എനിക്ക് എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന സോമേട്ടനെയായിരുന്നു ഇഷ്ടം, 14 മത്തെ വയസിലാണ് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയായത് ! സുജാത പറയുന്നു !

എംജി സോമൻ എന്ന അഭിനേതാവിനെ മലയാളികൾ ഒരിക്കലും മറക്കില്ല, നായകനായും വില്ലനായും സഹനടനായും അങ്ങനെ സിനിമക്ക് വേണ്ട എല്ലാമായി അദ്ദേഹ ഒരുകാലഘട്ടത്തിൽ മലയാള സിനിമ ലോകത്ത് തിളങ്ങി നിന്നു. ഇപ്പോഴതാ അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ സുജാത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, എന്റെ പതിനാലാമത്തെ വയസിലാണ് ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. സോമേട്ടന്റെ കൂടെ വന്നശേഷമാണ് എല്ലാം ഞാൻ കാണുന്നത് പോലും. എനിക്ക് എയർഫോഴ്സിൽ ജോലി ചെയ്തിരുന്ന സോമേട്ടനെയായിരുന്നു ഇഷ്ടം. അദ്ദേഹത്തിന്റെ നാടകം കണ്ടിട്ടാണ് ​ഗായത്രിയിലേക്ക് സോമേട്ടന് ക്ഷണം വരുന്നത്.

സിനിമയിൽ എത്തിയതിന് ശേഷം എപ്പോഴും തിരക്കായിരുന്നു. വെളുപ്പിന് നാല് മണിക്ക് വന്നാണ് അ​ദ്ദേഹം അത്താഴം കഴിച്ചിരുന്നത്. പിറ്റേദിവസം രാവിലെ എഴുന്നേറ്റ് വീണ്ടും അദ്ദേഹം ഷൂട്ടിന് പോകും. അദ്ദേഹം വീട്ടിൽ ഉള്ളപ്പോൾ ഒരുപാട് പേര് കാണാൻ വരുമായിരുന്നു. സുരേഷ് ​ഗോപി സാർ ഇടയ്ക്കിടെ വീട്ടിൽ വരും. മധു ചേട്ടൻ, രൺജി പണിക്കർ എന്നിവരൊക്കെ വരും. മധുസാർ വയ്യാതായതിന് ശേഷം പിന്നെ വന്നിട്ടില്ല. ഞാനും സോമേട്ടനും ഒരുമിച്ച് അവസാനം കണ്ട സിനിമ ലേലം ആണ്.

എനിക്ക് എന്റെ ജീവിതത്തിൽ പൂർണ്ണ സ്വാതന്ദ്ര്യം അദ്ദേഹം തന്നിരുന്നു. വീട്ടിൽ ഒതുങ്ങി കൂടരുത് എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് പറഞ്ഞാണ് പിന്നീട് ഞാനൊരു സംഭരക ആയിമാറിയത്. ഇന്ന് കറി പൗഡറുകൾ അടക്കം എല്ലാം എന്റെ ഭദ്ര എന്ന എന്റെ കമ്പനിയിലുണ്ട്. അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. കൊച്ചുകുട്ടികൾ മുതൽ വയസായിട്ടുള്ളവർ വരെ സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ നിഷ്കളങ്കതയെ പലരും മുതലെടുത്തിരുന്നു. അദ്ദേഹത്തിന് പല സിനിമകളിൽ അഭിനയിച്ചതിനും പണം കിട്ടിയിട്ടില്ല.

തരുന്നത് വാങ്ങിക്കും എന്നല്ലാതെ അദ്ദേഹം നിർബന്ധം പിടിച്ച് ചോദിക്കാറുമില്ലായിരുന്നു. സുകുമാരനൊക്കെ നിരവധി തവണ വീട്ടിൽ വന്ന് താമസിച്ചിട്ടുണ്ട്. നായികമാരിൽ അദ്ദേഹത്തിന് ഏറ്റവും കൂടുതൽ അടുപ്പം ജയഭാരതിയോടായിരുന്നു. കമൽഹാസനും വീട്ടിൽ വരുമായിരുന്നു. സോമേട്ടന്റെ അടുത്ത സുഹൃത്തായിരുന്നു. ഞാൻ ഏട്ടനോക്കാം ഷൂട്ടിങ് ലൊക്കേഷനുകളിൽ പോകുമായിരുന്നു. ആ സമയത്ത് അപ്പോൾ കമൽഹാസൻ വരുന്നുവെന്ന് അറിഞ്ഞാൽ അപ്പോൾ തന്നെ എന്നെ അവിടുന്ന് പാക്ക് ചെയ്യും. കൂടെ നിൽക്കാൻ സമ്മതിക്കില്ല. ഇവരൊരുമിച്ച് ഒരു റൂമിൽ താമസിച്ച് ഭയങ്കര കൂട്ടായിരിക്കും. അതുകൊണ്ട് തന്നെ അന്നൊക്കെ എനിക്ക് കമലഹാസനോട് ദേഷ്യമായിരുന്നു.

സോമേട്ടനോടൊപ്പം ഇരിക്കാൻ എനിക്ക് കഴിയാത്ത കൊണ്ടാണ് ആ ദേഷ്യം കൂടുതലും. പെട്ടന്ന് വഴക്കിടുന്ന സ്വഭാവമായിരുന്നു ഏട്ടന്റെത്. ക്ഷിപ്രകോപിയും ക്ഷിപ്ര പ്രസാദിയുമാണ്. വെജിറ്റേറിയനാണ് സോമേട്ടൻ എന്നും സുജാത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *