപാട് വൈകി പോയിരുന്നു… വിസ്മയയുടെ ഒരു കൂട്ടുകാരിയാണ് ഇപ്പോൾ ഇത് പോസ്റ്റ് ചെയ്തിരുന്നത്.
ഇപ്പോൾ അത് അദ്ധ്യേഹത്തിന്റെ കൈകളിൽ സുരക്ഷിതമാണ്, അതിനുള്ള കാളിദാസിന്റെ മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിസ്മയയുടെ അടുത്ത സുഹൃത്ത് അരുണിമയാണ് , കാളിദാസിനെഴുതിയ ഈ പ്രണയ ലേഖനം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കോളേജിലെ പ്രണയ ദിനത്തിലെ പ്രണയലേഖന മത്സരത്തില്‍ എഴുതിയ കത്തായിരുന്നു ഇത്. അന്ന് വിസ്മയയും ഈ കത്ത് പങ്കുവച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് കത്ത് കാളിദാസിന്റെ മുന്നിലെത്തുന്നത്.
വളരെ വേദനയോടെയാണ് കാളിദാസ് വിസ്മയയുടെ കത്തിനെ കുറിച്ച് പറയുന്നത്. കാളിദാസിന്റെ വാക്കുകൾ ഇങ്ങനെ… പ്രിയപ്പെട്ട വിസ്മയ, നിങ്ങള്‍ എനിക്കെഴുതിയ കത്ത് എന്റെ അടുത്തെത്തുന്നത് നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് നിങ്ങളെ നഷ്ടമായതിന് ശേഷമാണ്. മാപ്പ്, ആരും കേള്‍ക്കാതെ പോയ ആ ശബ്ദത്തിന്, എരിഞ്ഞമര്‍ന്ന സ്വപ്‌നങ്ങള്‍ക്ക്. സമാനമായ സംഭവങ്ങളില്‍ ഇനിയും എത്ര പേരുകള്‍ കൂടി എഴുതി ചേര്‍ത്താലാണ് നമ്മള്‍ ഉണരുക എന്നോര്‍ക്കുമ്ബോള്‍ ആശങ്കയുണ്ട്.

ഒരു മോശമായ ബന്ധത്തിൽ നിന്നും അവർ പുറത്തുകടക്കുന്നത് എന്തുകൊണ്ടാണ് മറ്റുള്ളവർ എതിർക്കുന്നത്, അവരെ ചേര്‍ത്തുനിര്‍ത്താന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? ഒരു ആചാരമെന്നവണ്ണം സ്ത്രീധനം ആവശ്യപ്പെടുന്നത് പ്രോത്സാഹിപ്പിക്കുന്നതും അല്ലെങ്കില്‍ നിശബ്ദമായി അത് പിന്തുടരുന്നതും അനീതിയാണെന്ന് നാം എന്ന് തിരിച്ചറിയും. മാറ്റങ്ങൾ അംഗീകരിക്കാന്‍ പരിണാമം പ്രാപിച്ച ഒരു സമൂഹമായിട്ട് കൂടി നമുക്ക് ബുദ്ധിമുട്ടാവുന്നത് എന്തുകൊണ്ടാണ്….
കഠിന ഹൃദയമുള്ളവരെ പോലെ ഈ സാമൂഹിക ഉപദ്രവത്തിനെതിരെ എത്രനാള്‍ നമ്മള്‍ മൗനം പാലിക്കും, ഇപ്പോൾ നമ്മുടെ നിലവിലുള്ള നിയമങ്ങളില്‍ കര്‍ശനമായ ഭേദഗതികള്‍ വരുത്തുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ആവശ്യമായ നടപടികളുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. നമുക്ക് നമ്മുടെ പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാം, അവരെ സോഷ്യല്‍ മീഡിയയിലെ മറ്റൊരു ഹാഷ്‌ടാഗായി ചുരുക്കരുത് എന്നും അദ്ദേഹം പറയുന്നു….
ഈ കത്ത് അന്ന് വൈറലാകും അത് കാളിദാസ് കാണും എന്നെ വിളിക്കും ഞങ്ങള്‍ സെല്‍ഫി എടുക്കുന്നു. അവളുടെ ഓരോ വട്ട് ആഗ്രഹങ്ങള്‍, അന്ന് ഞാനാ ഈ ലെറ്റര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തത് പക്ഷെ അത് ആരും ഷെയര്‍ ചെയ്തില്ല. കുറേനേരം ആയിട്ടും ആരും ഷെയര്‍ ചെയ്യാതായപ്പോള്‍ പോസ്റ്റ് ഫ്ലോപ്പായല്ലേ എന്ന് പറഞ്ഞ് അവള്‍ കുറേ ചിരിച്ചു. പക്ഷെ ഇപ്പോൾ അത് വൈറലായി എത്തേണ്ട ആളുടെ കൈകളിൽ അത് എത്തുകയും ചെയ്തു. പക്ഷെ അത് കാണാൻ അവൾ ഇല്ലല്ലോ എന്ന് വിഷമത്തോടെ കൂട്ടുകാരി കുറിക്കുന്നു…
Leave a Reply