അന്ന് ലൊക്കേഷനുകളിൽ നടിമാർക്ക് വസ്ത്രം മാറാൻ മുണ്ടും പിടിച്ച് നിന്നിട്ടുണ്ട് ! അവൻ ഇന്നും എന്റെ മനസ്സിൽ ജീവിക്കുന്നു ! ആത്മാർത്ഥ സുഹൃത്തിനെ കുറിച്ച് കമൽ ഹാസൻ !

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടനാണ് എംജി സോമൻ. പൗരുഷം തുളുമ്പുന്ന അനേകം കഥാപാത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് നൽകിയിരുന്നു, ജോൺ പോളിനോടൊപ്പം ചേർന്ന് അദ്ദേഹം ‘ഭൂമിക’ എന്ന ചിത്രവും നിർമിച്ചിരുന്നു. ഇന്നും ഏവരിലും ആവേശം തുളുമ്പുന്ന ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന സൂപ്പർ ഹിറ്റ് കഥാപാത്രം യുവ തലമുറയെ പോലും ആഴത്തിൽ സ്പർശിച്ചിരുന്നു. ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ അവസാന വേഷവും.

സോമനും കമൽ ഹാസനും അന്ന് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴിതാ സോമനെ കുറിച്ച്  കമൽ ഹാസൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കമലിന്റെ വാക്കുകൾ ഇങ്ങനെ, സോമൻ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു. കൂടാതെ എന്റെ മൂത്ത സഹോദരനെ പോലെ ആയിരുന്നു. നിരവധി തവണ ഞാൻ സോമന്റെ വീട്ടിൽ പോയിട്ടുണ്ട്. സോമനുമായി എടാ പോടാ ബന്ധമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രായം അറിഞ്ഞപ്പോള്‍ ബഹുമാനം നല്‍കാതിരുന്നതില്‍ വിഷമം തോന്നിയെന്നും കമല ഹാസന്‍ പറയുന്നു.

അവന്റെ ആ മനസിന്റെ  നന്മ തന്നെയായിരുന്നു  അവന്റെ ഏറ്റവും വലിയ ക്വാളിറ്റി. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു. കരിയറിന്റെ തുടക്ക സമയത്ത്  ഷൂട്ടിംഗ് സെറ്റുകളിൽ  സ്ത്രീ സഹപ്രവര്‍ത്തകര്‍ത്ത് വസ്ത്രം മാറാന്‍ വേണ്ടി മുണ്ടും പിടിച്ച് നിന്നിട്ടുണ്ടെന്നും,  ഒപ്പം തന്നെ സുഹൃത്തിന്റെ മകനെ കണ്ടതിലുള്ള സന്തോഷവും കമല്‍ ഹാസന്‍ പ്രകടിപ്പിച്ചു. സോമന്റെ മകൻ സജി സോമൻ വേദിയിൽ എത്തിയിരുന്നു,  ആ നിമിഷത്തിൽ സജിയുടെ വാക്കുകൾ ഇങ്ങനെ, അച്ഛന്‍ സുഖമില്ലാതിരുന്ന സമയത്ത് കമല്‍ ഹാസന്‍ സഹായിച്ചതിനെ കുറിച്ചും, അച്ഛന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്ന് അദ്ദേഹം എപ്പോഴും തിരക്കിയിരുന്നു എന്നും മകന്‍ സജി പറഞ്ഞു.

അതേസമയം സോമന്റെ ഭാര്യ പറയുന്നത് ഇങ്ങനെ, ഞാൻ സോമേട്ടനൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ പോയി താമസിക്കുമായിരുന്നു. അപ്പോൾ കമൽഹാസൻ വരുന്നുവെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ എന്നെ അവിടുന്ന് പാക്ക് ചെയ്യും. കൂടെ നിൽക്കാൻ സമ്മതിക്കില്ല. ഇവരൊരുമിച്ച് ഒരു റൂമിൽ താമസിച്ച് ഭയങ്കര കൂട്ടായിരിക്കും. അതിനാൽ എനിക്ക് കമലഹാസനോട് ദേഷ്യമാണ്. എനിക്ക് സോമേട്ടനൊപ്പം ഇരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും സുജാത പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *